Wednesday, 25 February 2015

100.As One

As One "Ko-ri-a" (original title)  (2012) : A must watch Korean sports drama that based on real incidents.


Language: Korean
Genre: Drama | Sport
Director: Hyeon-seong Moon
Writers: Yeong-ah Yoo (screenplay), Seong-hwi Kwon (screenplay)
Stars: Ji-won Ha, Doona Bae, Ye-ri Han

കൊറിയ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രണ്ടായി വിഭജ്ജിക്കപ്പെട്ട് ഇന്നും ശത്രുക്കളായി കഴിയുന്ന രാജ്യമാണ് എന്നാല്‍ ചരിത്രത്തില്‍ ഒരിക്കല്‍ നോര്‍ത്ത് കൊറിയയും, സൌത്ത് കൊറിയയും ഒന്നാവുകയുണ്ടായി 1991ല്‍ ജപ്പാനില്‍ നടന്ന ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ആയിരുന്നു ഈ അത്ഭുതം സംഭവിച്ചത്...  ആ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍  2012ല്‍ Moon Hyun-sung അണിയിചൊരുക്കിയ സൌത്ത് കൊറിയന്‍ ചിത്രമാണ് As One...

1987 നവംബര്‍ 29ന് രണ്ട് നോര്‍ത്ത് കൊറിയന്‍ ഗവണ്മെന്റ് ഏജന്റ്സ് ഇറാക്കില്‍ നിന്നും സൌത്ത് കൊറിയയിലേക്ക് യാത്ര തിരിച്ച Korean Air Flight 858നെ  ബോംബ്‌ വെച്ച് തകര്‍ക്കുകയുണ്ടായി, 1988ല്‍ നടക്കാനിരിക്കുന്ന സിയോള്‍ ഒളിമ്പിക്സില്‍ ടീമുകള്‍ മത്സരിക്കാതിരിക്കാനാണ് നോര്‍ത്ത് കൊറിയ ഇങ്ങനെയൊരു ക്രൂര കൃത്യം നടത്തിയതെന്ന് പിന്നീടു കണ്ടെത്തുകയുണ്ടായി...  തുടര്‍ന്ന്‍ ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ തമ്മിലുണ്ടായ സമ്മേളനത്തില്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ ഭീതിയും മറ്റും അകറ്റുന്നതിനായി ഇരു രാജ്യങ്ങളിലെയും കായിക ടീമുകളെ ഒരുമിപ്പിക്കാന്‍ തീരുമാനിക്കുകയുണ്ടായി തുടര്‍ന്ന്‍ ഇരു രാജ്യങ്ങളിലും ഏറ്റവുമധികം പ്രചാരത്തിലുള്ള ടേബിള്‍ ടെന്നീസ് ടീമുകള്‍ ചരിത്രത്തില്‍ ആദ്യമായി കൊറിയ എന്ന ഒറ്റ നാമത്തില്‍ 1991ലെ ലോക ടെന്നീസ്  ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ജപ്പാനിലേക്ക് പോവുകയുണ്ടായി...

ഇകാലമത്രയും ജന്മശത്രുക്കളായി ഒരു ടേബിളിന് ഇരുവശത്തും നിന്നു മത്സരിച്ചവര്‍ ഇനി ഒന്നായി ഒരേ മനസ്സോടെ പോരാടിയെ തീരു... തങ്ങളുടെതായ സ്വപ്‌നങ്ങള്‍ പോലും മാറ്റി വെച്ച് തങ്ങളുടെ തുടര്‍ച്ചയായ ഒന്‍പതാമത്തെ ലോകകിരീടം ലക്ഷ്യമിട്ട് വരുന്ന ചൈനയെ എതിരിട്ടെ മതിയാകു...

എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച ചിത്രമാണ് As One. ഒരു സ്പോര്‍ട്സ് ഡ്രാമ എന്നതിനപ്പുറം യഥാര്‍ത്ഥ സംഭവങ്ങളെ അതിന്‍റെ തീക്ഷണത ഒട്ടും തന്നെ ചോര്‍ന്ന്‍ പോകാതെ  അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്‍റെ മേന്മ...

കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പാടാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ രാജ്യത്തിന്‍റെ വിഭജനം... അന്ന് മുതല്‍ ഇന്ന്‍ വരെയും രണ്ടായി തന്നെ നില്‍ക്കുന്ന ഈ രാഷ്ട്രം ഒരിക്കല്‍ ഒന്നിച്ച  ലോക ടെന്നീസ്  ചാമ്പ്യന്‍ഷിപ്പിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെയും, അന്നത്തെ കളിക്കാരുടെ മാനസിക സംഘര്‍ഷങ്ങളെയും, ഇരു രാജ്യങ്ങളിലെയും ഗവണ്മെന്റിന്റെ ചേതികളെയും എല്ലാം വളരെ മികച്ച രീതിയില്‍ തന്നെ കോര്‍ത്തിണക്കി പ്രേക്ഷകനു മുന്നിലെത്തിക്കാന്‍ സംവിധായകനായ Hyeon-seong Moon സാധിച്ചിട്ടുണ്ട്... ചിത്രത്തിന്‍റെ അവസാന രംഗങ്ങളിലെ നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല അത്രയ്ക്ക് തീക്ഷണത നിറഞ്ഞതായിരുന്നു ആ രംഗങ്ങള്‍... ഇതിനെല്ലാം ഇടയിലും ടേബിള്‍ ടെന്നീസ് എന്ന കായിക ഇനം നന്നായി ആസ്വദിക്കാനും ഈ ചിത്രത്തിലുടെ നമുക്ക് സാധിക്കുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്...

Ha Ji-won കൊറിയന്‍ ടേബിള്‍ ടെന്നിസിന്‍റെ സുവര്‍ണകാലത്തെ കിരീടം വെക്കാത്ത രാജ്ഞിയായിരുന്ന Hyun Jung-hwa ആയി തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് കാഴ്ചവെച്ചിരികുന്നത്... അതുപോലെ Ri Bun-hui ആയുള്ള Bae Doona യുടെ പ്രകടനവും എടുത്ത് പറയേണ്ട ഒന്നാണ്... ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓരോരുത്തരും മികച്ച പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്‌ എങ്കിലും  Ha Ji-won ന്‍റെയും Bae Doonaയുടെയും പ്രകടന്നങ്ങള്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു...

