Marley & Me (2008) : Life and Love with the World's Worst Dog.
Language: English
Genre: Comedy Drama
Director: David Frankel
Writers: Scott Frank (screenplay), Don Roos (screenplay) John Grogan (book)
Stars: Owen Wilson, Jennifer Aniston, Eric Dane
Language: English
Genre: Comedy Drama
Director: David Frankel
Writers: Scott Frank (screenplay), Don Roos (screenplay) John Grogan (book)
Stars: Owen Wilson, Jennifer Aniston, Eric Dane
പ്രശസ്ഥ അമേരിക്കന്‍ പത്രലേഖകനും, എഴുത്തു കാരനുമായ John Grogan തന്‍റെ പ്രിയപ്പെട്ട നായ മാര്‍ലിയോടും കുടുംബത്തോടും ഒത്ത് ചിലവിട്ട 13 വര്‍ഷത്തെകുറിച്ചെഴുതിയ Marley & Me: Life and Love with the World's Worst Dog എന്ന പേരില്‍ 2005ല്‍ പുറത്തിറങ്ങിയ ആത്മകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് Scott Frank, Don Roos എന്നിവരുടെ തിരകഥയില്‍ David Frankel അണിയിച്ചൊരുക്കി 2008ല്‍ പുറത്തിറങ്ങിയ Marley & Me.
തങ്ങളുടെ വിവാഹ ശേഷം പത്രപ്രവര്‍ത്തകരായ ജോണും, ജെന്നിഫറും ഫ്ലോറിഡയിലേക്ക് താമസം മാറുന്നു. തന്‍റെ ജീവിതത്തിലെ ഓരോ ഘട്ടവും, ജീവിതത്തില്‍ തനിക്ക് വേണ്ട കാര്യങ്ങളും എല്ലാം മുന്‍കൂട്ടി തൈയ്യറാക്കി അതുനുസരിച്ച് ജീവിതത്തെ മുന്പോട്ട് കൊണ്ട് പോകുന്ന ജെനിയുടെ സ്വഭാവം അവസാനിപ്പിക്കാന്‍ ജോണ്‍ അവള്‍ക്ക് തീര്‍ത്തും ഒരു നായകുട്ടിയെ സമ്മാനമായി നല്‍കുന്നു. അവര്‍ അവന് മാര്‍ലി എന്ന്‍ പേരിടുന്നു. അങ്ങേയറ്റം കുസൃതി നിറഞ്ഞവനും, ഒട്ടും അനുസരണയുമില്ലാത്ത ഒരു നായയായി മാര്‍ലി വളരുന്നു. മാര്‍ലിയുടെ കൊമാളിതരങ്ങളും, വിചിത്രമായ സ്വഭാവരീതിയുമെല്ലാം ജോണിന് തന്‍റെ പത്രപംക്തിയില്‍ സ്ഥിരമായി എഴുതാനുള്ള സംഭവങ്ങളായി തീരുന്നു. കുട്ടികളുമറ്റുമായി മുന്‍പത്തേക്കാള്‍ പക്വതയാര്‍ന്ന ജോണും ജെന്നിഫറും ജീവിതത്തില്‍ മുന്‍പോട്ടു പോകുമ്പോള്‍ ലോകത്തെ ഏറ്റവും തോന്നിവാസിയായ നായയായി മാര്‍ലി അവരുടെയെല്ലാം ക്ഷമ പരീക്ഷിച്ചു കൊണ്ടേയിരുന്നു...
