Monday 28 September 2015

122.Urumbukal Urangarilla

ഉറുമ്പുകള്‍ ഉറങ്ങാറില്ല: തീര്‍ച്ചയായും തിയറ്ററില്‍ നിന്നും തന്നെ കണ്ടിരിക്കേണ്ട പുതുമ നിറഞ്ഞ മികച്ചൊരു മലയാള ചിത്രം.


Language: Malayalam
Genre: Comedy Thriller
Director: Jiju Asokan
Writer: Jiju Asokan
Stars: Vinay Forrt, Chemban Vinod Jose, Sudheer Karamana, Kalabhavan Shajon, Aju Varghese

മുന്‍നിര താരങ്ങളുടെ അകമ്പടിയില്ലാതെ പുതുമുഖങ്ങളെയോ, രണ്ടാംനിര താരങ്ങളെയോ അണിനിരത്തി മികച്ച പുത്തന്‍ പ്രമേയങ്ങള്‍ തമിഴ് സിനിമയില്‍ പുറത്തിറങ്ങുമ്പോള്‍ പലപ്പോഴുംആഗ്രഹിച്ചിട്ടുണ്ട്ചിട്ടുണ്ട് അത്തരം ചിത്രങ്ങള്‍ മലയാള സിനിമയില്‍ വന്നിരുന്നുവെങ്കില്‍ എന്ന്‍.  ജിജു അശോകന്‍ തിരകഥ എഴുതി സംവിധാനം ചെയ്തു വിനയ് ഫോര്‍ട്ട്‌, ചെമ്പന്‍ വിനോദ് സുധീര്‍ കരമന, അജു വര്‍ഗീസ്‌ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രം അതിനുള്ള ചുട്ട മറുപടിയാണ്... തിയറ്ററില്‍ ആകമാനം ചിരിയുടെ മാലപടക്കം തീര്‍ത്ത ആദ്യ പകുതിയില്‍  നിന്‍ മികച്ചൊരു ത്രില്ലര്‍ ചിത്രത്തിലേക്ക് മാറിയ രണ്ടാം പകുതിയിലൂടെ മുന്നേറുന്ന ചിത്രം വളരെ മികച്ച രീതിയിലാണ് ജിജു അശോകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്...

കള്ളന്മാരുടെ ആശാനായ കേളുവാശന്റെ മുന്‍പിലേക്ക് മനോജ്‌ എന്ന ചെറുപ്പക്കാരന്‍ വന്നെത്തുന്നു, 'മോഷണം എന്നത് മറ്റേതൊരു ജോലിയെ പോലെയും ആത്മാര്‍ത്ഥതയോടെ അതിന്‍റെ നിയമങ്ങളും നിമിത്തങ്ങളും പഠിച്ച് ചെയ്യേണ്ടതാണ്' എന്ന്‍ വിശ്വസിക്കുന്ന കേളുവാശാന്‍  അവനെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ബെന്നിയുടെ കൈകളില്‍ മോഷണം പഠിപ്പിക്കുവാനായി ഏല്‍പ്പിക്കുന്നു. ഒരിക്കലും ഉറക്കമില്ലാത്ത ഉറുമ്പുകളുടെ കഥ ഇവിടെ തുടങ്ങുകയായി...

