Friday, 4 September 2015

116.Phantom

Phantom (2015) : Just An Above Average Flick.


Language: Hindi
Genre: Action Thriller
Director: Kabir Khan
Writers: Hussain Zaidi, Kabir Khan
Stars: Saif Ali Khan, Katrina Kaif, Rajesh Tailang

ബജ്രന്ഗ് ബൈജാന് ശേഷം Hussain Zaidi യുടെ മുംബൈ അവെന്ജെര്‍സ് എന്ന നോവലിനെ ആധാരമാക്കി സൈഫ് അലി ഖാന്‍, കത്രിന കൈഫ്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കബീര്‍ ഖാന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ഫാന്റ്റം. 26/11ലെ മുംബൈ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്ക് തിരിച്ചടി നല്‍കിയാല്‍ എങ്ങനെ ഉണ്ടാകും എന്നൊരു സാങ്കല്‍പ്പിക കഥയാണ്‌  ചിത്രം പറയുന്നത്.

മുംബൈ ഭീകരാക്രമണങ്ത്തിനു കാരണക്കാരയവരെ അവരുടെ നാട്ടില്‍ ചെന്ന്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ RAW നിയമിക്കുന്ന മുന്‍ പട്ടാളക്കാരനായ ഡാനിയല്‍ ഖാന്‍ നടത്തുന്ന ദൗത്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരു മികച്ച തീം ആയിരുന്നെങ്കിലും, ബലമില്ലാത്ത തിരകഥയും പോരായ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന സംവിധാനവും ഫാന്റത്തെ ശരാശരിക്ക് മുകളില്‍ മാത്രം നില്‍ക്കുന്ന ഒരു സാധാരണ ചിത്രമാക്കി ഒതുക്കുന്നു. ഏകദേശം ഇത്തരത്തിലുള്ള കഥ പറഞ്ഞു കൊണ്ട് ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ ബേബി എന്ന ചിത്ത്തിന്‍റെ വേഗതയോ അത് സമ്മാനിക്കുന്ന ആകാംഷയോ ടെന്‍ഷനോ ഒന്നും തന്നെ പ്രേക്ഷകനില്‍ ജനിപ്പിക്കാന്‍ ഫാന്റത്തിനു സാധിക്കുന്നില്ല. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈഫ് അലി ഖാന്‍, കത്രിന കൈഫ്‌ എന്നിവരുടെ പ്രകടനവും ഒട്ടും തന്നെ തൃപ്തികരമായിരുന്നില്ല. മികച്ച ആദ്യ പകുതിയും, നല്ലൊരു ക്ലൈമാക്സുമാണ് ചിത്രത്തെക്കുറിച്ച് എടുത്ത് പറയാവുന്ന നല്ല വശങ്ങള്‍. Pritamന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും അതുപോലെ നന്നായിരുന്നു.അസീം മിശ്രയുടെ ഛായാഗ്രഹണവും നന്നായിരുന്നു.  ചിത്രത്തെ ശരാശരിക്ക് മുകളില്‍ നിര്‍ത്തുന്നതും ഈ കാരണങ്ങള്‍ തന്നെയാണ്.

ചുരുക്കത്തില്‍ ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഒരു തവണ കണ്ടാസ്വദിക്കാവുന്ന ചിത്രമാണ് ഫാന്റ്റം.

No comments:

Post a Comment