Monday 21 September 2015

121.The Ghost Writer

The Ghost Writer (2010) :A Well Crafter Political Thriller With A Storyline That Deeply Immerse Us In The Experience.


Language: English
Genre: Political Thriller
Director: Roman Polanski
Writers: Robert Harris, Roman Polanski
Stars: Ewan McGregor, Pierce Brosnan, Olivia Williams 


Robert Harris ന്‍റെ The Ghost എന്ന നോവലിനെ ആധാരമാക്കി പ്രശസ്ഥ സംവിധായകന്‍ Roman Polanski അണിയിച്ചൊരുക്കി 2010ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്‌ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് The Ghost Writer. Roman Polanskiയും Robert Harrisഉം ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരകഥ രചിചിരിക്കുന്നത്. ബ്രിട്ടീഷ്‌ മുന്‍ പ്രധാനമന്ത്രിക്കായി അദ്ധേഹത്തിന്റെ ആത്മകഥ എഴുതാന്‍ എത്തുന്ന എഴുത്ത്കാരന്‍ കണ്ടെത്തുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ്  ചിത്രം കടന്ന്‍ പോകുന്നത്.

ചിത്രത്തിലുടനീളം പേര് പരാമര്‍ശിക്കപ്പെടാത്ത ഒരു ഘോസ്റ്റ് റൈറ്റര്‍  (നല്ല രീതിയില്‍ എഴുതാന്‍ കഴിയാത്ത  പ്രശസ്തര്‍ക്ക്  വേണ്ടി ആത്മകഥയും മറ്റുമൊക്കെ എഴുതുന്നവരെ പൊതുവേ ഘോസ്റ്റ് റൈറ്റര്‍ (Ghost Writer)  എന്നാണ് വിളിക്കുന്നത്. )  മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി Adam Langന്‍റെ ആത്മകഥ എഴുതുവാനുള്ള ചുമതല ഏറ്റെടുക്കുന്നു... അയാള്‍ക്ക് മുന്‍പ് ഈ ജോലി ചെയ്തിരുന്ന Mike McAra കുറച്ചു നാള്‍ മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതാണ്. പത്തുവര്‍ഷത്തോളം ബ്രിട്ടീഷ്‌ രാഷ്ട്രിയത്തില്‍ നിറഞ്ഞുനിന്ന ആഡം ഇന്ന്‍ ഭാര്യ Ruthഉം സെക്രടറി  Amelia Bly യും മറ്റ് പരിചാരകരും ശക്തമായ കാവല്‍ക്കാരുമെല്ലാമായി തന്‍റെ ആത്മകഥ പബ്ലിഷ് ചെയുന്ന Rhinehart കമ്പനി ഉടമ Marty Rhinehart ന്‍റെ അമേരിക്കയിലെ Martha's Vineyard അയലന്ടിലെ  വസതിയിലാണ് താമസം. ഇവിടേക്ക്  ഘോസ്റ്റ് റൈറ്റര്‍ എത്തിച്ചേരുന്നതോടെ ആത്മകഥ എഴുത്തു ആരംഭിക്കുന്നു. ആത്മകഥ പൂര്‍ത്തിയാക്കുന്നതിനായി നാല് ആഴ്ചകള്‍ മാത്രമാണ് Rhinehart കമ്പനി എഴുത്തുകാരന് അനുവധിചിട്ടുള്ളത്... ഇതിനിടയില്‍ വിദേശകാര്യ സെക്രെടറി Richard Rycart ആഡമിനെ യുദ്ധനിയമ ലംഘനത്തിനു (War Crime)
ആരോപിക്കുന്നു തുടര്‍ന്ന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അന്വേഷണത്തിനും തുടര്‍ന്നുള്ള വിചാരണയ്ക്കും ആഡം പാത്രമാവുന്നു. ഇതില്‍ നിന്നും രക്ഷപെടുന്നതിനായി ആഡം വാഷിംഗ്‌ടണിലേക്ക് പുറപ്പെടുന്നു... പ്രസാധകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‍ എഴുത്ത് തുടരുന്ന ഘോസ്റ്റ് റൈറ്റര്‍ തന്‍റെ പൂര്‍വികന്‍ മൈക്കിന്റെ കൈവശമുണ്ടായിരുന്ന ചില രേഖകള്‍ കണ്ടെത്തുകയും അവ അയാളെ ചില സംശയങ്ങളിലെക്ക് നയിക്കുകയും ചെയ്യുന്നു... തന്‍റെ സംശയങ്ങളുടെ സത്യാവസ്ഥകളെ തേടിയുള്ള അയാളുടെ പിന്നീടുള്ള യാത്ര സ്വന്തം ജീവന്‍പോലും അപകടത്തിലാക്കുന്ന പരിതസ്ഥിതികളിലേക്കാണ് എഴുത്ത്കാരനെ കൊണ്ടെത്തിക്കുന്നത്...

