Saturday, 31 January 2015

84.Magnolia

Magnolia (1999) : വേറിട്ടൊരനുഭവം.



Language: English
Genre: Drama
Director: Paul Thomas Anderson
Writer: Paul Thomas Anderson
Stars:Tom Cruise, Jason Robards, Philip Seymour Hoffman, Julianne Moore, Philip Baker Hall, Melora Walters, William H. Macy, John C. Reilly

 Magnolia (1999) :

തികച്ചും യാദൃച്ഛികകമായി സംഭവിക്കുന്ന കുറച്ചു സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട്‌ 1999ല്‍ Paul Thomas Anderson തിരകഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്‌ Magnolia.

ലോസ് ആഞ്ജലസ് നഗരത്തില്‍ വളരെ വിചിത്രമായ കാലാവസ്ഥയുള്ള ഒരു ദിവസത്തിലെ വെത്യസ്തരായ കുറച്ചു മനുഷ്യരിലൂടെയാണ്  ചിത്രം കടന്നു പോകുന്നത്.

പ്രധാനമായും മക്കളില്‍ നിന്നു അകന്ന്‍ മരണം കാത്ത് കിടക്കുന്ന രണ്ടു മനുഷ്യരിലുടെയാണ് കഥ പുരോഗമിക്കുന്നത് - Earl Partridge ഉം Jimmy Gator ഉം ... ഇരുവര്‍ക്കും തങ്ങളുടെ മക്കളോട് അടുക്കാന്‍ ആഗ്രഹമുണ്ട് എന്നാല്‍ മക്കളുടെ കാര്യം നേരെ തിരിച്ചാണ് ഇരുവര്‍ക്കും തങ്ങളുടെ പിതാവിനെ കുറിച്ചൊന്നും തന്നെ അറിയാനോ അയാളെ കാണാനോ താല്‍പര്യമില്ല...

Earl Partridge ന്‍റെ മകന്‍ Frank T.J. Mackey മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു സ്ത്രീവിദ്വോഷിയാണ്... Jimmy Gator ന്‍റെ മകള്‍ Claudia Wilson Gator ആവട്ടെ മയക്ക് മരുന്നിനു അടിമയും ഒരു അനാഥയെ പോലെ അലഞ്ഞും ജീവിക്കുകയാണ്...

ലോലഹൃദയനും സ്നേഹമുള്ളവനുമായ Earlന്‍റെ നേഴ്സായ Phil Parma മകനെ അയാളിലെക്ക് തിരിചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു...സതയസന്ധനും ദൈവവിശ്വാസിയുമായ  പോലിസ് ഉധ്യോഗസ്ഥന്‍ Jim Kurring Claudiaയെ കണ്ടുമുട്ടുകയും അവളില്‍ ആകര്‍ഷകന്‍ ആകുകയും ചെയ്യുന്നു തുടര്‍ന്നയാള്‍ അവളെ സമാധാനത്തിന്‍റെ വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നു...

ഇതേ സമയം Earlന്‍റെ രണ്ടാംഭാര്യയായ Linda Partridge കുറ്റബോധത്താല്‍ തകര്‍ന്ന്‍ വീഴുന്നു, അതുപോലെ ബുദ്ധിമാന്മാരായ രണ്ടു കുട്ടികള്‍ ഒരാള്‍ മുതിര്‍ന്നവനും പരാജിതനുമാണ് മറ്റവന്‍ ചെറുപ്പവും പിതാവില്‍ നിന്നും കടുത്ത സമ്മര്‍ദം അനുഭവിക്കുന്നവനുമാണ് ഇരുവരും തങ്ങളുടേതായജീവിത സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങുകയാണ്...

കുറ്റബോധം, ഒറ്റപെടല്‍, കുട്ടികളോട് കാണിക്കുന്ന ക്രൂരധ അത് അവരില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ അങ്ങനെ നാമിന്ന് ഈ ലോകത്തില്‍ കാണുന്ന പല വികാരങ്ങളെയും  അവ ഉണ്ടാക്കി വെക്കുന്ന പരിമിതഫലങ്ങളെയും  വളരെ മനോഹരമായി നമുക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകനും ചിത്രത്തിന്‍റെ തിരകഥാക്രിതുമായ  Paul Thomas Anderson. ഭുതകാലത്തില്‍ നാം ചെയ്ത തെറ്റുകള്‍ അത്ര പെട്ടന്നൊന്നും നമുക്ക് മായിച്ചു കളയാനാവില്ല, എല്ലാ സംഭവങ്ങളെയും അവയുടെ പരിമിതഫലങ്ങളെയും തടയാന്‍ നമുകാര്‍ക്കും സാധിച്ചെന്നു വരില്ല എന്നാല്‍ നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങളെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും ഇങ്ങനെ കുറച്ചു നല്ല സന്ദേശങ്ങളും ചിത്രം പ്രേക്ഷകനോട് പങ്കുവെക്കുന്നുണ്ട്.