എടുത്ത് പറയേണ്ട മറ്റൊന്ന്‍ ചിത്രീകരണത്തിന് മുന്‍പ് അഭിനയതാക്കള്‍ എല്ലാവരും തന്നെ ടേബിള്‍ ടെന്നീസ് 4 മാസത്തോളം പരിശീലിക്കുകയുണ്ടായി അതിനിവരെ സഹായിചതാവട്ടെ അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന വെക്തികള്‍ തന്നെ...

ചുരുക്കത്തില്‍ ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്...

More Reviews @ prakashamparathunnavan.blogspot.in

Tuesday, 24 February 2015

99.Whiplash

Whiplash (2014) : ജാസ്സ് സംഗീത ലോകത്തേക്ക് ഒരു മനോഹര യാത്ര.


Language: English
Genre: Drama | Music
Director: Damien Chazelle
Writer: Damien Chazelle
Stars: Miles Teller, J.K. Simmons, Melissa Benoist

ജീവിതത്തില്‍ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്തവരായി ആരുംതന്നെ കാണില്ല എന്നാല്‍ അവ യാഥാര്‍ത്ഥ്യമാക്കാന്‍ അതിനു വേണ്ടി എന്ത് കഠിനധ്വാനം ചെയ്യാനും തയ്യാറാവുന്നവര്‍ വളരെ ചുരുക്കം  മാത്രമായിരിക്കും, അവര്‍ തന്നെയാണ് ജീവിതത്തില്‍ എന്തെങ്കിലും സാധിചിട്ടുള്ളതും...

ലോകത്തെ ഏറ്റവും മികച്ച ഡ്രമ്മര്‍ ആയിത്തീരുക എന്ന തന്‍റെ സ്വപ്നത്തിനായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത പത്തൊമ്പതുകാരനായ Andrew Neiman ന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്...

ന്യൂ യോ ര്‍ക്കിലെ പ്രശസ്തമായ സംഗീത കോളേജായ Shaffer Conservatory യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് പത്തൊമ്പതുകാരനായ Andrew Neiman. ലോകത്തെ ഏറ്റവും മികച്ച ഡ്രമ്മര്‍ ആയിത്തീരുക എന്നതാണ് അവന്‍റെ സ്വപ്നം... അങ്ങനെയിരിക്കെ കോളേജിലെ ഏറ്റവും പ്രശസ്തനായ അദ്ധ്യാപകനായ Terrence Fletcher നെയ്‌മാനെ തന്‍റെ ബാന്ടിലേക്ക് ക്ഷണിക്കുന്നത്... ജാസ് സംഗീതത്തില്‍ പ്രകല്‍ഭനായ ഫ്ലചറിന്റെ ശിക്ഷണം ലഭിക്കാന്‍ വളരെ നാളുകളായിആഗ്രഹിച്ചിരുന്ന നെയ്‌മാന് ആ ക്ഷണം വലിയ സന്തോഷമാണ് സമ്മാനിച്ചത്... ഒരപൂര്‍വ്വ ഗുരു ശിഷ്യ ബന്ധം ഇവിടെ തുടങ്ങുകയായി... 

പ്രേക്ഷകരെ മുഴുവന്‍ ജാസ്സ് സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന വിപ്പ്ലാഷ് കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്... അവസാന രംഗങ്ങളിലാണ് വിപ്പ്ലാഷ് കൂടുതല്‍ മികവുറ്റതാവുന്നത് ജാസ്സ് സംഗീതത്തെ കുറിച്ചു ഒന്നും തന്നെ അറിയില്ലെങ്കില്‍ പോലും ഈ രംഗങ്ങളില്‍ കൈയ്യടിക്കാത്ത പ്രേക്ഷകര്‍ ഉണ്ടാവുകയില്ല അത്ര മനോഹരമായിരുന്നു ആ രംഗങ്ങള്‍...

തന്‍റെ ലക്ഷ്യത്തിലേക്ക് ഉള്ള മാര്‍ഗത്തില്‍ തനിക്ക് തടസ്സമായി വരുന്ന വെല്ലുവിളികളെ എല്ലാംതന്നെ മറികടന്ന്‍ പോകാന്‍ ശ്രമിക്കുന്ന നെയ്‌മാന്‍ ആയി Miles Teller വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്... എന്നാല്‍ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ജെ കെ സിമ്മന്‍സ് ആയിരുന്നു... തന്‍റെ വിദ്യാര്‍ഥികളെ ശാരീരികവും മാനസികവുമായി അങ്ങേയറ്റം വേദനിപ്പിക്കുന്ന ക്രൂരനായ അദ്ധ്യാപകനായി അദ്ദേഹം തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടന്നമാണ് കാഴ്ച വെച്ചിട്ടുള്ളത്...

തുടക്കം മുതല്‍ അവസാനംവരെ ജാസ്സ് സംഗീതം നിറഞ്ഞു നില്‍ക്കുന്ന ഒരു മനോഹര ചിത്രം ഒരുക്കുന്നതില്‍ സംവിധായകനും തിരകഥാകൃത്തുമായ Damien Chazelle പൂര്‍ണമായും വിജയിച്ചിരിക്കുന്നു... ടോം ക്രോസ്സിന്റെ എഡിറ്റിംന്ഗും, Craig Mann, Ben Wilkins, Thomas Curley   എന്നിവരുടെ ശബ്ദമിശ്രണവും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു...

മികച്ച സഹനടന്‍, മികച്ച എഡിറ്റിംഗ്, മികച്ച ശബ്ദമിശ്രണം എന്നി വിഭാഗങ്ങളില്‍ ഈ വര്‍ഷത്തെ  അക്കാദമി അവാര്‍ഡ്‌, വിപ്ലാഷ് സ്വന്തമാക്കുകയുണ്ടായി...

മികച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു പ്രേക്ഷകനും ഈ ചിത്രം കണ്ടിരിക്കേണ്ടതാണ്...

Tuesday, 17 February 2015

98.Cell 211

Cell 211 - "Celda 211" (original title) (2009) : An intense experience!