ആദ്യാവസാനം വരെ മികച്ചുനില്‍ക്കുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്  The Ghost Writer. മുന്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ടോണി ബ്ലയര്‍ന് അമേരിക്കയുമായി നിലനിന്നിരുന്ന പ്രത്യേക അടുപ്പം, ഇറാക്ക് അധിനിവേശം തീവ്രവാദ വിരുദ്ധ യുദ്ധ പ്രഖ്യാപനം, അമേരിക്കക്കെതിരെ ഉയര്‍ന്ന്‍ വന്ന വിമര്‍ശനങ്ങള്‍, CIA യുടെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പ്രവര്‍ത്തനരീതികള്‍ ഇവയെകുറിച്ചെല്ലാം പറയാതെ പറയുന്നു ഈ ചിത്രം. പോയകാലത്തിലെ ഇരുണ്ട രാഷ്ട്രിയത്തെക്കുറിച്ച് പറയുന്ന ഒരു ചിത്രമായി തന്നെ നമുക്ക്  The Ghost Writer നെ വിശേഷിപ്പിക്കാം.

ചിത്രത്തിലുടനീളം പേര് വിശേഷിപ്പിക്കാത്ത എഴുത്ത് കാരനായി Ewan McGregor തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്... 23ആമത് യൂറോപ്യന്‍ അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള പുരസ്കാരവും Ewan കരസ്ഥമാക്കുകയുണ്ടായി. മുന്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ടോണി ബ്ലയറുമായി ഏറെ സാമ്യതയുള്ള ആഡം ലാങ്ങറായി Pierce Brosnan മികച്ചു നിന്നു. Olivia Williams, Kim Cattrall ഒരൊറ്റ സീനില്‍ മാത്രം വന്ന്‍ പോകുന്ന Eli Wallach എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

Alexandre Desplat ന്‍റെ പശ്ചാത്തല സംഗീതം, Pawel Edelmannte ഛായാഗ്രഹണം, Hervé de Luzeന്‍റെ എഡിറ്റിംഗ് എല്ലാം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു...

വിവധ ചലച്ചിത്രമേളകളില്‍ നിന്ന്‍ ഒട്ടേറെ പുരസ്കാരങ്ങളും നിരൂപക പ്രശംസയും ഈ ചിത്രം ഏറ്റ് വാങ്ങിയിട്ടുണ്ട് ഏറ്റവാങ്ങിയിട്ടുണ്ട്. 60ആമത് ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റിവല്‍ നിന്നും മികച്ച സംവിധായകന്‍, , 23ആമത് യൂറോപ്യന്‍ അവാര്‍ഡ്‌സില്‍ നിന്നും മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ തുടങ്ങി 6 പുരസ്കാരങ്ങള്‍ ഇവയില്‍ ഉള്‍പെടുന്നു. 

ചുരുക്കത്തില്‍ മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്  The Ghost Writer.

No comments:

Post a Comment