Anatomy of a Murder (1959) : One Of The Best Court Room Drama's Ever Made.
Language: English
Genre: Court Room Drama
Director: Otto Preminger
Writers: Wendell Mayes, John D. Voelker
Stars: James Stewart, Lee Remick, Ben Gazzara
ആര്‍മി lieutenant ആയ Frederick Manion ബാര്‍റ്റെണ്ടറായ Barney Quill ന്‍റെ കൊലപാതകത്തിന് അറസ്റ്റിലാവുന്നു. തന്‍റെ ഭാര്യ ലോറയെ റേപ്പ് ചെയ്തതിനും അവളെ മുറിവേല്‍പ്പിച്ചതിനുമാണ് താന്‍ ബാര്‍ണിയെ കൊലപെടുത്തിയതെന്ന്‍ ഫെടറിക്ക് പോലിസിനു മൊഴി നല്‍കുന്നു. ഭാര്യ ലോറയും തന്‍റെ ഭര്‍ത്താവിന്‍റെ മൊഴിയോട് അനുകൂലിച്ചു തന്നെ നില്‍ക്കുന്നു. എന്നാല്‍ പോലിസ് സര്‍ജന് ലോറ റേപ്പ് ചെയ്യപ്പെട്ടു എന്ന്‍ തെളിയിക്കുന്ന യാതൊരുവിധ തെളിവും കണ്ടെതാനായില്ല. ഫെഡറിക്കിനു വേണ്ടി വാദിക്കാന്‍ നഗരത്തിലെ അഭിഭാഷകനായ Paul Biegler എത്തുന്നു. ഫെഡറിക്കുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്നും അയാള്‍ അക്രമസക്തമാവാന്‍ വരെ സാധ്യതയുള്ള രീതിയില്‍ മനസ്സില്‍ അസൂയയും സംശയവും വെച്ച് പുലര്‍ത്തുന്ന വെക്തിയാണെന്ന് പോളിന് മനസിലാവുന്നു; പ്രധാനമായും അയാളുടെ ഭാര്യയുടെ മേല്‍. അതുപോലെ തന്നെ ആണുങ്ങളെ പ്രകോപിതരാക്കുന്നതില്‍ ആളുകള്‍ക്കിടയില്‍ അയാളുടെ ഭാര്യ വളരെ പ്രശസ്ഥയാണെന്നും പോള്‍ കണ്ടെത്തുന്നു. ഈ കാരണങ്ങള്‍ ഉപയോഗിച്ച് പ്രൊസിക്യുഷന്‍ ലോറയും ബാര്‍ണിയും കമിതാക്കള്‍ ആയിരുന്നുവെന്നും ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഫെഡറിക്ക് ബാര്‍ണിയെ കൊല്ലുകയും പിന്നീടു ലോറയെ മാരകമായി മുറിവേല്‍പ്പിക്കുകയുമാണ് ചെയ്തത് എന്നും കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ ശ്രമിക്കുമെന്നും പോള്‍ തിരിച്ചറിയുന്നു. പോളിന്‍റെ നിര്‍ദേശ പ്രകാരം ഫെഡറിക്ക് കോടതിക്ക് മുന്‍പില്‍ തന്‍റെ വക്കാലത്ത് താന്‍ തെറ്റ് കാരനല്ല (Not Guilty) എന്ന രീതിയില്‍ സമര്‍പ്പിക്കുന്നു. തന്‍റെ ഭാഗം ഒട്ടും തന്നെ ശക്തമല്ല എന്ന്‍ ബോധ്യമുള്ള പോള്‍ തന്‍റെ അസിസ്റ്റണ്‍റ്റുകളുമായി ചേര്‍ന്ന്‍ ഫെഡറിക്കിനെ രക്ഷിക്കാന്‍ സഹായകരമാവുന്ന സാക്ഷികളെയും തെളിവുകളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു...
ഫെഡറിക്കിനെ കുറ്റ വിമുക്തനാക്കുവാന്‍ പോളിന് സാധിക്കുമോ ? അയാളെ രക്ഷിക്കാന്‍ എന്ത് തെളിവാണ് പോളിന് സഹായകരമാവുക ? ഇതെല്ലാമാണ് ചിത്രത്തിന്‍റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പറയുന്നത്.