അനുഗ്രഹീത നടന്മാരുടെ  മികച്ച പ്രകടനങ്ങളുടെ ഒരു കൂടിചേരല്‍ കൂടിയാണ് ഈ ചിത്രം. Philip Seymour Hoffman, Tom Cruise, Julianne Moore, Philip Baker Hall, Melora Walters, William H. Macy, John C. Reilly ഇവരുടെയൊക്കെ അത്യുഗ്രന്‍ പ്രകടനങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്‍ എന്ന്‍ പറയുന്നത്. ഓരോ കഥാപാത്രത്തിനും അനുയോജ്യമായ നടന്മാരെ ഇത്ര കൃത്യമായി തിരഞ്ഞെടുത്ത ചിത്രങ്ങള്‍ വളരെ ചുരുക്കമാണ്.

അതുപോലെ Jon Brion ന്‍റെ സംഗീതം പ്രേക്ഷകനെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

ഒരു മികച്ച  ഡ്രാമ  കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ഈ ചിത്രം കാണാതെ പോകരുത്.

83.The Theory of Everything

The Theory of Everything (2014) : While there is life, there is hope.


Language: English
Genre: Biography
Director: James Marsh
Writers: Anthony McCarten, Jane Hawking
Stars: Eddie Redmayne, Felicity Jones, Tom Prior


ലോക പ്രശസ്ത ഫിസിക്സ്‌ വിധക്തനായ സ്റ്റിഫന്‍ ഹോക്കിംഗ്സ്ന്‍റെയും അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ജെയിനിന്റെയും ജീവിതകഥയാണ്‌ The Theory of Everything പറയുന്നത്.

21ആം വയസ്സില്‍ motor neuron disease എന്ന അസുഖത്തിന് അടിമപ്പെട്ടു രണ്ടു വര്‍ഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളുവെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയ കേംബ്രിജിലെ cosmology വിദ്യാര്‍ഥിയില്‍ നിന്നും ആരും അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നാല്‍ അക്കാലത്ത് താന്‍ പരിചയപ്പെട്ട ജെയിന്‍ വൈല്‍ടുമായുള്ള പ്രണയവും അവര്‍ അവനു നല്‍കിയ സ്നേഹവും അയാളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുകയാണുണ്ടായത് Einsteinന്‍റെ പിന്‍ഗാമിഎന്നാണ് ലോകം പിന്നീടു അദ്ധേഹത്തെ വിശേഷിപ്പിച്ചത്.  മരണം കാത്ത് കിടന്ന 21 കാരനായ സ്റ്റിഫനില്‍ നിന്നും ലോകപ്രശസ്തനായ സ്റ്റിഫന്‍ ഹോകിംഗ്സിലേക്കുള്ള  അദ്ദേഹത്തിന്റെ യാത്രയില്‍ ജെയിനിന്റെ പങ്ക് വളരെ വലുതാണ്‌ വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ രോഗാവസ്ഥയോട് പൊരുതാനുള്ള കരുത്ത് അയാള്‍ക്ക് നല്‍കിയത് അവളുടെ സ്നേഹവും പരിചരണവുമായിരുന്നു...

ഒരു ജീവചരിത്രം എന്നതില്‍പരം നല്ലൊരു പ്രണയകഥ കൂടിയാണ് The Theory of Everything. ജെയിന്‍ തന്നെ എഴുതിയ My Life with Stephen എന്ന പുസ്തകത്തെ മുനിര്‍ത്തിയാണ് സംവിധായകന്‍ James Marsh ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ നല്ല രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് ചിത്രത്തെ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Eddie Redmayne ഇദ്ദേഹത്തിന്റെ പ്രകടനത്തെകുറിച്ചു പറയുവാന്‍ വാക്കുകളില്ല സ്റ്റിഫന്‍ ഹോക്കിംഗ്സായി Eddie പരകായപ്രവേശം ചെയ്യുകയായിരുന്നു എന്ന്‍ വേണമെങ്കില്‍ പറയാം അത്ര മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അതുപോലെ ജെയിനായി വേഷമിട്ട Felicity Jones ഉം ഒട്ടും തന്നെ മോശമായിരുന്നില്ല എങ്കിലും  Eddie യുടെ പ്രകടനത്തിനു മുന്നില്‍ അത് ഒന്നുമല്ലാതായി മാറുകയായിരുന്നു. ഈ വര്‍ഷത്തെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിന് എന്ത് കൊണ്ടും ഇദ്ദേഹം അര്‍ഹനാണ്.

