Wednesday 2 September 2015

114.Inherit the Wind

Inherit the Wind (1960) : A Masterpiece


Language: English
Genre: Drama, History
Director: Stanley Kramer
Writers: Nedrick Young, Harold Jacob Smith
Stars: Spencer Tracy, Fredric March, Gene Kelly 

റ്റെന്നസ്സി സ്റ്റേറ്റ് ലോ ലങ്കിച്ച്‌ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചതിനു ശാസ്ത്രാധ്യാപകന്‍ B.T. Cates അറസ്റ്റിലാവുന്നു. സ്ഥലത്തെ വിശ്വാസികള്‍ മുഴുവനും അദ്ധ്യാപകന് നേരെ തിരിയുന്നു. ഡാര്‍വിന്റെ സിദ്ധാന്തത്തെ ശക്തമായി എതിര്‍ക്കുന്ന പ്രശസ്തനായ രാഷ്ട്രിയക്കാരനും അഭിഭാഷകനുമായ മാത്യു ഹാരിസണ്‍ ബ്രാഡി പ്രോസിക്യൂഷനു വേണ്ടിയും, കേറ്റ്സിനു വേണ്ടി യുക്തിവാദിയും ബ്രാഡിയുടെ സുഹ്രത്തുമായ പ്രശസ്ഥ അഭിഭാഷകന്‍ ഹെന്‍ട്രി ഡ്രമോണ്ടും  ഹാജരാവുന്നതോടെ കേസ് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു. മങ്കി ട്രയല്‍ ഇവിടെ ആരംഭിക്കുന്നു...

1925ല്‍ നടന്ന സ്കൂപ്പ്സ് മങ്കി ട്രയലിനെ ആധാരമാക്കിയാണ്  Inherit the Wind അണിയിചൊരുക്കിയിട്ടുള്ളത്. കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റി എന്നോഴിച്ചാല്‍ ആ സംഭവത്തിന്റെ നേര്‍കാഴ്ച തന്നെയായിരുന്നു Inherit the Wind. 

എല്ലാ അര്‍ത്ഥത്തിലും ഒരു ക്ലാസ്സിക്‌ എന്ന്‍ വിശേഷിപ്പിക്കാവുന്ന ചിത്രമാണ്  Inherit the Wind.
Jerome Lawrence, Robert Edwin Lee എന്നിവരുടെ ശക്തമായ തിരകഥയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. യഥാര്‍ത്ഥ സംഭവങ്ങളെ കൂടാതെ ചിത്രത്തിനായി കുറച്ചു കൂടുതല്‍ സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ഉള്‍പെടുത്തി എന്നതൊഴിച്ചാല്‍  മങ്കി ട്രയലിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നതായിരുന്നു ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞെടുത്ത ഇവരുടെ തിരകഥ എന്ന്‍ പറയാം. സംവിധായകനായ Stanley Kramer വളരെ നന്നായി തന്നെ ചിത്രത്തെ അണിയിചൊരുക്കിയിട്ടുമുണ്ട്. 

Spencer Tracy,  Fredric March  ഈ അതുല്യ പ്രതിഭകളുടെ മാസ്മരിക പ്രകടനത്തെക്കുറിച്ച് എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇരുവരും ഒന്നിക്കുന്ന രംഗങ്ങള്‍ എല്ലാംതന്നെ പ്രേക്ഷകന് കാഴ്ച്ചയുടെ ഒരു പുത്തന്‍ വിരുന്ന്‍ തന്നെയാണ് സമ്മാനിക്കുന്നത്.  കോടതി മുറിയില്‍ വെച്ച് സ്പെന്‍സറുടെ കഥാപാത്രമായ ഹെന്‍ട്രി ഡ്രമോണ്ട് ഫെടെറിക്ക് അവതരിപ്പിച്ച മാത്യു ഹാരിസണിനെ വിചാരണ ചെയ്യുന്ന രംഗം എക്കാലത്തെയും മികച്ച കോര്‍ട്ട് റൂം രംഗങ്ങളില്‍ ഒന്നാണ് .

പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഏറെ പിടിച്ചുപറ്റിയ ഈ ചിത്രം ഇന്നും ഏറെ പ്രാധാന്യം അര്‍ഹിക്കുനതാണ് . ഏതൊരു സിനിമ പ്രേമിയും ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.

No comments:

Post a Comment