Sunday, 16 November 2014

65.Serenity

Serenity (2005) : An adventurous journey through space.


Language: English
Genre: Sci-Fi
Director: Joss Whedon
Writer: Joss Whedon
Stars: Nathan Fillion, Gina Torres, Chiwetel Ejiofor

സൌരയുഥത്തിലെ മറ്റു നക്ഷത്ര സമുഹങ്ങളെയും ഗ്രഹങ്ങളെയും, അതിലെ മനുഷ്യരുടെ ജീവിതവും ആസ്പദമാക്കി ഒരുപാട് ചിത്രങ്ങള്‍ ഹോളിവുഡില്‍ പിറന്നിട്ടുണ്ടെങ്കിലും അവയില്‍ ഫാന്റസിയുടെ ഒരു മായാലോകം പ്രേക്ഷകന് സമ്മാനിച്ച ചിത്രമായിരുന്നു  സ്റ്റാര്‍ വാര്‍സ് പിന്നീടു ആ ശ്രേണിയിലേക്ക് സ്റ്റാര്‍ ട്രെക്ക് സീരിസുമെത്തി, പ്രേക്ഷകന് ഫാന്റസിയുടെ പുതിയൊരു ലോകവും ദ്രിശ്യ വിരുന്നും ഒരുക്കിയ ചിത്രങ്ങളായിരുന്നു ഇവ , അത്തരത്തിലുള്ള മറ്റൊരു ചിത്രമാണ് Serenity.

26ആം നൂറ്റാണ്ടില്‍ മനുഷ്യന്‍ ഭുമിയെ ഉപേക്ഷിച്ചു,  മറ്റൊരു നക്ഷത്ര സമുഹത്തിലെക്ക് ചേക്കേറുന്നു. വളരെയധികം ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുള്ള സമുഹത്തെ, കോളനിപോലെ ഒരുമിപ്പിച്ചു അവിടുത്തെ ഭരണസ്ഥിതിയും രൂപംകൊണ്ടു (Alliance). അധികം വൈകാതെ തന്നെ അലയന്‍സും സൌരയൂഥത്തിലെ അധികം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത മറ്റു ഗ്രഹങ്ങളുമായി വലിയൊരു യുദ്ധമുണ്ടാവുകയും അതില്‍ അലയന്‍സ് വിജയിക്കുകയും ചെയ്തു...  ആളുകളുടെ സമ്മതമില്ലാതെ അവരേ ശാരിരികമായും മാനസികമായും മാറ്റി എടുക്കാന്‍ അലയന്‍സ് ശാസ്ത്രഞ്ജന്‍മാര്‍ നടത്തിവരുന്ന പരീക്ഷണങ്ങളില്‍ ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്നവളാണ് പതിനേഴുകാരിയായ  River Tam... എന്നാല്‍ ശാസ്ത്രന്ജരില്‍ നിന്നും അവളുടെ ഏട്ടന്‍ സൈമണ്‍ അവളെ രക്ഷപെടുതുകയും ഇരുവരും ക്യാപ്റ്റന്‍  Malcolm "Mal" Reynolds നയിക്കുന്ന Serenity എന്ന് പേരുള്ള ട്രാന്‍സ്പോര്‍ട്ട് ഷിപ്പില്‍ അഭയം പ്രാപിക്കുന്നു. തങ്ങളുടെ രഹസ്യങ്ങള്‍ റിവറിലുടെ പുറത്ത് വരാതിരിക്കാന്‍ അലയന്‍സ് അവളെ കൊലപെടുത്താന്‍ ഒരു എജന്റിനെ നിയോഗിക്കുന്നു...

തങ്ങള്‍ അഭയം നല്‍കിയിരിക്കുന്നത് എത്ര വലിയ അപകടകാരിക്കാണെന്നു തിരിച്ചറിയാതെ ക്യാപ്റ്റന്‍ മാല്‍ക്കവും സംഘവും യാത്ര തുടരുകയാണ്...ഇനി എന്താണ് ഇവര്‍ക്ക് സംഭവിക്കുക്ക ? റിവറില്‍ നിന്നും പുറത്ത് വരുമെന്ന് അലയന്‍സ് ഭയക്കുന്ന രഹസ്യങ്ങള്‍ എന്തെല്ലാമാണ് ? ഇതെല്ലാമാണ് ചിത്രത്തിന്‍റെ ബാക്കി കഥ.

2002ല്‍ ഫോക്സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന firefly എന്ന സീരീസിന്‍റെ തുടര്‍ച്ചയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ചിത്രം കാണാന്‍ സീരീസ്‌ കണ്ടിരിക്കേണ്ട യാതൊരുവിധ ആവശ്യകതയുമില്ല. ഈ ശ്രേണിയില്‍ മുന്‍പിറങ്ങിയ സ്റ്റാര്‍ വാര്‍സ് സ്റ്റാര്‍ ട്രെക്ക് എന്നി ചിത്രങ്ങളെ പോലെ മികച്ച ദ്രിശ്യവിരുന്ന്‍ പ്രേക്ഷകന് സമ്മാനിക്കുന്നതില്‍ ഈ ചിത്രവും വിജയിചിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു മായലോകത്തെക്ക് ചിത്രം പ്രേക്ഷകനെ കൊണ്ടുപോകുന്നു. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സംഭന്നമാണ് Serenity.

മികച്ചൊരു സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുക്കുന്നതില്‍ ചിത്രത്തിന്‍റെ സംവിധായകനും തിരകഥാക്രിതുമായ Joss Whedon വിജയിച്ചിരിക്കുന്നു. ആദ്യ സീനിലുടെ തന്നെ പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്‍റെ വിഷ്വല്‍ എഫെകറ്റ്സ് എടുത്ത പറയേണ്ട സവിശേഷതകളിലൊന്നാണ്. സീരീസില്‍ അഭിനയിച്ച അതെ ആളുകള്‍ തന്നെയാണ് ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് എല്ലാവരും തന്നെ തങ്ങളുടെ റോളുകള്‍ നന്നായി ചെയ്തിട്ടുമുണ്ട്.

ചുരുക്കത്തില്‍ ഇത്തരത്തിലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരു പ്രേക്ഷകനും 2 മണിക്കൂര്‍ ആസ്വദിച്ചിരുന്നു കാണാവുന്ന ഒരു ചിത്രമാണിത്.

No comments:

Post a Comment