കഴിഞ്ഞ വര്‍ഷമിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ് The Theory of Everything എന്ന്‍ നിസംശയം പറയാന്‍ സാധിക്കും.

Thursday, 29 January 2015

82.The Equalizer

The Equalizer (2014) : A treat to Denzel Washington Fans.



Language: English
Genre: Action - Crime - Thriller
Director: Antoine Fuqua
Writers: Richard Wenk, Michael Sloan
Stars: Denzel Washington, Marton Csokas, Chloë Grace Moretz

പുറം ലോകത്തിനു അഞ്ജാതമായ തന്‍റെ ഭൂതകാല ജീവിതത്തെ ഉപേക്ഷിച്ചു ഇന്ന് ശാന്തമായൊരു ജീവിതം നയിക്കുകയാണ് McCall. എന്നാല്‍ അത്യധികം അക്രമകാരികളായ റഷ്യന്‍  ഗാങ്ങ്സ്റ്റെര്‍ മാരുടെ നിയന്ത്രണത്തിലുള്ള റ്റെറി എന്ന പെണ്‍കുട്ടിയെ McCall പരിചപെടുന്നതോടെ പരിതസ്ഥിതികള്‍ മാറുകയാണ്...അവളെ സഹായിക്കാതിരിക്കാന്‍ അയാള്‍ക്ക് സാധികുന്നില്ല... നീണ്ട നാളത്തെ ഏകാന്തവാസം  അവസാനിപ്പിച്ചുകൊണ്ട് McCall പുറത്തുവരികയാണ് ഒരിക്കല്‍ കൂടി നീതി നടപ്പിലാക്കാന്‍...

The Equalizer  എന്ന പേരിലുള്ള ടിവി സീരീസിനെ അസ്പതമാക്കി Richard Wenk ന്‍റെ തിരകഥയില്‍ Antoine Fuqua ഒരുക്കി Denzel Washington നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് The Equalizer. Denzel ന് മികച്ച നടനുള്ള അക്കാദമി അവാര്‍ഡ്‌ നേടികൊടുത്ത  Training Day യ്ക്ക് ശേഷം സംവിധായകന്‍ Antoine Fuquaയ്ക്കും Denzelഉം ഒരുമിച്ച ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഒരു മികച്ച ആക്ഷന്‍ ത്രില്ലെര്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകകളും അടങ്ങിയ ചിത്രമാണ് The Equalizer. യാധോരുവിധ പുതുമയും അവകാശപെടനില്ലാത്ത തിരകഥ തന്നെയാണ് The Equalizerന്‍റെത്. എന്നാല്‍ Denzel Washington ന്‍റെ സ്ക്രീന്‍ പ്രസ്ന്‍സും അദ്ദേഹത്തിന്റെ മികച്ച പ്രകടനവുമാണ്  ചിത്രത്തെ പ്രേക്ഷകന് പ്രിയപ്പെട്ടതാക്കുന്നത്.

തനിക്ക് ചുറ്റുംമുള്ള വസ്തുക്കളെ ആയുധമാക്കി മാറ്റി ശത്രുക്കള്‍ക്ക് വിനാശം വിധയ്ക്കുന്ന നായക കഥാപാത്രങ്ങളെ ഇതിനു മുന്‍പ് പലപ്പോഴും നാം കണ്ടിട്ടുണ്ട് എങ്കിലും Denzel Washington അത് ചെയ്യുന്നത് കാണാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്. (അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പ്രത്യേകിച്ചും)

എടുത്ത് പറയേണ്ട മറ്റൊന്ന്‍ വില്ലനായി അഭിനയിച്ച Marton Csokas ന്‍റെ പ്രകടനമാണ്. ഇരുവരും ഒരുമിച്ചു സ്ക്രീനില്‍ പ്രത്യക്ഷപെടുന്ന രംഗങ്ങള്‍ എല്ലാംതന്നെ മികച്ചു നില്‍ക്കുന്നവയാണ് പ്രത്യേകിച്ചും ഡൈനിങ്ങ്‌ ടെബ്ലിനു മുന്നിലിരുന്ന്‍ വാക്കുക്കള്‍ കൊണ്ട് ഇരുവരുടെയും കഥാപാത്രങ്ങള്‍ യുദ്ധം ചെയ്യുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപെടുന്ന രംഗമാണിത്.

# I've done some bad things in my life ,Nicolai. Things I'm not proud of. I promised someone that i love very much that i would never go back to being that person. But for you.. I'm gonna make an exception .You asked me what i saw when i looked you .What do you see when you look at me. #

ചുരുക്കത്തില്‍ മികച്ച ആക്ഷന്‍ ചിത്രങ്ങളുടെയും Denzel Washington ന്‍റെയും ആരാധകനാണ് നിങ്ങളെങ്കില്‍ ഈ ചിത്രം നിങ്ങള്‍ക്കൊരു വിരുന്ന്‍ തന്നെയാണ്.