Language:Spanish
Genre: Action | Drama | Thriller 
Director:Daniel Monzón
Writers: Jorge Guerricaechevarría, Daniel Monzón
Stars: Luis Tosar, Alberto Ammann, Antonio Resines

ജയിലിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ കുറെയധികം കണ്ടിട്ടുണ്ടെങ്കിലും അവയുടെ എല്ലാം പ്രധാന വിഷയം ജയിലില്‍ നിന്നും രക്ഷപ്പെടാനുള്ള തടവുകാരുടെ ശ്രമങ്ങളെ കുറിച്ചായിരുന്നു എന്നാല്‍ ജയില്‍ കൈയ്യടക്കിവെച്ച് തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി പോരാടുന്ന തടവുക്കാരുടെ കഥയാണ് Francisco Pérez Gandul Cell 211 എന്ന പേരിലുള്ള നോവലിനെ ആസ്പതമാക്കി  Jorge Guerricaechevarría യുടെ തിരകഥയില്‍ Daniel Monzón അണിയിചൊരുക്കിയ സ്പാനിഷ്‌-ജര്‍മ്മന്‍ ചിത്രമായ Cell 211 പറയുന്നത്... 

ജയില്‍ ഗാര്‍ഡ് ആയി ജോലി കിട്ടിയ Juan Oliver അധികാരികള്‍ക്കിടയില്‍ ഒരു നല്ല അഭിപ്രായം ഉണ്ടാക്കി എടുക്കാം എന്ന വിശ്വാസത്തില്‍, ഗര്‍ഭിണിയായ ഭാര്യയയെ തനിച്ചാക്കി  ഒരു ദിവസം നേരത്തെ തന്നെ ജോലിയില്‍ പ്രവേശിക്കുന്നു... തന്‍റെ വിധി തന്നെ മാറ്റിമറിക്കാന്‍ പോകുന്ന തീരുമാനം ആയിരുന്നു അത് എന്ന്‍ അപ്പോള്‍ Juan അറിഞ്ഞിരുന്നില്ല... ജയിലില്‍ എത്തിയ Juanന് സീനിയര്‍ ഓഫീസര്‍ Armando Nieto  ജയിലും പരിസരങ്ങളും കാണിക്കുന്നതോടൊപ്പം മറ്റ് കാര്യങ്ങള്‍ എല്ലാം പറഞ്ഞു കൊടുക്കുകയും  ചെയ്യുന്നു ഇതിനിടയില്‍ Juan ന് ചെറിയൊരു അപകടം സംഭവിക്കുകയും അയാളെ സെല്‍ 211ല്‍ താല്‍കാലികമായി പ്രവേശിപ്പിക്കുകയും ചെയ്യുന്നു... ഇതിനിടയില്‍ Malamadre എന്ന ക്രിമിനലിന്റെ നേതിര്‍ത്വത്തില്‍ തടവു കാരെല്ലാം ചേര്‍ന്ന്‍ ജയില്‍ പിടിച്ചടക്കുവാന്‍ തുടങ്ങുന്നു... അപകടം മനസിലാക്കിയ Armando ബോധരഹിതനായ Juanനെ ഉപേക്ഷിച്ചു അവിടെ നിന്നും പോകുന്നു...

ബോധം വീണ്ടെടുത്ത Juan പെട്ടന്ന്‍ തന്നെ സന്ദര്‍ഭോജിതമായി ചിന്തിക്കുകയും Malamadreയെ അടക്കം എല്ലാവരെയും താനും ഒരു പ്രതി ആണെന്ന് വിശ്വസിപ്പിക്കുന്നു... വളരെ പെട്ടന്ന്‍ തന്നെ  Malamadreയുമായി അടുക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു... വൈകാതെ തന്നെ ജയിലധിക്രിതരുമായുള്ള സന്ധിസംഭാഷണങ്ങള്‍  Juanനുമായി ചേര്‍ന്ന്‍  Malamadre ആരംഭിക്കുന്നു...  താന്‍ ആരാണെന്ന് അറിഞ്ഞാല്‍ അവര്‍ തന്നെ വകവരുത്തും എന്നത്  അറിയാമായിരുന്ന Juan ഒരു നല്ല സന്ദര്‍ഭം നോക്കി അവിടെ നിന്നും രക്ഷപ്പെടാം എന്ന വിശ്വാസത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും അവരോടൊപ്പം നില്‍ക്കുന്നു... എന്നാല്‍ ജയിലില്‍ രഹസ്യമായി പാര്‍പ്പിച്ചിരുന്ന ETA തീവ്രവാദ സങ്കടനയിലെ ആളുകളെ Malamadre ബന്ധിയാക്കുന്നതോടെ കാര്യങ്ങള്‍ ആകെ വഷളാവുന്നു....

എന്താണ് Juanന് ഇനി സംഭവിക്കുക്ക ?  ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ക്ക് സാധിക്കുമോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത് ?

വളരെ മികച്ചൊരു അനുഭവം തന്നെയാണ് Cell 211 പ്രേക്ഷകനു സമ്മാനിക്കുന്നത് തുടക്കം മുതല്‍ അവസാനം വരെ ഉധേകജനകമായ കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഒരു നിമിഷം പോലും നമ്മേ ബോറടിപ്പിക്കുന്നില്ല...

Daniel Monzón വിന്‍റെ സംവിധാന മികവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല അത്ര മനോഹരമായിട്ടാണ് അദ്ദേഹം  ഈ ചിത്രം അണിയിചൊരുക്കിയിട്ടുള്ളത്... ജയിലുകളില്‍ അരങ്ങേറുന്ന ക്രൂരധകളെയും, തടവുകാരുടെ മാനസികാവസ്ഥയെയും എല്ലാം തന്നെ അതിന്‍റെ തീവ്രത ഒട്ടും തന്നെ ചോര്‍ന്ന്‍ പോവാതെ  തുറന്ന്‍ കാണിച്ചിരിക്കുകയാണ് Daniel Monzón...

Malamadre ആയി Luis Tosar ഉം Juan ആയി Alberto Ammannഉം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്... ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ എല്ലാം തന്നെ അവരുടെ വേഷങ്ങള്‍ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്...

24ആമത് ഗോയ അവാര്‍ഡ്‌സില്‍ മികച്ച ചിത്രതിനുള്‍പ്പടെ 8 അവാര്‍ഡുകളാണ് ഈ ചിത്രം വാരിക്കൂട്ടുകയുണ്ടായത്...

ചുരുക്കത്തില്‍ ത്രില്ലെര്‍ സ്വഭാവമുള്ള വളരെ മികച്ചൊരു സ്പാനിഷ്‌ - ജര്‍മ്മന്‍ ചിത്രമാണ് Cell 211..

