Tell Me Something "Telmisseomding" (original title) (1999) : An Intense Korean Horror/Crime Thriller.
Language: Korean
Genre: Mystery Horror - Crime Thriller
Director: Youn-hyun Chang
Writers: Youn-hyun Chang, Eun-Ah In
Stars: Suk-kyu Han, Eun-ha Shim, Hang-Seon Jang
Genre: Mystery Horror - Crime Thriller
Director: Youn-hyun Chang
Writers: Youn-hyun Chang, Eun-Ah In
Stars: Suk-kyu Han, Eun-ha Shim, Hang-Seon Jang
കുറ്റവാളിയെ തേടിയുള്ള കുറ്റാന്വേഷകന്‍റെ യാത്രയ്ക്ക് ഒപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെക്കാള്‍ വേഗത്തില്‍ കുറ്റവാളിയെ നാം കണ്ടെത്താറുണ്ട് എന്നാല്‍ കഥാഗതി പലപ്പോഴും നമ്മളെ അവരില്‍ നിന്നെല്ലാം അകറ്റി മറ്റെവിടെക്കെങ്കിലും ഒക്കെ കൊണ്ടുപോയി ഒടുവില്‍ അവരിലേക്ക് തന്നെ തിരികെ എത്തിക്കാറുണ്ട് സത്യമേത് മിഥ്യയേത് എന്ന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയുക ഏറെ ക്ലേശകരമായ ഒരു കാര്യമാണ് അത്തരത്തിലുള്ളൊരു ചിത്രമാണ് Tell Me Something.
സിയോള്‍ നഗരത്തിന്‍റെ നാന ഭാഗങ്ങളില്‍ നിന്നുമായി കൃത്യമായി ഛേദിച്ചു മാറ്റിയ ശരീര ഭാഗങ്ങള്‍ ബാഗില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നു. പ്രാഥമിക അന്വേഷണത്തില്‍ ശരീര ഭാഗങ്ങള്‍ മൂന്ന് വെത്യസ്ത മനുഷ്യരുടെതാണെന്ന്‍ പോലിസ് മനസിലാക്കുന്നു, തുടര്‍ന്ന്‍ കൈക്കൂലി കേസില്‍ ഇന്റെര്‍ണല്‍ അഫെയെര്സ് അന്വേഷണം ആരംഭിചിട്ടുള്ള ഡിറ്റെക്റ്റിവ് Cho യുടെ നേതിര്‍ത്വത്തില്‍ പ്രത്യേക ടീം അന്വേഷണം ആരംഭിക്കുന്നു. മരണപ്പെട്ടവരെ കുറിച്ചുള്ള വെക്തികത വിവരങ്ങള്‍ കണ്ടെത്തുന്നതോടെ ഇവരെല്ലാം Su-Yeon Chae എന്ന പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നവരാണെന്ന് Cho കണ്ടെത്തുന്നു. ബാല്യകാല സുഹ്രത്തായ Seungmin Oh യുമൊത്ത് സിയോളില്‍ താമസിച്ചു വരികയായിരുന്നു Su-Yeon Chae.
അവരുമായി കൂടുതല്‍ സംസാരിക്കുന്ന Cho മരണപ്പെട്ട മൂന്ന് പേരും വിവിധ കാലയളവുകളില്‍ അവളുമായി പ്രണയത്തിലായിരുന്നു എന്നും പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴായി Su-Yeon തന്നെ അവരില്‍ നിന്നും പിരിയുകയായിരുന്നു എന്നും Cho മനസിലാക്കുന്നു.
Su-Yeonമായി അടുത്ത ബന്ധമുള്ള ആരെങ്കിലും തന്നെയാവും കൊലപാതകങ്ങല്‍ക്കെല്ലാം പിന്നില്ലെന്ന് Cho ബലമായി സംശയിക്കുന്നു മാത്രമല്ല അയാളുടെ അടുത്ത ലക്‌ഷ്യം
Su-Yeon ആകുമെന്ന് അയാള്‍ കരുതുന്നു തുടര്‍ന്ന്‍ Su-Yeon നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റാന്വേഷണം മുന്നോട്ടു കൊണ്ട് പോകുന്നതിനോപ്പം അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും നല്‍കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. ഈ സമയത്തെല്ലാം തന്നെ കൂടുതല്‍ ശരീര ഭാഗങ്ങള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു...

ആരാണ് കൊലയാളി ? എന്താണ് അയാളുടെ ലക്‌ഷ്യം ? Su-Yeonമായി അയാള്‍ക്കുള്ള ബന്ധമേന്താണ് ? ഇതിനെല്ലാമുള്ള ഉത്തരം തേടികൊണ്ടുള്ള Cho യുടെ യാത്രയാണ് പിന്നീടുള്ള ചിത്രം പറയുന്നത്...
ആദ്യവസാനം വരെ സസ്പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന മികച്ചൊരു മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമാണ് Tell Me Something, എങ്കില്‍ക്കൂടിയും ചിത്രത്തിന്‍റെ പല ഘട്ടങ്ങളിലും ഒരു ഹോറര്‍ ചിത്രത്തിന്‍റെ അനുഭൂതി പ്രേക്ഷകന് ലഭിക്കുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങളായ സൈലെന്‍സ് ഓഫ് ദി ലാംബ്സ്, സെവന്‍ എന്നി ചിത്രങ്ങളുമായി അവതരണത്തില്‍ നല്ലൊരു സാമ്യം ചിത്രത്തിനുണ്ട്. അവസാന നിമിഷംവരെ സംശയത്തിന്‍റെ മുള്‍മുനയില്‍ അന്വേഷകനോടൊത് പ്രേക്ഷകനെയും നിര്‍ത്താന്‍ സാധിച്ചു എന്നതിലാണ് സംവിധായകന്‍ Jang Yoon-hyun ന്‍റെ വിജയം. Suk-kyu Han, Eun-ha Shim എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തിന്‍റെ വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ചിരിക്കുന്നു.
ലൈംഗികത നിറഞ്ഞ വസ്തുക്കളുടെ ദര്‍ശനത്തില്‍ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയായ Scopophilia യെ കുറിച്ച് ചിത്രം പ്രദിപാദിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്തിനു പൂര്‍ണത നല്കുന്നതില്‍ വലിയൊരു പങ്ക് തന്നെ ഇതിനുണ്ട്.
കൊറിയന്‍ ചിത്രങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ തുടങ്ങിയ സമയത്ത് പ്രേക്ഷക ശ്രദ്ധയും അതുപോലെ നിരൂപക ശ്രദ്ധയും ഏറെ പിടിച്ചുപറ്റിയ ചിത്രമായിരുന്നു Tell Me Something. 2001ലെ New York Korean Film Festival ലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ചുരുക്കത്തില്‍ മികച്ചൊരു കൊറിയന്‍ മിസ്റ്ററി ക്രൈം ത്രില്ലര്‍ അതാണ് Tell Me Something.
No comments:
Post a Comment