81.Boyhood

Boyhood (I) (2014) : A milestone in cinematic history.


Language: English
Genre: Drama - Coming of Age
Director: Richard Linklater
Writer: Richard Linklater
Stars: Ellar Coltrane, Patricia Arquette, Ethan Hawke, Lorelei Linklater

Richard Linklater പന്ത്രണ്ടു വര്‍ഷം കൊണ്ട് തീര്‍ത്ത വിസ്മയമെന്നു ഒറ്റവാക്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

റിച്ചാര്‍ഡിന്റെ വളരെ കാലമായുള്ള ആഗ്രഹമായിരുന്നു ഒരു പൈയ്യന്റെ ബാല്യം മുതല്‍ അവന്‍ കോളേജിലേക്ക് പോകുന്ന  കാലയളവ് വരെയുള്ള അവന്‍റെ ജീവിതത്തിലുടെ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്‍റെ കഥപറയുന്ന ഒരു ചിത്രം ഒരുക്കുക എന്നത് 2002 മെയിലായിരുന്നു ഇങ്ങനെ ഒരു ചിത്രം താന്‍ ഒരുക്കാന്‍ പോവുകയാണെന്ന് റിച്ചാര്‍ഡ്‌ സിനിമ ലോകത്തെ അറിയിച്ചത്. പൂര്‍ണമായൊരു തിരകഥ പോലുമില്ലാതെ 2002ല്‍ തന്നെ ചിത്രീകരണമാരംഭിച്ച Boyhood 12 വര്‍ഷം കൊണ്ടാണ് റിച്ചാര്‍ഡ്‌ പൂര്‍ത്തിയാക്കിയത് അതും ഒരേ അഭിനയാതക്കളെ വെച്ചുകൊണ്ട്. സിനിമയിലെ ഒരു നാഴികകല്ല്‌ തന്നെയാണ് ഈ ചിത്രം.

ചിത്രത്തിന്‍റെ കഥയിലേക്ക് വരികയാണെങ്കില്‍ മെയിസണ്‍ Jr. ന്‍റെയും സഹോദരി സാമാന്തയുടെയും ബാല്യം മുതല്‍ കൌമാരം വരെയുള്ള ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.  പലപ്പോഴും ജീവിതം തന്‍റെ കയ്യില്‍ നിന്നും കൈവിട്ടു പോയിട്ടുണ്ടെങ്കിലും അവിടെ നിന്നെല്ലാം ശക്തമായി തിരിച്ചുവന്നു ,എന്നും മക്കളോടൊപ്പമുണ്ടായിരുന്നു അമ്മയായ Olivia .മക്കളുടെ ബാല്യത്തില്‍ തന്നെ ഭാര്യയുമായി വേര്‍പിരിഞ്ഞ  മെയിസണ്‍ Sr. തന്‍റെ മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്ക് മാര്‍ഗദര്‍ശിയായും  ഒപ്പമുണ്ടായിരുന്നു...

ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല എന്ന്‍ മാത്രമല്ല അതിമനോഹരമായൊരു ചിത്രം കൂടിയാണിത്.  മെയിസണ്‍ Jr.  ന് ഒപ്പം ഓരോ പ്രേക്ഷകനും തങ്ങളുടെ ബാല്യത്തിലുടെയും കൌമാരത്തിലുടെയും കടന്നുപോകുന്നു. മെയിസണ്‍ Jr.  ന് ഒപ്പം നാമും സഞ്ചരിക്കുകയാണെന്ന് വേണമെങ്കില്‍ പറയാം.

Ellar Coltrane ആണ് മെയിസണ്‍ Jr. ആയി നമുക്ക് മുന്നിലെത്തുന്നത് വളരെ നാച്ചുറലായാണ് Ellar അഭിനയിചിരിക്കുന്ന്ത്. നമ്മുടെ കണ്ണിന്‍ മുന്നിലുടെയുള്ള അവന്‍റെ വളര്‍ച്ച കണ്ടിരിക്കാന്‍ തന്നെ ഒരു പ്രത്യേക സുഖമാണ്.  സാമന്തയെ അവതരിപ്പിച്ച Lorelei Linklater ന്‍റെ കാര്യവും വെത്യസ്തമല്ല. ഒരു അത്ഭുതമായിരുന്നു ഇരുവരുടെയും മാറ്റങ്ങള്‍ സ്ക്രീനില്‍ കാണുന്നത്.