Monday, 16 February 2015

97.The Rainmaker

The Rainmaker (1997) : A solid court room drama.


Crime | Drama | Thriller 
Director: Francis Ford Coppola
Writers: John Grisham, Francis Ford Coppola
Stars: Matt Damon, Danny DeVito, Claire Danes

Rainmaker is the adaptation of a 1995 novel of the same name by John Grisham, which tells the story of a young lawyer who tries to break down an insurance company...

Rudy Baylor (Matt Damon) followed his dream of becoming a lawyer by graduating from  the University of Memphis Law School,  unlike most of his friends Rudy has no high-paying employment lined up and he is forced to apply for part-time positions while he works at the Memphis bar...

With no other choice in hand Rudy goes to an interview with J. Lyman "Bruiser" Stone" (Mickey Rourke) a corrupt but a successful lawyer.  Bruiser makes Rudy his associate and introduce him to Deck Shifflet (Danny DeVito) , a former insurance controller, who has gone to law school but failed the bar exam six times. Deck is resourceful in gathering information, and practically an expert on insurance lawsuits...

Rudy manages to get two cases, One from an old woman who is unsure about what to do with some money,  Second from an elderly couple whose insurance company "Great Benefit" will not pay for the bone marrow operation which may save their son's life...

When Bruiser's offices are raided by the police and FBI due to suspicion of racketeering Rudy and Deck sets up a small office and starts a two man practice with no one else to help...

Later Rudy and Deck files a law suit against Great Benefit on behalf of the elderly couple... Although Rudy has  passed the bar exam, he has never argued a case in court. He finds himself up against a group of experienced lawyers from a large firm headed by Leo F. Drummond (Jon Voight), an attorney who uses any tactics to win his cases....

Rainmaker is a beautifully crafted legal thriller with some great performances from the lead actors. Matt Damon as a young inexperienced lawyer and  Danny DeVito as his partner who hasn't able to pass the bar exam even attending six times has done a great job... Besides these two Rainmaker also has a very good supporting cast, Teresa Wright as Miss Birdsong whose will Rudy has been drafting... Danny Glover as Tyrone Kipler; the sympathetic judge...  Claire Danes as Kelly Riker, a young wife Rudy meets at a hospital whose been beaten with baseball bat by her husband...

Overall Rainmaker is a perfectly crafted court room drama directed and screen written by Francis Ford Coppola...

Friday, 13 February 2015

96.Thesis on a Homicide

Thesis on a Homicide - "Tesis sobre un homicidio" (original title) (2013) : Nowhere near to The Secret in their Eyes still manages to attract the audience.



Language: Spanish
Genre: Crime | Mystery | Thriller
Director: Hernán Goldfrid
Writers: Diego Paszkowski, Patricio Vega
Stars: Ricardo Darín, Natalia Santiago, Alberto Ammann

Thesis on a homicide is another crime thriller movie from the team of secret in their eyes. it stars Ricardo Darin as a university law professor who becomes obsessed with the murder of a young woman committed in the premises of the campus...

Roberto Bermudez, a university law professor, a specialist in criminal law,
is conducting an 8 week course for young law students. That includes the son of an old friend. Gonzalo Ruiz a confident young man...A brutal murder of a young woman committed on the university parking area
quickly leads Roberto to suspect Gonzalo as the killer, by picking up small moments of conversation that he believes reveal the clues. Roberto starts an investigation against Gonzalo... Now the viewers can enjoy a cat and mouse chase between the teacher and student... Roberto's gets too much involved in the investigation and he becomes obsessed with it believing it to be an attempt by Gonzalo to set up the perfect crime.Roberto takes a personal interest in the sister of the murdered girl, using her to get the necessary end game from Gonzalo.

The film contains all the ingredients needed for a crime thriller; plot twists, scenes with tense sequences, engaging storyline etc...  The main fault in the movie is that when it ends the audiences are left wondering what it is they just witnessed. It feels like the building blocks of a fantastic film are scattered around here and there, without ever becoming a solid whole. Even so it manages to keep you engaged to the end wondering just what the final answer may be...

Overall its a good Argentinian thriller with Ricardo Darin's wonderful performance.

95.The Maze Runner

The Maze Runner (2014) : Don't know anything about the novel but the movie is entertaining.



Language: English
Genre: Action | Mystery | Sci-Fi 
Director: Wes Ball
Writers: Noah Oppenheim (screenplay), Grant Pierce Myers (screenplay), 2 more credits »
Stars: Dylan O'Brien, Kaya Scodelario, Will Poulter

James Dashner ന്‍റെ നോവല്‍ ത്രയത്തിലെ ആദ്യ ഭാഗമായ The Maze Runner എന്ന  നോവലിനെ അസ്പതമാക്കി  Noah Oppenheim ന്‍റെ തിരകഥയില്‍ Wes Ball ഒരുക്കിയ ചിത്രമാണ്‌ The Maze Runner...  തങ്ങളുടെ ഭൂതകാലത്തെ കുറിച്ചു യാതൊരു ഓര്‍മയും ഇല്ലാതെ ഒരു മേസിനു നടുവില്‍ പെട്ടുപോയ ഒരു പറ്റം കൌമാരക്കാരുടെ കഥയാണ് ചിത്രം പറയുന്നത്...

