Thursday 6 November 2014

62.JFK

JFK (1991) :  A Must Must Must Must Must Watch Movie.


Language: English
Gnere: Political Thriller
Director: Oliver Stone
Writers: Oliver Stone, Zachary Sklar
Stars: Kevin Costner, Gary Oldman, Jack Lemmon

അമേരിക്കയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രശസ്തരായ പ്രസിടന്ടുമാരില്‍ ഒരാളായിരുന്നു John F. Kennedy. തന്‍റെ ഭരണകാലത്ത് അദ്ദേഹം അമേരിക്കക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്‌. എന്നാല്‍ അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങള്‍ ഇന്നും ചുരുളഴിയാതെ നില്‍ക്കുകയാണ്. ലുസിയാന ഡിസ്ട്രിക്ട് അറ്റോര്‍ണി ആയിരുന്ന Jim Garrisonനും കൂട്ടരും ചേര്‍ന്ന്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ ഒരു രാഷ്ട്രിയ ഗുഡാലോചനയുടെ ഫലമായിരുന്നു കെന്നഡിയുടെ കൊലപാതകം എന്ന്‍ കണ്ടെത്തുകയുണ്ടായി എന്നാല്‍ ശക്തമായ തെളിവുകളില്ല എന്നതിനെ തുടര്‍ന്ന്‍ കേസ് തള്ളിക്കളയുകയാണുണ്ടായത്. ജിമിന്‍റെ കണ്ടെത്തലുകള്‍ ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്നതായിരുന്നു..  

1991ല്‍ ജിം ഗാരിസണിന്‍റെ കണ്ടെത്തലുകളെ മുന്‍നിര്‍ത്തി Oliver Stone അണിയിച്ചൊരുക്കിയ ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലെറാണ് JFK.

കഥാന്തു:

1963 നവംബര്‍ 22ന് അമേരിക്കയുടെ  35ആമത് പ്രസിഡന്റ്‌ ജോണ്‍ ഫ് കെന്നഡി റ്റെക്സസിലെക്കുള്ള തന്‍റെ യാത്രയ്ക്കിടയില്‍ ഡല്ലാസില്‍ വെച്ച് കൊലപെടുകയുണ്ടായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ Lee Harvey Oswald അറസ്റ്റ്‌ ചെയ്യപെടുന്നു, എന്നാല്‍ ട്രയല്‍ നടക്കുന്നതിനു മുന്‍പേ തന്നെ Jack Ruby അയാളെ കൊലപെടുത്തുന്നു. തുടര്‍ന്ന്‍ നടന്ന അന്വേഷണത്തില്‍ ഇരുവരും ഒറ്റയ്ക്കാണ് കൃത്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്ന്‍ തെളിഞ്ഞു. എന്നാല്‍ ലുസിയാന ഡിസ്ട്രിക്ട് അറ്റോര്‍ണി Jim Garrisonന് ഈ കണ്ടെത്തലുകളോടു യോജിക്കാനാവുന്നില്ല. തനിക്ക് വിശ്വാസമുള്ള ആളുകളെ ചേര്‍ത്ത് അദ്ദേഹം തന്‍റേതായ രീതിയില്‍ ഒരന്വേഷണം ആരംഭിക്കുന്നു....

എന്തായിരുന്നു ജിം തന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത് ? യഥാര്‍ത്ഥത്തില്‍ കെന്നഡിയുടെ മരണം ഒരു ഗൂഡാലോച്ചനയുടെ ഫലമായിരുന്നോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത്...

എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച കലാസൃഷ്ട്ടി എന്ന്‍  നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മരണത്തിനു തൊട്ടു മുന്‍പ് വരെയുള്ള കെന്നഡിയുടെ രാഷ്ട്രിയ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ  വീഡിയോ ദ്രിശ്യങ്ങള്‍ കാണിച്ചാണ് ചിത്രം തുടങ്ങുന്നത് അവിടം മുതല്‍ അവസാനം വരെ ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലെറിന്റെ എല്ലാ അനുഭൂതിയും ചിത്രം പ്രേക്ഷകനു സമ്മാനിക്കുന്നു. ജിമിന്‍റെ അന്വേഷണങ്ങള്‍ക്കും ചിന്തകള്‍ക്കുമൊപ്പം പ്രേക്ഷകനും സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ സംശയങ്ങള്‍ നമ്മുടെയും സംശയങ്ങളായി മാറുന്നു. ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക്ചിത്രം വളരെപെട്ടന്ന് ആഴ്ന്നിറങ്ങുന്നു.