Patricia Arquette, Ethan Hawke എന്നിവരാണ്  Oliviaയും മെയിസണ്‍ Sr. മായി അഭിനയിച്ചിരിക്കുന്നത് എപ്പോഴത്തെയും പോലെ തങ്ങളുടെ റോളുകള്‍ ഇവര്‍ അതിമാനോഹരമാക്കുകയും ചെയ്തു.

വെക്തമായൊരു തിരകഥ പോലുമില്ലാതെ ഇത്ര മനോഹരമായി ഒരു ചിത്രമോരുക്കിയതിനു Richard Linklater നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അദ്ദേഹമെടുത്ത കഷ്ടപാടിനുള്ള വില ഇത്തവണത്തെ അക്കാദമി അവാര്‍ഡ്‌സില്‍ അദ്ദേഹത്തിന് ലഭിക്കുമെന്ന്‌ തന്നെ കരുതുന്നു. 6 നോമിനേഷനുകളാണ് ഇത്തവണത്തെ അക്കാദമി അവാര്‍ഡ്‌സില്‍ Boyhood ന് ലഭിച്ചിട്ടുള്ളത് അവയെല്ലാം തന്നെ ഈ ചിത്രം നേടട്ടെ എന്നാഗ്രഹിക്കുന്നു.

ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Boyhood.

Wednesday, 28 January 2015

80.The Imitation Game

The Imitation Game (2014) :  Sometimes it is the people who no one imagines anything of who do the things that no one can imagine.

Language: English
Genre: Biography
Director: Morten Tyldum
Writers: Andrew Hodges, Graham Moore
Stars: Benedict Cumberbatch, Keira Knightley, Matthew Goode

അലന്‍ ടൂറിംഗ് - രണ്ടാംലോക മഹായുദ്ധത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച മഹാനായ ഗണിതശാസ്ത്ര വിദഗ്ധന്‍, താര്‍ക്കികന്‍, ഇന്ന്‍ നമ്മുടെയൊക്കെ നിത്യ ജീവിതത്തിന്‍റെ ഒരു ഭാഗമായി തന്നെ മാറിയിരിക്കുന്ന കമ്പ്യൂട്ടറിന്റെ പിതാവ്. അദ്ദേഹത്തിന്‍റെ ജീവിതത്തെ ആധാരമാക്കി   Andrew Hodges  1983ല്‍ പുറത്തിറക്കിയ  Alan Turing: The Enigma എന്ന പുസ്തകത്തെ ആസ്പതമാക്കി Graham Mooreന്‍റെ തിരകഥയില്‍ Morten Tyldum ഒരുക്കിയ ചിത്രമാണ് The Imitation Game.

1939ല്‍ ഹിറ്റ്‌ലറുടെ നാസിപ്പട തങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം തചൊടിച്ചു മുന്നേറുന്ന സമയം. അന്നത്തെ ജര്‍മ്മന്‍ പടയുടെ പ്രധാന ശക്തിയായിരുന്നു രഹസ്യ സന്ദേശങ്ങള്‍ കൈമാറാനായി അവര്‍ കണ്ടു പിടിച്ച Encrypting സംവിധാനം ആയ Enigma. എനിഗ്മയില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ബ്രിട്ടീഷ്‌ സൈന്യത്തിന് ലഭിച്ചിരുന്നുവെങ്കിലും അത് Decrypt ചെയ്യാന്‍ ശേഷിയുള്ള ഒരു സംവിധാനവും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് ടൂറിംഗ് Bletchley പാര്‍ക്കിലെ ബ്രിട്ടീഷ്‌ സൈന്യത്തിന്‍റെ രഹസ്യ ക്യാമ്പില്‍ എനിഗ്മയില്‍ നിന്നും പുറത്തുവരുന്ന സന്ദേശങ്ങളെ ഡിക്രിപ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. ജര്‍മ്മന്‍ വായിക്കാനോ സംസാരിക്കാനോ അറിയാത്ത ഈ ഗണിതശാസ്ത്രഞ്ജന്‍ എങ്ങനെ ഇത് സാധ്യമാക്കും എന്ന സംശയം മേലധികാരികള്‍ക്ക്‌ മുഴുവനും ഉണ്ടായിരുന്നു എന്നാല്‍  എന്താണ് ചെയ്യേണ്ടതെന്നു ടുറിങ്ങിന് അറിയാമായിരുന്നു...

