Battle Royale "Batoru rowaiaru" (original title) (2000) : A Masterpiece from Kinji Fukasaku & A Must Watch For Every Movie Lover.
Language: Japanese
Genre: Action Thriller
Director: Kinji Fukasaku
Writers: Koushun Takami, Kenta Fukasaku
Stars: Tatsuya Fujiwara, Aki Maeda, Tarô Yamamoto
Genre: Action Thriller
Director: Kinji Fukasaku
Writers: Koushun Takami, Kenta Fukasaku
Stars: Tatsuya Fujiwara, Aki Maeda, Tarô Yamamoto
1999ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ Koushun Takami യുടെ നോവലിന്‍റെ
ദ്രിശ്യാവിഷ്ക്കാരമാണ് 2000ത്തില്‍ പ്രശസ്ത സംവിധായകന്‍ Kinji Fukasaku യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജാപ്പനീസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് Battle Royale. Kinji Fukasaku
അവസാനമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. അദ്ധേഹത്തിന്റെ മകന്‍ Kentaയാണ് ചിത്രത്തിന്‍റെ തിരകഥ ഒരുക്കിയിരിക്കുന്നത്. തന്‍റെ അച്ഛന്റെ അത്മഹത്യെ
തുടര്‍ന്ന്‍ മാനസികമായി തളര്‍ന്നു പോയിരിക്കുന്ന വേളയില്‍ ഗവണ്മെന്റിന്റെ നിര്‍ബന്ധ പ്രകാരം സ്വന്തം സഹപാഠികളുമായി ഒരാള്‍ മാത്രം
അവശേഷിക്കുന്നത് വരെ പോരാടേണ്ട ക്രൂരമായ മത്സരത്തിനു അയക്കപ്പെട്ട Shuya
Nanahara എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിയുടെ കഥയാണ് ചിത്രം പറയുന്നത്.
റിലീസിനെ തുടര്‍ന്ന്‍ ജാപ്പനീസിന് അകത്തും പുറത്തും വന്‍വിവാദങ്ങള്‍ക്കാണ് ഈ
ചിത്രം തിരികൊളുത്തിയത്. പല രാജ്യങ്ങളും Battle Royaleയുടെ
പ്രദര്‍ശനത്തിനു തന്നെ വിലക്ക് ഏര്‍പെടുത്തിയിരുന്നു.
ജാപ്പനീസ് ഗവണ്മെന്റ് പുതുതായി പുറപ്പെടുവിച്ചിരിക്കുന്ന BR ആക്ടിനെ തുടര്‍ന്ന്‍ ഹൈസ്കൂളിലെ ഒരു വിഭാഗം 9th ഗ്രേഡ് വിദ്യാര്‍ഥികള്‍ ബാറ്റില്‍ റോയലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 42 വിദ്യാര്‍ഥികള്‍ വിവിധയിനം ആയുധങ്ങളും അല്‍പം ഭക്ഷണവും വെള്ളവുമായി ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപില്‍ പരസ്പരം കൊല്ലാനായി അയക്കപ്പെട്ടിരിക്കുകയാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഒരാള്‍ മാത്രമായി അവശേഷിക്കുന്ന വരെ പരസ്പരം കൊന്നെ മതിയാവു അവര്‍ക്ക്. അതിനായി മൂന്നെ മൂന്ന് ദിവസങ്ങള്‍ മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്, അല്ലെങ്കില്‍ അവരെല്ലാം തന്നെ മരണത്തിന് ഇരയാവുന്നതാണ് ഒരാള്‍ക്ക് മാത്രം ജീവിതം തിരിച്ചുകിട്ടാന്‍ വിധിയുള്ള ഈ സാഹചര്യത്തില്‍ ഇത്രയും കാലം ഉറ്റ സുഹ്രത്തുക്കളായി കഴിഞ്ഞവര്‍, ഇനി അന്യോനം ശത്രുക്കളായി കണ്ട് മരണംവരെ പോരാടിയെ തീരു.