ഒരു കോമഡി ഡ്രാമ എന്നതിനെക്കാള്‍ കമിംഗ് ഓഫ് ഏജ് ജോണാറില്‍ ഉള്‍പ്പെടുത്താവുന്ന മികച്ചൊരു ചിത്രമാണ് Marley & Me. ഇവിടെ വിവാഹത്തിലൂടെ ജീവിതത്തിന്‍റെ പുതിയ ഘട്ടത്തിലേക്കുള്ള യാത്ര ആരംഭിച്ച ജോണിന്‍റെയും, ജെന്നിഫറുടെയും കൊച്ചു കുടുംബത്തിലേക്ക് ആദ്യമായി കടന്ന്‍ വന്ന അംഗമാണ് മാര്‍ലി അവിടുന്നങ്ങോട്ട് അവരുടെ ജീവിതത്തിലെ ഓരോ സുപ്രധാന ഘട്ടങ്ങളിലും അവന്‍ അവരോടുത്ത് ഉണ്ട്. ഒരല്‍പം പോലും അനുസരണയില്ലാത്ത ഈ നായയോടൊത്ത് ജോണും ജെനിയും വളരുകയാണ്... കല്യാണം കഴിഞ്ഞ ഏതൊരു ദമ്പതിമാരും കടന്ന്‍ പോകുന്ന ഉയര്‍ച്ച താഴ്ചകളിലൂടെ ഇവരും കടന്ന്‍ പോകുന്നുണ്ട് ഓരോ ഘട്ടത്തിലും പഠിക്കേണ്ട പാഠങ്ങളും മനസിലാക്കി അവര്‍ മുന്പോട്ട് പോകുമ്പോഴൊക്കെ അവരുടെ ക്ഷമയെ പരീക്ഷിക്കാനായി മാര്‍ലി അവന്‍റെ കുസൃതികളുമായി അവരോടൊപ്പമുണ്ടായിരുന്നു...
സാധാരണ ഇത്തരം ചിത്രങ്ങള്‍ ഒന്നുകില്‍ നായയെ കുറിച്ച് മാത്രമോ അല്ലെങ്കില്‍ നായയും അവന്‍റെ യജമാനനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാത്രമോ പ്രതിപാദിച്ചു കടന്ന്‍ പോകുമ്പോള്‍, വിവാഹ ശേഷമുള്ള ഗ്രോഗന്‍ ദമ്പതികളുടെ ജീവിതത്തിലെ സുപ്രധാനമായ ഇരുപത് വര്‍ഷങ്ങളിലൂടെ കടന്ന്‍ പോവുകയും അവരുടെ ജീവിതത്തില്‍ മാര്‍ലി എന്ന നായക്ക് ഉണ്ടായ സ്ഥാനത്തെ കുറിച്ചും വളരെ ഭംഗിയായി അവതരിപ്പിച്ച് കൊണ്ട് ഈ ജോണറില്‍ വരുന്ന മറ്റ് ചിത്രങ്ങളില്‍ നിന്നും ഏറെ വെത്യസ്ഥമാവുന്നു Marley & Me.
Owen Wilson, Jennifer Aniston എന്നിവരാണ് ജോണും, ജെന്നിഫറുംമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരിക്കുന്നത് ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. തന്‍റെ സ്വപ്നങ്ങളെ മാറ്റിവെച്ചു നല്ലൊരു ഭര്‍ത്താവും, അച്ചനുമെല്ലാം ആയി ജീവിക്കാന്‍ തീരുമാനിച്ച ജോണ്‍ Owen Wilsonന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ജോണിന്‍റെ പ്രിയ ഭാര്യ ജെനിയായി Jennifer Aniston കാഴ്ചവെച്ചിരിക്കുന്നത്.
ചുരുക്കത്തില്‍ ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍ക്കും, മൃഗ സ്നേഹികള്‍ക്കും ഒക്കെ വളരെ നന്നായി ആസ്വദിക്കാവുന്ന ചിത്രമാണ് Marley & Me.
"A dog has no use for fancy cars or big homes or designer clothes. Status symbol means nothing to him. A waterlogged stick will do just fine. A dog judges others not by their color or creed or class but by who they are inside. A dog doesn't care if you are rich or poor, educated or illiterate, clever or dull. Give him your heart and he will give you his. It was really quite simple, and yet we humans, so much wiser and more sophisticated, have always had trouble figuring out what really counts and what does not."