രണ്ടാം ലോക മഹായുദ്ധത്തിന്റെ ഗതി മാറ്റിമറിക്കുകയും ലോകത്തിനു തന്‍റെ കണ്ടുപിടുത്തങ്ങളിലുടെ ഒരുപ്പാട്‌ സംഭാവനകളും നല്‍കിയ അദ്ദേഹത്തിന്റെ ജീവിതകഥ വളരെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകനു മുന്നിലെത്തിക്കാന്‍ Mortenഉം കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. ഒരു ബയോഗ്രഫി ആണെങ്കില്‍ കൂടിയും തുടക്കം മുതല്‍ അവസാനം വരെ ഒരു ത്രില്ലെര്‍ ചിത്രം കാണുന്ന അനുഭൂതിയാണ് ചിത്രം പ്രേക്ഷകനു സമ്മാനിക്കുന്നത്.

ഷെര്‍ലൊക്ക് ഹോംസ് ആയി എല്ലാവരുടെയും പ്രിയങ്കരനായി മാറിയ  Benedict Cumberbatch ആണ് അലന്‍ ടൂറിങ്ങായി നമുക്ക് മുന്നിലെത്തുന്നത് തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടന്നം തന്നെ അദ്ദേഹം കാഴ്ച വെച്ചിട്ടുമുണ്ട്. ഇതവണത്തെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍സില്‍ അദ്ദേഹത്തിന്റെ പേര് വന്നത് അതിനുള്ള തെളിവാണ്.

ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് The Imitation Game

79.A Most Wanted Man

A Most Wanted Man (2014) : A great farewell to Philip Seymour Hoffman.


Language: English
Genre: Espionage Thriller
Director: Anton Corbijn
Writers: Andrew Bovell, John le Carré
Stars: Philip Seymour Hoffman, Rachel McAdams, Daniel Brühl

John le Carré യുടെ A Most Wanted Man എന്ന നോവലിനെ ആസ്പതമാക്കി  Andrew Bovel തിരകഥയെഴുതി Anton Corbijn സംവിധാനം ചെയ്ത് 2014 ബ്രിട്ടീഷ്‌  espionage ത്രില്ലെര്‍ ചിത്രമാണ് A Most Wanted Man.

നിയമവിരുദ്ധമായി ചെച്ച്നിയയില്‍ നിന്നും അഭയാര്‍ത്തിയായി Issa Karpov  ജെര്‍മനിയിലെ ഹാംബര്‍ഗ് നഗരത്തിലെത്തുന്നു. ജര്‍മ്മന്‍ ചാരസംഘടനയിലെ എജന്റ് ആയ Günther Bachmann ന്‍റെ (Philip Seymour Hoffman) നെതിര്‍ത്വത്തിലുള്ള സംഘം സിസി ടിവി ദൃശ്യങ്ങളിലുടെ Issa Karpov ന്‍റെ സാനിദ്ധ്യം തിരിച്ചറിയുകയും റഷ്യന്‍ ഇന്റലിജന്‍സ് വഴി വളരെ അപകടകാരിയായ തീവ്രവാദിയാണ് ഇദ്ദേഹമെന്നും തീര്‍ച്ചപ്പെടുത്തുകയും ഇസയുടെ നീക്കങ്ങളെ കൃത്യമായി നിരീക്ഷികാനും തുടങ്ങുന്നു. ഇതോടൊപ്പം തന്നെ നഗരത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യമായി ധനസഹായം നല്‍കുന്നു എന്ന്‍ സംശയിക്കപ്പെടുന്ന Dr. Abdullah (Homayoun Ershadi) യും വളരെ നാളുകളായി Bachmann ന്‍റെയും സംഘത്തിന്റെയും നിരീക്ഷണവലയത്തിലാണ്. വെക്തമായ തെളിവുകള്‍ ലഭിക്കാത്തതാണ് അബ്ദുള്ളയെ പിടികൂടാന്‍ ഇനിയും ഇവര്‍ക്ക് സാധിക്കാതത്തിന്റെ കാരണം...

ജര്‍മ്മന്‍ സെക്യുരിറ്റി ഉദ്യോഗസ്ഥനായ Mohr യും (Rainer Bock) അമേരിക്കന്‍ ഡിപ്ലോമാറ്റിക്കിന്റെ ഉപസ്ഥാനപതിയായ Sullivan ഉം (Robin Wright) ഇരു കേസുകളിലും താല്‍പര്യം പ്രകടിപ്പിക്കുന്നു...

ഇസ യഥാര്‍ത്ഥത്തില്‍ അപകടകാരിയാണോ ? എന്താണ് അയാള്‍ ജര്‍മ്മനിയില്‍ എത്തിയതിന്റെ ഉദ്ദേശം ? ഡോക്ടര്‍ അബ്ദുള്ളയും ഇസയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ഇരു രാജ്യങ്ങളുടെയും ചാര സംഘടനകള്‍ തമ്മിലൊരു മത്സരം തന്നെ ഇവിടെ ഇസയ്ക്ക് വേണ്ടി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു... ഇതിന്റെയൊക്കെ ഇടയില്‍ നിന്നു Bachmann ഉം സംഘവും എന്താണ് ചെയ്യാന്‍ പോവുന്നത് ?