ഈ ഒരവസ്ഥയെ കുട്ടികള്‍ എങ്ങനെ നേരിടുന്നു എന്നാണ് ചിത്രം പറയുന്നത്. ചില കുട്ടികള്‍ എല്ലാം മറന്ന്‍ പരസ്പരം കൊല്ലാന്‍ തയ്യാറാവുമ്പോള്‍ മറ്റു ചിലര്‍ ആരെയുംവേദനിപ്പിക്കാതെ എങ്ങനെ ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാം എന്നതിനെ പറ്റി ചിന്തിക്കുകയും അതിനുള്ള മാര്‍ഗങ്ങളും തേടുന്നു... ഇവരുടെയെല്ലാം മാനസികാവസ്ഥയിലൂടെയാണ് Battle Royale മുന്‍പോട്ട് പോവുന്നത്...
ജാപ്പനീസ് സിനിമ ചരിത്രത്തിലെത്തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടികൊണ്ടാണ് Battle Royale പ്രദര്‍ശനം അവസാനിപ്പിച്ചത്. 22 രാജ്യങ്ങളിലും ഈ ചിത്രം പ്രദര്‍ശിക്കപ്പെട്ടിരുന്നു. ലോകമൊട്ടാകെയുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ Battle Royale ഏറ്റവുമധികം പ്രശസ്തമായ ജാപ്പനീസ് ചിത്രങ്ങളുടെ പട്ടികയിലും മുന്‍പന്തിയിലാണ്. അതുപോലെതന്നെ സംവിധായകന്‍ Kinji Fukasaku വിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ കൂടിയാണ് Battle Royale. ജാപ്പനീസ് ജനതയുടെ മനസ്ഥിതിയുമായി വളരെയധികം ബന്ധവും ഈ ചിത്രത്തിനുണ്ട് എന്നത് ശ്രദ്ധേയമായ കാര്യങ്ങളില്‍ ഒന്നാണ്. അതിനെപറ്റി കൂടുതല്‍ ഇവിടെ പറയുന്നില്ല ചിത്രം കണ്ടു തന്നെ അത് മനസിലാക്കേണ്ടതാണ്.
പ്രശസ്ഥ സംവിധായകന്‍ Quentin Tarantino യെ ഏറ്റവുമധികം സ്വാധീനിച്ച ചിത്രമാണ് Battle Royale, പ്രധാനമായും Kill Bill ചിത്രങ്ങള്‍ ഒരുക്കുന്നതില്‍. അതുപോലെ 2012ലെ വന്‍ വിജയമായിരുന്ന The Hunger Games, Kick-Ass (2010), Smokin' Aces (2006), Kill Theory (2008), The Tournament (2009) തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ക്കും ഈ ചിത്രമായിരുന്നു പ്രചോതനം.
ജാപ്പനീസ് അക്കാദമി അവാര്‍ഡ്‌സില്‍ 9 അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ലഭിച്ച Battle Royale അതില്‍ 3 അവാര്‍ഡുകള്‍ കരസ്ഥമാക്കുകയുമുണ്ടായി. വിവിധ അന്തര്‍ദേശിയ ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം മികച്ച അഭിപ്രായവും അവാര്‍ഡുകളും വാരികൂട്ടുകയുണ്ടായി.
ചിത്രത്തിലെ കുട്ടികളെ അവതരിപ്പിച്ചവര്‍ക്ക് എല്ലാംതന്നെ യാഥാര്ത്തത്തിലും പ്രായം 14, 15 തന്നെയായിരുന്നു എന്നതും എടുത്ത് പറയേണ്ട കാര്യങ്ങളില്‍ ഒന്നാണ്. പ്രധാന കഥാപാത്രമായ Shuya Nanaharaയെ അവതരിപ്പിച്ച Tatsuya Fujiwaraഅടക്കമുള്ള ഇവരെല്ലാം തന്നെ വളരെ മികച്ച പ്രകടനവും കാഴ്ച്ച വെച്ചിരിക്കുന്നു.
ഇനിയും ഒരുപ്പാട് വസ്തുതകള്‍ ഈ ചിത്രത്തെക്കുറിച്ച് പറയാനുണ്ട് അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. ചുരുക്കത്തില്‍ ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Battle Royale.
No comments:
Post a Comment