Citizen X (1995) : A Well Crafted Crime Thriller Based On A True Story.
Language: English
Genre: Crime Thriller/Drama
Director: Chris Gerolmo
Writers: Robert Cullen, Chris Gerolmo
Stars: Stephen Rea, Donald Sutherland, Jeffrey DeMunn, Max von Sydow
1978 മുതല്‍ 1990 വരെയുള്ള കാലഖട്ടത്തിനിടയില്‍ റഷ്യയില്‍ അരങ്ങേറിയ തുടര്‍കൊലപാതകങ്ങളുടെയും അതിനെ ചുറ്റിപറ്റി നടന്ന അന്വേഷണങ്ങളെയും ആസ്പദമാക്കി 1995ല്‍ Chris Gerolmo യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടെലിവിഷന്‍ ചിത്രമാണ് 'സിടിസെന്‍ എക്സ് '. ഇതേ സംഭവങ്ങളെ ആസ്പദമാക്കി 1993ല്‍ പുറത്തിറങ്ങിയ The Killer Department എന്ന Robert Cullenന്റെ നോവലിനെ ആധാരമാക്കിയാണ് ക്രിസ് ചിത്രം അണിയിചൊരുക്കിയിട്ടുള്ളത്.
1988ലെ വിളവെടുപ്പ് കാലത്ത് പാടത്ത് നിന്നും ഒരു മൃദശരീരം കണ്ടെത്തുന്നു, അത് പരിശോധിച്ച ഫോറിന്‍സിക് വിധക്തന്‍ Viktor Burakov അടുത്തുള്ള പ്രദേശങ്ങളില്‍ വിപുലമായ തിരച്ചിലിന് ഉത്തരവിടുന്നു. തിരച്ചിലില്‍ പരിസരപ്രദേശങ്ങളില്‍ നിന്നുമായി പല സമയങ്ങളിലായി കുഴിച്ചിട്ട ഏഴ് മൃദുദേഹങ്ങള്‍ കൂടെ പോലിസ് കണ്ടെത്തുന്നു. വെറുമൊരു ഫോറെന്‍സിക് ഉധ്യോഗസ്ഥനായ Viktor Burakov കൊലയാളിയെ തേടി തുടര്‍ന്നുള്ള നീണ്ട എട്ട് വര്‍ഷം നടത്തിയ അന്വേഷണത്തിലൂടെയാണ് ചിത്രം കടന്ന്‍ പോകുന്നത്...
ഒരു ക്രൈം ത്രില്ലര്‍ എന്ന രീതിയില്‍ സഞ്ചരിക്കുമ്പോഴും, കുറ്റവാളിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ നാണക്കേടിനെ ഭയന്ന്‍ ഗവണ്മെന്റു തൈയ്യാറാവാതിരുന്നതും, മുതിര്‍ന്ന ഉദ്ധ്യോഗസ്ഥരുടെ ആവശ്യമില്ലാത്ത ഇടപെടലുകളുമെല്ലാം ആയിരുന്നു കൊലയാളിയെ തേടിയുള്ള അന്വേഷണം ഒരു ദശാബ്ധത്തോളം നീണ്ടു നില്‍ക്കാന്‍ ഇടയാക്കിയത്. ഈ കാര്യങ്ങളെ കുറിചെല്ലാം വളരെ വെക്തമായി തന്നെ ചിത്രം പ്രതിപാദിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട Jeffrey DeMunn, Donald Sutherland, Stephen Rea എന്നിവരെല്ലാം തന്നെ മികച്ച അഭിനയ പ്രകടനമാണ് നടത്തിയിരിക്കുന്നത്. മികച്ച സഹനടനുള്ള എമ്മി പുരസ്കാരവും, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും Donald Sutherlandആ വര്‍ഷം കൈകലാക്കുകയുണ്ടായി.
ക്രൈം ത്രില്ലര്‍ പ്രേമികള്‍ക്ക് ഒരു വിരുന്ന്‍ തന്നെയായിരിക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല.
No comments:
Post a Comment