ഒരു എലിവേറ്ററിന് അകത്തു വെച്ചാണ്‌ തോമസിന് ബോധം വരുന്നത് അധികം വൈകാതെ തന്നെ അവന്‍ കൌമാരക്കാരായ  ആണ്‍കുട്ടികള്‍ മാത്രമുള്ള ഒരു സ്ഥലത്തെത്തി ചെരുന്നു സ്വന്തം പേരോ നാടോ എങ്ങനെ അവിടെ എത്തി എന്നൊന്നും അവനറിയില്ല...  അവിടെ ഉണ്ടായിരുന്ന മറ്റ് ആണ്‍കുട്ടികളില്‍ നിന്നും അവന്‍ ആ സ്ഥലത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ തുടങ്ങുന്നു... അതി സങ്കീര്‍ണ്ണമായ ദിനംപ്രതി മാറികൊണ്ടിരിക്കുന്ന ഒരു മേസിന്‍റെ (Maze: വളഞ്ഞു തിരിഞ്ഞ മാര്‍ഗ്ഗം)  നടുവിലാണ്  അവന്‍ എത്തിപെട്ടിരിക്കുന്നത്... താന്‍ എത്തി ചേര്‍ന്നത് പോലെ 30 ദിവസം കൂടുമ്പോള്‍ പുതിയൊരാള്‍ അവിടെ എലിവേറ്റര്‍ വഴി എത്തി ചേരുന്നു... കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടരുകയാണ് ഏറ്റവും ഒടുവില്‍ എത്തിയവനായിരുന്നു തോമസ്‌ ആദ്യമായി അവിടെ എത്തി ചേര്‍ന്ന അല്‍ബിയും അവനു പുറകെ എത്തി ചേര്‍ന്ന മറ്റു കുറച്ചു പേരും ഇന്നും അവിടെ തന്നെയാണ് വസിക്കുന്നത് തങ്ങളെ ചുറ്റി നില്‍ക്കുന്ന മേസിലുടെ രക്ഷപെടാന്‍ ഒരു വഴി തെളിഞ്ഞു കിട്ടും എന്ന പ്രതീക്ഷയിലാണവര്‍... പതുക്കെ പതുക്കെ തോമസും അവരില്‍ ഒരാളാവാന്‍ തുടങ്ങുന്നു... എന്നാല്‍ അധികം വൈകാതെ തന്നെ അവിടെ അസാധാരണമായ പല മാറ്റങ്ങളും സംഭവിക്കാന്‍ തുടങ്ങുന്നു... മുപ്പത് ദിവസങ്ങള്‍ തികയുന്നതിനു  മുന്‍പ് തന്നെ ആദ്യമായൊരു പെണ്‍കുട്ടി അവിടേക്ക് എത്തി ചേരുന്നു അവളുടെ കൂടെ  വിചിത്രമായൊരു കുറിപ്പും ഉണ്ടായിരുന്നു...

എന്താണ് ആ കുറിപ്പില്‍ ഉണ്ടായിരുന്നത് ? എങ്ങനെയാണു ഇവരെല്ലാം ഇവിടെ എത്തിപ്പെട്ടത് ?  ഇവിടെ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുമോ ?

ഇതെല്ലാമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം നമ്മോട് പറയുന്നത്...

വരാനിരിക്കുന്ന ഒരു സീരീസിലെ ആദ്യ ചിത്രമെന്ന നിലയില്‍ The Maze Runner പല ചോദ്യങ്ങളും ബാക്കി വെച്ചാണ് അവസാനിക്കുന്നത്... (അവയുടെയല്ലാം ത്തരം രണ്ടാം ഭാഗത്തില്‍ ഉണ്ടാകും എന്ന്‍ നമുക്ക് പ്രതീക്ഷിക്കാം ) എങ്കിലും സങ്കീര്‍ണ്ണമായ കഥാഗതി കൊണ്ടും, മുന്‍നിര താരങ്ങളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷകരേ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതില്‍ The Maze Runner വിജയിക്കുന്നു...

കൂടുതലോനും ഈ ചിത്രത്തെ കുറിച്ചു പറയുന്നില്ല ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഒരു തവണ കണ്ടാസ്വദികാനുള്ള ചേരുവകകള്‍ എല്ലാം തന്നെ The Maze Runnerല്‍ ഉണ്ട്...

94.Super 8

Super 8 (2011) : Pure entertainer.


Language: English
Gnere:  Mystery - Sci-Fi - Thriller
Director: J.J. Abrams
Writer: J.J. Abrams
Stars: Joel Courtney, Riley Griffiths , Elle Fanning

കുട്ടികള്‍ പ്രധാന കഥാപാത്രമായി വരുന്ന ചിത്രങ്ങള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്  അത്തരം ചിത്രങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ് J. J. Abrams തിരകഥ എഴുതി സംവിധാനം ചെയ്തു 2011ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ Super 8 എന്ന ചിത്രം കാണാനിടയായത്...

ഒരു കൊച്ചു സിനിമ പിടികുവാനുള്ള  ശ്രമത്തിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു ട്രെയിന്‍ അപകടത്തിനു സാക്ഷിയാവുന്ന ഒരു കൂട്ടം കുട്ടികള്‍ - ആ അപകടത്തിനു പിന്നിലെ സത്യങ്ങള്‍ തേടിയുള്ള അവരുടെ യാത്രയും, സിനിമ പൂര്‍ത്തിയാക്കുവാനുള്ള അവരുടെ ശ്രമങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം...

1979ല്‍ ഓഹിയോ നഗരത്തില്‍ ഒരു വേനല്‍കാലത്താണ്  കഥ നടക്കുന്നത്...പതിനാലു വയസ്സുകാരനായ ജോയുടെ അമ്മ മരിച്ചിട്ട് നാലു മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു... ജോയുടെ അടുത്ത സുഹ്രത്ത്‌ ചാള്‍സ് ഒരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനായി ഒരു സിനിമ എടുക്കാന്‍ തീരുമാനിക്കുന്നു... സഹായത്തിനായി ജോ, പ്രസ്റ്റണ്‍, മാര്‍ട്ടിന്‍, കാരി, ആലിസ് എന്നിവരും കൂടുന്നു... ജോ യുടെ അമ്മയുടെ മരണത്തില്‍ അച്ഛനായ   ജാക്ക് കുറ്റപ്പെടുത്തുന്നത് ആലിസിന്റെ അച്ഛന്‍ ലുയിസിനെയാണ് ; മദ്യപിച്ചു ബോധരഹിതനായി നിന്ന ലുയിസിനു പകരക്കാരിയായി ജോലിക്ക് കേറിയപ്പോഴായിരുന്നു സ്റ്റീല്‍ മില്ലില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട് ജോയുടെ അമ്മ മരിച്ചത്... അതില്‍പിന്നെ ജാക്ക് ലുയിസിനെ ഒരു ശത്രുവിനെ പോലെയാണ് കാണുന്നത്...
ഇത് കൊണ്ട് താന്‍ ശത്രുവിനെ പോലെ കാണുന്ന ഒരാളുടെ മകളുമായി/മകനുമായി സമയം ചിലവിട്ടു എന്നറിഞ്ഞാല്‍ ജോയികും ലുയിസിനും വീട്ടില്‍ നിന്നും അടി കിട്ടും എന്നത് തീര്‍ച്ചയാണ് എങ്കിലും അവര്‍ പരസ്പരം നന്നായി അടുക്കുന്നു... അങ്ങനെ തങ്ങളുടെ സിനിമയിലെ ഒരു പ്രധാന രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടയില്‍  ഒരു ട്രെയിന്‍ തകര്‍ന്നടിയുന്നതു അവര്‍ കാണുകയുണ്ടായി... അതൊരു സാധാരണ അപകടമല്ല എന്ന സംശയം പല കാരണങ്ങള്‍ കൊണ്ടും അവരില്‍ ഉണ്ടാകുന്നു... അധികം വൈകാതെ തന്നെ നഗരത്തില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും അരങ്ങേറുന്നു...  പലരുടെയും വളര്‍ത്തു നായ്ക്കളെ കാണാതെ ആവുന്നു, അധികം വൈകാതെ ആളുകളെയും കാണാതെ ആവാന്‍ തുടങ്ങുന്നു... കുട്ടികളും അതുപോലെ പോലിസ് ഡെപ്പ്യുട്ടിയായ ജോയുടെ അച്ഛന്‍ ജാക്കും സംഭവങ്ങള്‍ക്ക് പിന്നിലെ സത്യം എന്താണെന്നു അറിയാന്‍ ശ്രമിക്കുന്നു...അവരെല്ലാം പ്രതീക്ഷിച്ചതിലും ഭയാനകമായ അപകടമാണ്അവരെ കാത്തിരുന്നത്... അവരാരും ഇന്നുവരെയും കാണാത്ത ഒന്ന്‍...

ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ എന്നതിലുപരി ഇതൊരു കുട്ടികളുടെ ചിത്രമാണ് അവരാണ് ഇതിലെ  താരങ്ങള്‍ സിനിമ പിടിക്കാനുള്ള അവരുടെ ശ്രമങ്ങളും, അവരുടെ സൗഹൃദവും, അവരുടെ വിഷമംങ്ങളും എല്ലാം ആണ് ചിത്രത്തിലെ ഹൈലൈറ്റ്... അവര്‍ക്കിടയില്‍ വരുന്ന സംഭാഷണങ്ങള്‍ കേട്ടിരിക്കാന്‍ തന്നെ നല്ല രസമാണ്... ഒരു നിമിഷം പോലും ചിത്രം പ്രേക്ഷകനെ ബോര്‍ അടിപ്പിക്കുന്നില്ല... 

കുട്ടികളെ പ്രധാന താരങ്ങളാക്കി വളരെ മികച്ചൊരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമൊരുക്കാന്‍ സംവിധായകനായ . J. Abrams ന് സാധിച്ചിട്ടുണ്ട്... ചെറിയ ചെറിയ പോരായ്മകള്‍ ഉണ്ടെങ്കിലും ചിത്രത്തിലെ കുട്ടികളുടെ പ്രകടനങ്ങള്‍ അതെല്ലാം മറികടക്കുന്നു... പ്രധാന താരങ്ങളായി എത്തിയ എല്ലാ കുട്ടികളും തന്നെ മികച്ച പ്രകടമാണ് കാഴ്ച വെച്ചിട്ടുള്ളത്‌ അതില്‍ ജോ, ചാള്‍സ്, ലുസി എന്നിവരെ അവതരിപ്പിച്ച Joel Courtney, Riley Griffiths , Elle Fanning പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു...

ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രം കാണാതെ പോകരുത്...

Thursday, 12 February 2015

93.Time

 Time - "Shi gan" (original title) (2006) : മികച്ചൊരു ആശയം എന്നാല്‍ പൂര്‍ണമായും അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെടുന്നു...



Language: Korean
Genre: Drama - Mystery - Romance
Director: Ki-duk Kim
Writer: Ki-duk Kim
Stars: Jung-woo Ha, Ji-Yeon Park, Jun-yeong Jang

Spring, Summer, Fall, Winter... and Spring, Samaritan Girl , എന്നി രണ്ടു ചിത്രങ്ങള്‍ മാത്രമാണ്  Ki-duk Kim എന്ന സംവിധായകന്‍റെ മുന്‍പ് കണ്ട ചിത്രങ്ങളില്‍ എനിക്ക് ഇഷ്ടപെട്ടിരുന്നത് അതില്‍ Spring, Summer, Fall, Winter... and Spring എന്ന ചിത്രം ഞാന്‍ വളരെയധികം ഇഷ്ടപെടുന്ന കൊറിയന്‍ ചിത്രങ്ങളില്‍ ഒന്നാണ് ഒരുപക്ഷെ ഈ സംവിധായകന്‍റെ ഏറ്റവും മികച്ച മൂന്ന് ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ തീര്‍ച്ചയായും ഒരു സ്ഥാനം ഈ ചിത്രത്തിനുണ്ടാകും... കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ തന്നെ ടൈം എന്ന ചിത്രം കാണാനിടയാവുകയുണ്ടായി...

ചിത്രത്തിന്‍റെ കഥ ഇങ്ങനെയാണ്....

