Saturday, 5 September 2015

117.The Teacher's Diary

The Teacher's Diary "Khid thueng withaya" (original title)  (2014) : Its Funny & Touching.


Language: Thai
Genre: Drama
Director: Nithiwat Tharathorn
Writers: Nithiwat Tharathorn
Stars: Laila Boonyasak, Sukrit Wisetkaew, Sukollawat Kanaros

2012ല്‍ ചങ്ങാടത്തില്‍ കെട്ടി ഉണ്ടാക്കിയ സ്കൂളില്‍ പുതിയ അദ്ധ്യാപകനായി എത്തിയതാണ് കായികാഭ്യാസിയായ  Song. ,നാലു കുട്ടികള്‍ മാത്രമാണ് വിദ്യാര്‍ഥികളായി അവിടെ ഉണ്ടായിരുന്നത്. പുറം ലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെയുള്ള ഏകാന്തത നിറഞ്ഞ അവിടുത്തെ ജീവിതത്തില്‍ അവനുള്ള ഏക ആശ്വാസം മുന്‍പ് അവിടെ അദ്ധ്യാപിക ആയിരുന്ന ആനിന്‍റെ ഡയറികുറിപ്പുകള്‍ ആയിരുന്നു.സ്കൂളില്‍ ആന്‍ ചിലവിട്ട ദിവസങ്ങളെകുറിച്ചും, അവളുടെ മനസിലെ ചിന്തകളെ കുറിച്ചുമെല്ലാം ആ ഡയറിയില്‍ അവള്‍ എഴുതിയിരുന്നു. അവയെല്ലാം വായിച്ചു  ആ ഡയറിയോടും ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത ആനിനോടും പ്രത്യേകം അടുപ്പം തോന്നിയ സോനഗ് അവന്‍റെ സ്കൂളിലെ ദിവസങ്ങളെ കുറിച്ചും അവന്‍റെ ചിന്തകളെ കുറിച്ചുമെല്ലാം ആ ഡയറിയില്‍ എഴുതി.ആനിനെ നേരില്‍ കാണണം എന്ന്‍ അതിയായ മോഹം അവനുണ്ടായിരുന്നു എങ്കിലും അതിനായി എന്ത് ചെയ്യണമെന്നു അവനറിയില്ലാരുന്നു.

2013ല്‍ സ്കൂളിലേക്ക് മടങ്ങി എത്തുന്ന ആന്‍ സോങ്ങിന്റെ ഓര്‍മ്മകള്‍ പകര്‍ത്തിവെച്ചിരിക്കുന്ന അവളുടെ പഴയ ഡയറി കാണുന്നു. സ്കൂളിലേക്ക് മടങ്ങി എത്തിയതില്‍ അവള്‍ വളരെയധികം സന്തോഷിക്കുന്നു. താന്‍ വിടിട്ടു പോയ സ്കൂളില്‍ ഇന്ന്‍ മറ്റാരുടെയോ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്നു. സോങ്ങിനോട്‌ അവള്‍ക്കും വല്ലാത്തൊരു അടുപ്പം അനുഭവപെടുന്നു എന്നാല്‍ അയാള്‍ ഇപ്പോള്‍ എവിടെയാണെന്നോ എന്തിനാണ് സ്കൂള്‍ ഉപേക്ഷിച്ചു പോയതെന്നോ അവള്‍ക്കറിയില്ലാരുന്നു.

പരസ്പരം നേരില്‍ കാണാതെ മനസ്സ് കൊണ്ട് വല്ലാതെ അടുത്ത ഇവര്‍ എപ്പോഴെങ്കിലും നേരില്‍ കണ്ടുമുട്ടുമോ ?

റൊമാന്റ്റിക് കോമഡി ചിത്രങ്ങളുടെ ശ്രേണിയില്‍ പെടുത്താവുന്ന The Teacher's Diary അവതരണ മികവു കൊണ്ടും പ്രേക്ഷകനോട് പങ്ക് വെക്കുന്ന നല്ലൊരു സന്ദേശം കൊണ്ടും ഈ ശ്രേണിയിലെ മറ്റ് ചിത്രങ്ങളില്‍ നിന്നും വളരെ വെത്യസ്ഥമാവുന്നു. ഇന്നത്തെ വിദ്യഭ്യാസ രീതിയിലെ പോരായ്മകളെ ചൂണ്ടി കാണിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസത്തിന്റെ വിലയെ കുറിച്ചും, അറിവ് പകര്‍ന്നു നല്‍കുന്ന അദ്ധ്യാപകന് വിദ്യാര്‍ഥികളോടുള്ള ഉത്തരവാദിത്തത്തെ കുറിച്ചുമെല്ലാം ചിത്രം ചര്‍ച്ച ചെയുന്നു. ഇതെല്ലാം കൊണ്ട് തന്നെ ഒരു റൊമാന്റ്റിക് കോമഡി എന്നതിലുപരി നല്ലൊരു ഫീല്‍ ഗുഡ് മൂവി ആയി നമുക്ക് The Teacher's Diary യെ കാണാം. ഒരു മികച്ച ചിത്രം   അണിയിച്ചൊരുക്കുന്നതില്‍ സംവിധായകനായ Nithiwat Tharathorn പൂര്‍ണമായും വിജയം കണ്ടിരിക്കുന്നു.

തന്റെടിയും ഏത് പരിതസ്തിഥിയോടും പെട്ടന്ന്‍ ഇണങ്ങി ചേരാന്‍ കഴിവുള്ളവളും അതിലുപരി അദ്ധ്യാപനം എന്നത് ഒരു ജോലിയെ കാളുപരി തന്‍റെ കടമയായി കാണുന്ന ആന്‍ ആയി Laila Boonyasak വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത് . പഠിപ്പിക്കാനുള്ള കഴിവുകള്‍ കുറവാണെങ്കില്‍ കൂടിയും കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന നല്ലൊരു അദ്ധ്യാപകനായ സോനഗ് ആയി Sukrit Wisetkaew യും നല്ല പ്രകടനം തന്നെ നടത്തിയിട്ടുണ്ട്.

എടുത്ത് പറയേണ്ട മറ്റൊന്ന്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണമാണ് അതിമനോഹരമായ ഫ്രെയിമുകള്‍ കൊണ്ട് സംഭന്നമാണ്  The Teacher's Diary. Naruepol Chokanapitak ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. അതുപോലെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന Pongsakorn Charnchalermchal, Thammarat Sumetsupachok എന്നിവരും പ്രശംസ അര്‍ഹിക്കുന്നു. 

മികച്ച ഡ്രാമ ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരു സിനിമ പ്രേമിക്കും ധൈര്യമായി കാണാവുന്ന ചിത്രമാണ് The Teacher's Diary.

No comments:

Post a Comment