എല്ലാ അര്‍ത്ഥത്തിലും പുതുമ നിറഞ്ഞൊരു മികച്ച ചിത്രമാണ് തന്‍റെ രണ്ടാമത്തെ ചിത്രത്തിലൂടെ ജിജു അശോകന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ടൈറ്റില്‍ കാര്‍ഡില്‍ നിന്നും ആരംഭിക്കുന്ന ആ പുതുമ ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട്.  ചെമ്പന്‍ വിനോദ് , സുധീര്‍ കരമന എന്നിവരുടെ മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്ന ആദ്യ പകുതി പ്രേക്ഷര്‍ക്ക് എന്നും ഓര്‍ത്ത് വെക്കാവുന്ന ഒരുപ്പാട്‌ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നതോടോപ്പം ചോരശാസ്ത്രത്തെയും ചോര പുരാണത്തെയും കുറിച്ചുള്ള ഒരുപ്പാട്‌ അറിവുകളും നമുക്ക് നല്‍കുന്നുണ്ട്. നര്‍മ്മത്തില്‍ നിറഞ്ഞു നിന്ന്‍ വളരെപ്പെട്ടന്ന്‍ കടന്ന്‍ പോയ ആദ്യ പകുതിക്ക് ശേഷമെത്തിയ രണ്ടാം പകുതി ഒരു ത്രില്ലര്‍ പരിവേഷമുള്ള കഥാസന്ദര്‍ഭങ്ങളിലെക്കാണ് വന്നെത്തുന്നത്. അത്യുഗ്രന്‍ ക്ലൈമാക്സ്‌ കൂടെ ആമ്പോള്‍ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിലെക്കാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല എത്തിനില്‍ക്കുന്നത്...

മികവുറ്റ പ്രകടനങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഈ ചിത്രം. കള്ളന്മാരുടെ ആശാനായി സുധീര്‍ കരമന ചിത്രത്തിലുടനീളം വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് അദ്ധേഹത്തിന്റെ ഇതിലും മികച്ചൊരു കഥാപാത്രം വേറെ ഉണ്ടോ എന്നത് തന്നെ സംശയമാണ്... ബെന്നിയായി ചെമ്പന്‍ വിനോദും , മനോജായി വിനയ് ഫോര്‍ട്ടും തങ്ങളുടെ കഥാപാത്രങ്ങളെ അധിമാനോഹരമായി തന്നെ അവതരിപ്പിചിരിക്കുന്നു. ദ്രിശ്യത്തിനു ശേഷം കലാഭവന്‍ ഷാജോണിന്‍റെ ഏറ്റവും മികച്ച കഥാപാത്രം ഒരുപക്ഷെ അതിനെക്കാളും മികച്ചത് എന്ന്‍ തന്നെ പറയാം അത്രയ്ക്ക് മികവുറ്റ രീതിയിലാണ് കാര്‍ലോസിനെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അജു വര്‍ഗീസ്‌, അനന്യ, ഒരു സീനില്‍ മാത്രം വന്ന്‍ പോകുന്ന വെട്ടുക്കിളി പ്രകാശ്‌ എന്നിവരുടെതും കൂടിയാണ് ഈ ചിത്രം. 

മികച്ച ഫ്രെയിമുകള്‍ കൊണ്ട് ഉറുമ്പുകളെ അതി മനോഹരമാക്കി മാറ്റിയ വിഷ്ണു നാരായണ്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു ; അഞ്ചു മിനുട്ടോളം നീണ്ടു നില്‍ക്കുന്ന ചിത്രത്തിലെ ഒരു പ്രധാന രംഗം ഒരു ഒറ്റ ഷോര്‍ട്ടില്‍ യാതൊരുവിധ പാളിച്ചകളുമില്ലാതെ വളരെ മികച്ച രീതിയില്‍ ഇദ്ദേഹം എടുത്തിരിക്കുന്നു. അതുപോലെ എടുത്ത് പറയേണ്ട മറ്റൊന്ന്‍ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തെയും പുതുമ നിറഞ്ഞു നില്‍ക്കുന്ന ഗാനങ്ങളെയുമാണ്; ടൈറ്റില്‍ ഗാനം മുതല്‍ പുതുയ നിറഞ്ഞ മികച്ച ഗാനങ്ങളും, കഥാസന്ദര്‍ഭത്തോട് വളരെയധികം ഇഴുകി നില്‍ക്കുന്ന പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കി മാറ്റുന്നു.

ചുരുക്കത്തില്‍ നല്ല സിനിമയെ സ്നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും തീര്‍ച്ചയായും തിയറ്ററില്‍  നിന്നും തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല.

No comments:

Post a Comment