 Jim Garrisonന്‍റെ "On the Trail of the Assassins",  Jim Marrsന്‍റെ "Crossfire: The Plot That Killed Kennedy" എന്നി പുസ്തകങ്ങളെ അസ്പതമാക്കിയാണ് Oliver Stoneഉം Zachary Sklarഉം ചിത്രത്തിന്‍റെ തിരകഥയൊരുക്കിയത്. അത് വളരെ മികച്ച രീതിയില്‍ പ്രേക്ഷകനു മുന്നിലെത്തിക്കുവാന്‍ ചിത്രത്തിന്‍റെ സംവിധായകനും കൂടിയായ Oliver Stoneന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം ഒരു മികച്ച സംവിധായകന്‍റെ കൈയ്യൊപ്പുകള്‍ നമുക്ക് കാണാം. അതുപോലെ Robert Richardson ന്‍റെ ഛായാഗ്രഹണം, Joe Hutshing, Pietro Scalia എന്നിവരുടെ എഡിറ്റിംഗ്എല്ലാം എടുത്ത് പറയേണ്ട ചിത്രത്തിന്‍റെ മേന്മകളാണ്. മികച്ച ചിത്രതിനുള്‍പ്പടെ 8ഓളം അക്കാദമി അവാര്‍ഡുകള്‍ക്ക് നിര്‍ദേശിക്കപ്പെട്ട ചിത്രം, മികച്ച ഛായാഗ്രഹണത്തിനും മികച്ച എഡിറ്റിങ്ങിനുമുള്ള 1991ലെ അക്കാദമി അവാര്‍ഡുകള്‍ സ്വന്തമാക്കി.

ചിത്രത്തിന്‍റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്ന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ മികച്ച പ്രകടനങ്ങളായിരുന്നു. ജിം ഗാരിസണായി Kevin Costner അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു, എന്ന്‍ വേണം പറയാന്‍. എടുത്ത് പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പേരുടെ പേരുകള്‍ ഇതുപോലെ പറയേണ്ടി വരും കാരണം ചിത്രത്തില്‍ ക്ഷണനേരത്തേക്ക് വന്നു പോകുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ പോലും മികച്ച പ്രകടന്നങ്ങളാണ്കാഴ്ചവെച്ചിരിക്കുന്നത്.

കെന്നഡിയുടെ കൊലപാതകത്തിന് പിന്നിലെ കഥകള്‍ മാത്രമല്ല ഈ ചിത്രം, അമേരിക്കന്‍ രാഷ്ട്രിയത്തിലെ പല പ്രധാന സംഭവങ്ങളും ഈ ചിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. ഇതിനെല്ലാം പുറമേ സത്യം അത് എത്ര മൂടിവെച്ചാലും ഒരിക്കല്‍ പുറത്ത് വരിക തന്നെ ചെയ്യും അത് തെടിപോകാന്‍ നാം തൈയ്യാറാവണം എന്ന സന്ദേശം ചിത്രം നമുക്ക് നല്‍കുന്നുണ്ട്.

യഥാര്‍ത്ഥ സംഭവവങ്ങളെ ആസ്പതമാക്കിയുള്ള മികച്ച പൊളിറ്റിക്കല്‍ ത്രില്ലെര്സ് അന്വേഷിക്കുന്നതിനിടയിലാണ് Manish K Nair എനിക്ക് ഈ ചിത്രം നിര്‍ദേശിച്ചത്. മുന്‍പ് കണ്ട പല ഹോളിവുഡ് ചിത്രങ്ങളിലും പറഞ്ഞു കേട്ട ഒരു പേരായിരുന്നു ജോണ്‍ ഫ് കെന്നഡി, അന്ന്‍ മുതലേ അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് അറിയണമെന്നാഗ്രഹം മനസ്സിലുണ്ടായിരുന്നു അത് കൊണ്ട് തന്നെ മറ്റെല്ലാ ഡൌണ്ലോഡുകളും മാറ്റി വെച്ച് ഞാന്‍ ഈ ചിത്രം ഡൌണ്‍ലോഡ് ചെയ്തു കാണുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച അഞ്ചു ചിത്രങ്ങളില്‍ ഒന്നാണ് JFK..

ചിത്രം കണ്ടു കഴിഞ്ഞു ഇപ്പോള്‍ ഞാന്‍ JFK യുടെ മരണത്തിനു പിന്നിലെ കഥകളെ കുറിച്ചു ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് അത്രയധികം ഈ ചിത്രം എന്നെ സ്വാധീനിച്ചു നല്ല ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം

No comments:

Post a Comment