മിഷിഗന്‍ സുപ്രീം കോര്‍ട്ട് ജഡ്ജ് ആയിരുന്ന John D. Voelker ന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് Otto Preminger Wendell Mayesന്‍റെ തിരകഥയില്‍ Anatomy of a Murder അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു സുപ്രീം കോര്‍ട്ട് ജഡ്ജ് അദ്ധേഹത്തിന്റെ അനുഭവത്തില്‍ നിന്നും എഴുതിയത് ആയതിനാല്‍ കോടതി രംഗങ്ങള്‍ക്കെല്ലാം തന്നെ ഒരു
റിയലിസ്ട്ടിക്ക് ഭാവം വന്ന്‍ ചേര്‍ന്നിരിക്കുന്നു. കോര്‍ട്ട് റൂം ഡ്രാമകള്‍ ഇഷ്ടപെടുന്ന ഏതൊരു വെക്തിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Anatomy of a Murder. കോര്‍ട്ട് റൂം രംഗങ്ങളെ ഇത്രയും വിശദമായി ചിത്രീകരിച്ചിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ ഉണ്ടോ എന്ന്‍ തന്നെ സംശയമാണ് മുന്‍പേ പറഞ്ഞത് പോലെ John D. Voelker തന്‍റെ അനുഭവത്തില്‍ നിന്നും എടുത്ത് എഴുതിയത് കൊണ്ടാവാം ഇത്തരമൊരു റിയലിസ്ട്ടിക്ക് ഭാവം ചിത്രത്തിന് കൈവന്നത്.
James Stewart, Lee Remick, Ben Gazzara, Arthur O'Connell, Eve Arden തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങള്‍ ചിത്രത്തിന്‍റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ബുദ്ധിമാനായ അഭിഭാഷകന്‍ പോള്‍ ബീഗ്ളറെ James Stewart മനോഹരമാക്കിയിരിക്കുന്നു. റിയര്‍ വിന്‍ഡോ എന്ന ചിത്രം കണ്ടപ്പോള്‍ തന്നെ ഈ നടന്‍റെ അഭിനയം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു ഇപ്പോള്‍ ഈ ചിത്രത്തിലെ മികച്ച പ്രകടനം കൂടെ കണ്ടു കഴിഞ്ഞതോടെ ഇദ്ദേഹത്തിന്റെ ആരാധകനായി മാറിയിരിക്കുന്നു ഞാന്‍. Lee Remick, കഴിഞ്ഞ കാലത്തെ അതി സുന്ദരിയായ നായിക സ്ക്രീനില്‍ ഇവരെ കണ്ടിരിക്കാന്‍ തന്നെ നല്ല ഭംഗിയാണ്. ലോറയെ വളരെ നന്നായി തന്നെ അവര്‍ അവതരിപ്പിച്ചിരിക്കുന്നു. ഫെഡറിക്ക് ആയി Ben Gazzara, പോളിന്‍റെ സുഹ്രത്തായ Parnell Emmett McCarthy യായി Arthur O'Connell, പോളിന്‍റെ സെക്രട്ടറിയായി Maida Rutledge എന്നിവരും മികച്ച അഭിനയ പ്രകടനമാണ് നടത്തിയിരിക്കുന്നത്.
2012ല്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് അമേരിക്കയിലെ നാഷണല്‍ ഫിലിം റെജിസ്ട്ട്രിയില്‍ എക്കാലത്തും സംരക്ഷിക്കുന്നതിനായി ഈ ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു. അതുപോലെ എക്കാലത്തെയും ഏറ്റവും മികച്ച കോര്‍ട്ട് റൂം ഡ്രാമയായി പല നിയമാധ്യാപകരും Anatomy of a Murder നെയാണ് ചൂണ്ടി കാണിക്കുന്നത്.
ഏതൊരു സിനിമ പ്രേമിക്കും മികച്ചൊരു സിനിമ അനുഭവമായിരിക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല.

No comments:
Post a Comment