The Long Good Friday (1980) : A British gangster classic.
Language: English
Genre: Crime Drama
Director: John Mackenzie
Writer: Barrie Keeffe
Stars: Bob Hoskins, Helen Mirren, Dave King

അധോലോക നായകനായ Harold Shand ന്‍റെ ജീവിതത്തിലെ എക്കാലത്തെയും വലിയയൊരു ഇടപാട് നടക്കാന്‍ പോവുന്നതിനിടെ അയാളുടെ അധോലോക സാമ്രാജ്യത്തിനും കുട്ടാളികള്‍ക്കുമെതിരെ അപ്രതീക്ഷിതമായി ആക്രമണങ്ങള്‍ ഉണ്ടാകുന്നു. ഒളിഞ്ഞിരിക്കുന്ന തന്‍റെ ശത്രുവിനെ തേടി Harold തന്നെ നേരിട്ട് യുദ്ധകളത്തിലേക്കിറങ്ങുന്നു അധികം വൈകാതെ തന്നോട് നിഴല്‍ യുദ്ധം നടത്തുന്ന ശത്രുവിനെ അയാള്‍ കണ്ടെത്തുന്നു... രക്തചൊരിച്ചില്‍ നിറഞ്ഞ അധോലോക യുദ്ധം ഇവിടെ തുടങ്ങുകയായി...
പ്രതികരാമോ അല്ലെങ്കില്‍ താഴേക്കിടയില്‍ നിന്നും വളര്‍ന്നു വലുതാവുന്ന നായകന്‍റെ ജീവിതവുമാണ് പൊതുവേ ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രങ്ങളുടെ കഥാഗതി എന്നാല്‍ ഇവിടെ ഒരു കുറ്റാന്വേഷണ ചിത്രത്തിന്‍റെ പ്രതീതിയിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്, അക്ന്ജാതനായ എതിരാളിയാണ് ഇവിടെ എല്ലാം നേടി കഴിഞ്ഞു നില്‍ക്കുന്ന നായകന്‍റെ മുന്‍പിലുള്ളത്. ഒരു കുറ്റാന്വേഷകന്റെ പാതയിലുടെ സഞ്ചരിച്ചു ഇനി മറഞ്ഞിരിക്കുന്ന എതിരാളിയെ കണ്ടെത്തുക എന്നതാണ് ഇവിടെ നായകന്‍റെ ലക്‌ഷ്യം
ഉത്തേജകമായ കഥാ സന്ദര്‍ഭങ്ങളാലും, അപ്രതിക്ഷിതമായ വഴിത്തിരിവുകളാളും, മികച്ച പ്രകടനങ്ങളാലും സംഭന്നമായ The Long Good Friday എക്കാലത്തെയും മികച്ച ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നാണ്.
Barrie Keeffe ന്‍റെ തിരകഥയെ മികച്ച രീതിയില്‍ തന്നെ ഒരുക്കാന്‍ സംവിധായകന്‍ John Mackenzie ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാല്‍ ചിത്രത്തിന്‍റെ ഏറ്റവും വലിയ ശക്തി അഭിനയതാക്കളുടെ മികച്ച പ്രകടനവും Francis Monkman ഒരുക്കിയ പശ്ചാത്തല സംഗീതവുമാണ്. എക്കാലത്തെയും മികച്ച പശ്ചാത്തല സംഗീതങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത്.
Harold Shand ആയി വേഷമിട്ട Bob Hoskinsനെ എത്ര പ്രശംസിച്ചാലും മതിയാവില്ല അത്ര ഗംഭീരമായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത് ക്ലൈമാക്സ് രംഗത്തിലെ അദ്ദേഹത്തിന്റെ ഭാവപ്രകടന്നങ്ങള്‍ മാത്രം മതി അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയാനായി. അതുപോലെ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം ചെയ്ത Helen Mirren ന്‍റെ പ്രകടനവും വളരെ നന്നായിരുന്നു. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം തന്നെ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. ജയിംസ് ബോണ്ടായി എല്ലാവരുടെയും പ്രിയങ്കരനായി മാറിയ പിയേഴ്സ് ബ്രോസ്നന്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് The Long Good Friday.
ചുരുക്കത്തില്‍ മികച്ച ക്രൈം ഡ്രാമ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Long Good Friday.

No comments:
Post a Comment