ഇതിനെല്ലാമുള്ള ഉത്തരങ്ങളാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം പറയുന്നത്...

ഉദ്യോഗസ്ഥമേധാവിത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ചിത്രത്തില്‍ പ്രധാനമായും പ്രതിപാതിക്കുന്നത്. തങ്ങളുടെ രാജ്യത്തിനെതിരെ ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളെ വിവിധ ചാരസംഘടനകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന്‍ ചിത്രം പറയുന്നു. ഒരേ പ്രശ്നത്തെ രണ്ടു രീതിയില്‍ നാം സമീപിക്കുമ്പോള്‍  അതുണ്ടാക്കി വെക്കുന്ന ധര്‍മ്മസങ്കടവും   അത് എങ്ങനെ സമൂഹത്തെ ബാധിക്കുന്നുവെന്നും ചിത്രം തുറന്നു കാട്ടുന്നുണ്ട്.

മറ്റുള്ളവരുടെ പ്രചോതനതിനു വഴങ്ങി തീവ്രവാദത്തിലേക്ക് തിരിയുന്ന താഴെക്കിടയില്‍ കിടക്കുന്ന മനുഷ്യരെ വേഗം പിടികൂടി അവരെ തുറങ്കിലടക്കുന്നതാണോ പകരം അവരെ അവരുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിട്ടുകൊണ്ട്, ക്ഷമയോടെ കാത്തിരുന്ന്‍ ഇത്തരം തീവ്രവാദ സംഘടനകളുടെ നേതാക്കന്‍മാരെയും ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശങ്ങളെയും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണോ വേണ്ടത് എന്ന്‍ ചിത്രം ചോദിക്കുന്നു.

ഒരു മികച്ച espionage ത്രില്ലെര്‍ ചിത്രമെന്നതിലുപരി Philip Seymour Hoffmanന്‍റെ അവസാന ചിത്രം കൂടിയായിരുന്നു  A Most Wanted Man.കരിയറിലെ അവസാന ചിത്രത്തില്‍ വളരെ മികച്ചൊരു പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെക്കുകയും ചെയ്തു.  Hoffman നെ കുടാതെ Rachel McAdams, Daniel Brühl തുടങ്ങി ഒരു വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.

ഒരു മികച്ച  espionage ത്രില്ലെര്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവരെ ഒരിക്കലും ഈ ചിത്രം നിരാശപ്പെടുത്തില്ല.



Monday, 12 January 2015

78.The Body

The Body - "El cuerpo" (original title) (2012) : A perfectly crafted mystery thriller with an outrageously good ending.


Language: Spanish
Genre: Mystery, Thriller
Director: Oriol Paulo
Writers: Oriol Paulo, Lara Sendim
Stars: José Coronado, Hugo Silva, Belén Rueda


രാത്രിയുടെ പശ്ചാത്തലത്തില്‍  നിഗൂഢത നിറഞ്ഞു നില്‍ക്കുന കഥാസന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട്  പ്രേക്ഷകരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുകയും, അവരില്‍ മാനസിക പിരിമുറുക്കം പോലും സൃഷ്ട്ടിച്ചു കൊണ്ടൊടുവില്‍ മികച്ച വഴിത്തിരിവിലുടെ പ്രേക്ഷകരെ  അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലെര്‍ ചിത്രങ്ങള്‍ വളരെ ചുരുക്കമാണ്. അത്തരത്തിലൊന്നാണ് El cuerpo.

ധനികയും വിവിധ ഔഷധനിര്‍മ്മാണകമ്പനികളുടെ ഉടമയുമായ Mayka Villaverde ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരിക്കുന്നു. പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിനു മുന്‍പേ തന്നെ ദുരൂഹ സാഹചര്യത്തില്‍ Maykaയുടെ മൃദുദേഹം മോര്‍ച്ചറിയില്‍ നിന്നും കാണാതെയാവുന്നു, സംഭവത്തിന്‌ ദ്രിക്സാക്ഷിയായ മോര്‍ച്ചറി ഗാര്‍ഡ് അബോധാവസ്ഥയില്‍ ആശുപത്രിയിലുമാവുന്നു.

