Thani Oruvan (2015) : A Stylish Thriller.
Language: Tamil
Genre: Action Thriller
Director: M. Raja
Writers: M. Raja
Stars: Jeyam Ravi, Nayanthara, Arvind Swamy
കരിയറില്‍ ഒരു വിജയം അനിവാര്യമായിരുന്ന ജയം രവിക്ക് കിട്ടിയ മികച്ച ബ്രേക്ക്‌ത്രൂ ആണ് ജ്യേഷ്ട്ടന്‍ എം.രാജ അണിയിച്ചൊരുക്കിയ തനി ഒരുവന്‍. സ്ഥിരമായി റിമേക്ക് ചിത്രങ്ങള്‍ മാത്രം ചെയ്യാറുള്ള രാജ ഇത്തവണ പതിവിനു വിപരീതമായി അണിയിച്ചൊരുക്കിയെടുത്ത മികച്ചൊരു Cop/Action-Thriller ചിത്രമാണ് തനി ഒരുവന്‍.
ഐ പി സ് ഓഫീസര്‍ മിത്രനും അധോലോക നായകന്‍ സിദ്ധാര്‍ഥ് അഭിമന്യുവും തമ്മിലുള്ള ഒരു കാറ്റ് ആന്‍ഡ് മൗസ് ഗെയിം ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സ്ഥിരം കള്ളന്‍ പോലിസ് കളി ആണെങ്കിലും അതിനെ വളരെ മികച്ച രീതിയില്‍, വളരെ ത്രില്ലിംഗ് ആയി തന്നെ പ്രേക്ഷകന് മുന്നിലെത്തിക്കാന്‍ എം രാജയ്ക്ക് സാധിച്ചിരിക്കുന്നു. ഇത്തരം ചിത്രങ്ങളില്‍ പൊതുവേ കണ്ടു വരുന്ന ക്ലിഷെ രംഗങ്ങളെയും, മസാല ഘടകങ്ങളെയും ശക്തമായ തിരകഥയിലൂടെ ഒഴിവാക്കാന്‍ സാധിച്ചു എന്നതാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്‍ .
ഒരു കാലത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന അരവിന്ദ് സ്വാമിയുടെ പ്രതിനായക വേഷമാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. നായകന് ഒപ്പം, ചിലപ്പോള്‍ അയാളെക്കാള്‍ മുകളില്‍ നില്‍ക്കുന്ന പ്രതിനായകനായിരുന്നു സിദ്ധാര്‍ഥ് അഭിമന്യു. ശക്തനും സുന്ദരനുമായ വില്ലന്‍. അടുത്ത കാലത്തൊന്നും ഇത്രയും മികച്ചൊരു വില്ലന്‍ കഥാപാത്രത്തെ തമിഴ് സിനിമ ലോകത്തിനു കിട്ടിയിട്ടില്ല. അവസാന രംഗങ്ങളില്‍ ഒക്കെ ശെരിക്കും കത്തികയറുകയായിരുന്നു അരവിന്ദ് സ്വാമി.
എടുത്ത് പറയേണ്ട മറ്റൊന്ന്‍ Hiphop Tamizha യുടെ പശ്ചാത്തല സംഗീതത്തെയാണ്. ചിത്രത്തോട് ഇണങ്ങി നില്‍ക്കുന്ന രീതിയില്‍ വളരെ മനോഹരമായി അദ്ദേഹം സംഗീതം ചെയ്തിരിക്കുന്നു. ഗാനങ്ങളും അതുപോലെ മികച്ചു നില്ക്കുന്നവയായിരുന്നു.
ജയം രവി, അരവിന്ദ് സ്വാമി എന്നിവരെ കൂടാതെ നയന്‍താര, നാസ്സര്‍, ഗണേഷ് വെങ്കടരാമന്‍, ഹാരിഷ് ഉത്തമന്‍, രാഹുല്‍ മാധവ്, തമ്പി രാമൈയ എന്നിവരടങ്ങുന്ന വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. സ്ഥിരം തമിഴ് നായികമാരെ പോലെ നായകന്‍റെ പുറകെ ആടാനും പാടാനും മാത്രമുള്ള നായികയായി ഒതുങ്ങി പോവാതെ വളരെ പ്രാധാന്യമുള്ള ഒരു റോള്‍ തന്നെ നയന്‍താരയ്ക്ക് ചിത്രത്തിലുണ്ട് അത് വളരെ നന്നായി തന്നെ അവര്‍ ചെയ്തിട്ടുണ്ട്. അതുപോലെ തമ്പി രാമൈയ, മലയാളിതാരം രാഹുല്‍ മാധവ് എന്നിവരും തങ്ങളുടെ ഭാഗങ്ങള്‍ മികവുറ്റതാക്കിയിരിക്കുന്നു.
ചുരുക്കത്തില്‍ അരവിന്ദ് സ്വാമി, ജയം രവി എന്നിവരുടെ ശക്തമായ പ്രകടനങ്ങള്‍ കൊണ്ടു നിറഞ്ഞ മികച്ചൊരു Cop/Action-Thriller അതാണ് തനി ഒരുവന്‍.
No comments:
Post a Comment