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി Seh-hee യും Ji-woo യും പ്രണയത്തിലാണ്...എന്നാല്‍ തന്നെ ഉപേക്ഷിച്ചു Ji-woo പോകുമോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്നു മറ്റൊരു പെണ്‍കുട്ടിയുമായി അയാള്‍ സംസാരിക്കുന്നത് കണ്ടാല്‍ തന്നെ അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാകാന്‍ തുടങ്ങുന്നു...അങ്ങനെയിരിക്കെ ഒരു ദിവസം ആരോടും പറയാതെ Seh-hee Ji-wooയെ വിട്ടു പോകുന്നു...  പലയിടത്തും അന്വേഷിച്ചെങ്കിലും Seh-hee ഇവിടെ എന്ന്‍ Ji-woo കണ്ടെത്താന്‍ സാധിച്ചതെയില്ല... ഇതേ സമയം Seh-hee പുതിയൊരു മുഖത്തിനായി ഒരു പ്ലാസ്റ്റിക് സര്‍ജനെ സമീപിക്കുന്നു...  Ji-woo മറ്റ് പെണ്‍കുട്ടികളോട് അടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അധിരശ്യമായതെന്തോ അവര്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കുന്നു... അങ്ങനെയിരിക്കെ See-hee എന്ന്‍ തന്നെ പേരുള്ള മറ്റൊരു പെണ്‍കുട്ടിയെ Ji-woo പരിച്ചയപെടുന്നു... തന്നെ ഉപേക്ഷിച്ചു പോയ See-heeയെ മറക്കാന്‍ തനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് Ji-woo ആ പെണ്‍കുട്ടിയോട് പറയുന്നെങ്കിലും അവരുടെ ബന്ധം പ്രണയത്തില്‍ കലാശിക്കുന്നു... മുന്‍പ് See-heeയുമൊത്ത് ചിലവിട്ട സ്ഥലങ്ങളിലെല്ലാം Ji-woo  ഈ പെണ്‍കുട്ടിയെയും കൊണ്ട് പോകുന്നു... ആറു മാസങ്ങള്‍ക്ക് മുന്‍പ് Ji-woo നെ ഉപേക്ഷിച്ചു പോയ   See-hee തന്നെയാണ് ഇപ്പോള്‍ അയാള്‍ക്കൊപ്പമുള്ള പെണ്‍കുട്ടിയെന്ന്‍ ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും മനസിലാവുന്നതാണ് എന്നാല്‍ ഈ സത്യം  Ji-woo അറിയുമ്പോള്‍ എന്താണ് ഉണ്ടാവുക ? ഈ പുതിയ മുഖം അവള്‍ക്ക് സന്തോഷം നല്‍കുന്നുണ്ടോ ? മുഖം നഷ്ടപ്പെടുക എന്നാല്‍ വെക്തിത്വവും നഷ്ടപ്പെടുക എന്നാണോ ?  ഇതെല്ലാമാണ് ചിത്രം പറയുന്നത്....


കൊറിയന്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് സര്‍ജറികള്‍ക്കെതിരെ തുറന്ന്‍ പിടിച്ചൊരു കണ്ണാടിയാണ് ഈ ചിത്രം... ജന്മനാലഭിച്ച മുഖത്തിനു പകരം മറ്റൊരു മുഖം വെച്ച് പിടിപ്പിക്കുമ്പോള്‍ നമ്മളിലെ വെക്തിത്വം കൂടിയല്ലേ നാം അവിടെ മാറ്റിവെക്കുന്നത് ?

അമിതമായ ഭയവും, സംശയവും, അസൂയും മനസ്സില്‍ കടന്ന്‍ കയറുമ്പോള്‍ മനുഷ്യന്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ തികച്ചും പ്രവച്ചനാതീതമാണ്... ഇവയെകുറിചെല്ലാം  നമ്മോട് പറയാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍ എന്നാല്‍ എത്ര മാത്രം  പ്രേക്ഷകരിലേക്ക് അത് എത്തിക്കാന്‍ സംവിധായകന് സാധിച്ചു എന്ന്‍ ചോദിച്ചാല്‍ പൂര്‍ണമായും തന്‍റെ ഉദ്യമത്തില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്ന്‍ പറയേണ്ടി വരും....

Spring, Summer, Fall, Winter... and Spring എന്ന ചിത്രത്തിലെ അതെ രീതിയിലാണ് ഇവിടെയും അദ്ദേഹം കഥ പറയുന്നത് എന്നാല്‍ ആദ്യ ചിത്രത്തില്‍ ആ രീതി പ്രേക്ഷകനെ കൂടുതല്‍ ചിത്രത്തിലേക്ക് അടുപ്പിക്കുകയും ചിത്രം പങ്കിടുന്ന ആശയം നമ്മിലേക്ക് എത്താന്‍ കൂടുതല്‍ സഹായകരമാവുകയും ചെയ്യുന്നുവെങ്കില്‍ ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങള്‍ പല സ്ഥലങ്ങളിലും ചിത്രം പ്രേക്ഷകന്‍റെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട് എന്ന്‍ പറയാതെ വയ്യ മാത്രമല്ല ചിത്രം പങ്കിടാന്‍ ശ്രമിച്ച ആശയങ്ങളെ മനസിലാക്കുവാന്‍ അത്ര പെട്ടെന്ന്‍ സാധാരണ പ്രേക്ഷകര്‍ക്ക് കഴിഞ്ഞുവെന്ന്‍ വരില്ല...

ചിത്രത്തിന്‍റെ തീം എന്നെ വളരെയധികം ആകര്‍ഷിച്ചു എന്നാല്‍ ചിത്രം എന്നെ ഒട്ടും തന്നെ തൃപ്തിപ്പെടുത്തിയില്ല... ചിലപ്പോള്‍ മറ്റൊരു സംവിധായകന്‍ ആണ് ഈ ചിത്രം ചെയ്തതെങ്കില്‍ കുറെക്കൂടി മികച്ചതാവുമായിരുന്നു ഈ ചിത്രം എന്ന്‍ തോനുന്നു...

Tuesday, 10 February 2015

92.Nightcrawler

Nightcrawler (2014) : An extraordinary thriller.



Language: English
Genre: Crime Thriller
Director: Dan Gilroy
Writer: Dan Gilroy
Stars: Jake Gyllenhaal, Rene Russo, Bill Paxton

ഏതൊരു ചെറിയ സംഭവവും വാര്‍ത്താ പ്രാധാന്യം ഉള്ളതായി മാറുന്ന ഇക്കാലത്ത്, രാത്രിയുടെ മറവില്‍ അരങ്ങേറുന്ന ചോരപുരണ്ട കുറ്റകൃത്യങ്ങളുടെ വാര്‍ത്താ പ്രാധാന്യം വളരെ വലുതാണ്‌. അത്തരം വാര്‍ത്തകള്‍ ചൂടാറുന്നതിനു മുന്‍പ്  റിപ്പോര്‍ട്ട്‌ ചെയ്ത് തങ്ങളുടെ റേറ്റിംഗ് ഉയര്‍ത്താനുള്ള  മാധ്യമങ്ങളുടെ ശ്രമങ്ങള്‍ക്കിടയില്‍ അപകടങ്ങളും അതില്‍ അകപ്പെട്ടവരുടെയും വില, നോട്ടുകെട്ടുകളുടെ എണ്ണമായി മാത്രം മാറുന്ന കാഴ്ച നാം കാണുന്നതാണ്... അങ്ങനെയുള്ള മാധ്യമ ലോകത്തേക്ക് കടന്ന്‍ വരുന്ന ലുയിസ് ബ്ലും എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്