സംഭവത്തിന്‍റെ സത്യാവസ്ഥയെ തേടി ഡിറ്റക്ട്ടിവ് Jaime Peñaയും കൂട്ടരും സ്ഥലത്തെത്തുന്നു മൃദുദേഹത്തിന്റെ തിരോധാനത്തിനു പിന്നിലെ രഹസ്യം തേടിയുള്ള അന്വേഷണം അവരുടെ മരണ കാരണത്തിലെക്കും തിരിയുമ്പോള്‍ സംശയത്തിന്‍റെ മുള്‍മുനയില്‍ വന്നത് അവരുടെ ഭര്‍ത്താവായ അലക്സ്‌ ആയിരുന്നു. ചോദ്യം ചെയ്യുന്നതിനും അന്വേഷണത്തില്‍ സഹായിക്കുന്നതിനുമായി പോലിസ് അലക്സിനെ ആശുപത്രിയിലേക്ക് വിളിക്കുന്നു. അലക്സിന്‍റെ വരവോടെ അപ്രതീക്ഷിതമായ പല സംഭവങ്ങളും അവനെ ചുറ്റിപറ്റി അവിടെ അരങ്ങേറാന്‍ തുടങ്ങുന്നു...

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ?എങ്ങനെയാണ് മൃധുധേഹം അപ്രത്യക്ഷമായത് ? ആരാണതിനു പിന്നില്‍ ?  ഹൃദയാഘാതം തന്നെയായിരുന്നോ യഥാര്‍ത്ഥ മരണ കാരണം ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം പറയുന്നത്... 

ആദ്യാവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു മികച്ച ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലെറാണ് El cuerpo.  

മികച്ച തിരകഥയും മുനിര താരങ്ങളുടെ മികവുറ്റ പ്രകടനങ്ങളുമാണ് ചിത്രത്തിന്‍റെ നട്ടെല്ല്.   താനും Lara Sendimഉം ചേര്‍ന്നെഴുതിയ തിരകഥയെ വളരെ നല്ല രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സംവിധായകനായ   Oriol Pauloന് സാധിച്ചിട്ടുണ്ട്. Oscar Faura യുടെ ചായാഗ്രഹണവും, Joan Manel Vilasecaയുടെ എഡിറ്റിംന്ഗും അതുപോലെ അടുത്ത് പറയേണ്ട കാര്യങ്ങളാണ്‌.

 José Coronado, Belén Rueda എന്നിവരുടെ പ്രകടന്നങ്ങളെ എത്ര അഭിനന്തിച്ചാലും മതിവരില്ല അത്ര മനോഹരമായിട്ടായിരുന്നു ഇരുവരും സ്ക്രീനില്‍ നിറഞ്ഞാടിയത്. Hugo Silvaയുടെ പ്രകടനവും അതുപോലെ മികച്ചു നില്‍ക്കുന്നതായിരുന്നു, എങ്കിലും ചിത്രത്തിന്‍റെ വിജയത്തിന് പിറകിലെ ഏറിയ പങ്കും José Coronado, Belén Rueda എന്നിവര്‍ക്ക് അവകാശപ്പെട്ടതാണ്.


കൂടുതല്‍ പറയുന്നില്ല മികച്ച ത്രില്ലെര്‍ ചിത്രങ്ങങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ചിത്രമാണ്‌ El cuerpo


Friday, 9 January 2015

77.Sin of a Family

Sin of a Family (2010): An above average korean mystery drama.


Language: Korean
Genre: Crime - Mystery - Drama
Director: Byeong-jin Min
Writer: Byeong-jin Min
Stars: Wang Hee-ji, Ki-woo Lee, Young Hak No

Sin of a Family” is a dark detective mystery revolving around the tragic death of a child and the possible involvement of his family in the crime.

Detective Cho (Shin Hyeon-joon) is incompetent and always fails to be promoted. One day he lands himself a big case after the body of a murdered young boy is found in the woods, and along with his partner Lee (Lee Ki Woo) he sets about investigating the family. The more they learn about the case, the more they come to suspect that the poverty-stricken father of the dead child is their killer. But the case goes off course when the two begin to sympathize with him. As more details come to light about the family’s unfortunate situation, Cho is forced into some difficult moral decisions, re-evaluating his life and his relationship with his own wayward son in the process.

Despite its stern subject matter, “Sin of a Family” starts off surprisingly funny and fast moving. Whereas most other Korean child murder dramas are relentlessly depressing and moody affairs, for its first hour or so the film has a markedly energetic air. There’s also a fair amount of comedy in the first half.

The Director has spend a lot of time in boosting out Cho as a character and his developing bond with his son, and this is actually one of the film’s strongest aspects, the performance from Shin Hyun Jun was an highlight for this.

Through this, and its various other relationships, the film tackles some impressively tough moral questions, and whilst it does get a little melodramatic towards the end it has a powerful sense of social justice that sits well with its increasingly intimate feel.

As a result, “Sin of a Family” holds the interest both as a mystery and as a very human slice of bleak, though thankfully not needlessly depressing or heavy handed drama.