ലുയിസ് ബ്ലും, അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ  ലാസ് ആഞ്ചല്‍സില്‍ ജീവിക്കാനായി വിവിധ ജോലികള്‍ ചെയ്തു നോക്കുന്നു, ഒടുവില്‍ ഒരു മോഷ്ടാവാവുക കൂടി ചെയ്യുന്നു ഈ ചെറുപ്പക്കാരന്‍... ജീവിക്കാനായി നല്ലൊരു ജോലി അന്വേഷിക്കുമ്പോഴെല്ലാം മോഷ്ടാവ് എന്ന പേര് അയാള്‍ക്ക് വിനയായി തീരുന്നു... അങ്ങനെയിരിക്കെ ഒരു നാള്‍ രാത്രിയില്‍ തന്‍റെ കാറിലൂടെ സഞ്ചരിക്കവെയാണ് ലുയിസ് നഗരത്തില്‍ അരങ്ങേറുന്ന കുറ്റക്രിത്യങ്ങളെയും, കലാപങ്ങളെയും എന്തിനധികം വാര്‍ത്ത‍പ്രാധാന്യമുള്ള ഏതൊരു സംഭവത്തെയും തങ്ങളുടെ ക്യാമറയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് വിറ്റ് കാശുണ്ടാക്കുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനത്തെ കുറിച്ചറിയുന്നത്... അങ്ങനെ സ്വന്തമായി ഒരു വീഡിയോ ക്യാമറയും, പോലിസ് വയര്‍ലസ് സന്ദേശങ്ങള്‍ അറിയുവാനുള്ള റേഡിയോ സക്കാനറും സംഘടിപ്പിച്ചു കൊണ്ട് ലുയിസും ഇറങ്ങുകയാണ്  ഓരോ പോലിസ് സൈറനും  ഭാഗ്യമായി മാറുന്ന, അപകടത്തിലേര്‍പ്പെട്ടവര്‍ ഡോളറുകളായി മാറുന്ന, ഓരോ വഴിയിലും അപകങ്ങള്‍ പതിയിരിക്കുന്ന  നൈറ്റ് ക്രോളിംങ്ങിലെക്ക്... ലുയിസിന്റെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിളുടെയാണ് ചിത്രം പിന്നീടു കടന്നുപോകുന്നത്...

കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച നിയോ നോയിര്‍ ക്രൈം ത്രില്ലറാണ് നൈറ്റ്ക്രോളര്‍. റേറ്റിംഗ് ഉയര്‍ത്തുന്നതിനായി വാര്‍ത്തകള്‍ വളച്ചൊടിച്ചും, പൊലിപ്പിച്ചും കാണിക്കുന്ന പുത്തന്‍ മാധ്യമ ധര്‍മത്തെ അതേപടി തുറന്ന്‍ കാണിച്ചിക്കുന്നുണ്ട് ചിത്രത്തില്‍...

Dan Gilroy യുടെ ശക്തമായ തിരകഥയും, Jake Gyllenhaal ന്‍റെ മികവുറ്റ പ്രകടനവുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്...തന്‍റെ തിരകഥയുടെ വീര്യം ഒട്ടും തന്നെ ചോര്‍ന്ന്‍ പോകാതെ പ്രേക്ഷര്‍ക്ക് മുന്നിലെത്തിക്കാന്‍ സംവിധായകന്‍ കൂടിയായ Dan Gilroyക്ക് സാധിചിട്ടുണ്ട്. ഉത്തേകജനകമായ രംഗങ്ങളാലും മികച്ച സംഭാഷണ ശകലങ്ങളാലും സംഭന്നമാണ്  നൈറ്റ്ക്രോളര്‍...

വിദ്യഭ്യാസം കുറവായിരുന്നിട്ടും ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ തനിക്ക് ആവശ്യമായ അറിവുകളെല്ലാം നേടി സമൂഹത്തില്‍ തന്റേതായൊരു സ്ഥാനം ഉണ്ടാക്കി എടുക്കുവാന്‍ ശ്രമിക്കുന്ന ലുയിസ് ബ്ലുമായി   തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് Jake Gyllenhaal പുറത്തെടുത്തിരിക്കുന്നത്... കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി ശരീരഭാരം നന്നായി കുറയ്ക്കുക ചെയ്തിരുന്നു ജെയിക്ക്...

മികച്ച തിരകഥയ്ക്കുള്ള ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡ്‌ നോമിനേഷനും ചിത്രത്തിനു ലഭിച്ചിട്ടുണ്ട്... കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ് നൈറ്റ്ക്രോളര്‍...

Sunday, 8 February 2015

91.Bicycle Thieves

Bicycle Thieves - "Ladri di biciclette" (original title) (1948) : An Italian masterpiece & a must watch movie.



Language: Italian
Genre: Drama
Director: Vittorio De Sica
Writers: Cesare Zavattini, Luigi Bartolini
Stars: Lamberto Maggiorani, Enzo Staiola, Lianella Carell

1940 കളുടെ അവസാനത്തില്‍ ഇറ്റാലിയന്‍ സിനിമയില്‍ വലിയൊരു മാറ്റത്തിനു തുടക്കമിട്ട ചിത്രമായിരുന്നു Vittorio De Sica ബൈസൈക്കിള്‍ തീവ്സ്... അന്നുവരെയും ഇറ്റാലിയന്‍ സിനിമയില്‍ കാണാത്ത യഥാതഥവര്‍ണ്ണനയും (റിയലിസം) സ്റ്റുഡിയോയ്ക്കകത്ത് കെട്ടി ഉണ്ടാക്കിയ സെറ്റുകള്‍ക്ക് പകരം യഥാര്‍ത്ഥ ലൊക്കേഷനുകളും അവതരിപ്പിച്ച ചിത്രമായിരുന്നു  ബൈസൈക്കിള്‍ തീവ്സ്...

രണ്ടാം ലോകമഹായുദ്ധാനന്തര റോമില്‍ ഭാര്യയും രണ്ടു മക്കളുമുള്ള തന്‍റെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാനായി  ഒരു ജോലി തേടി അലയുകയാണ് Antonio Ricci... ഒടുവില്‍ നഗരത്തില്‍ മുഴുവന്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന   ജോലി ലഭിക്കുന്നു എന്നാല്‍ ഒരു സൈക്കിള്‍ ഇല്ലാതെ Ricciക്ക് ജോലിയില്‍ പ്രവേശിക്കാനാവില്ല ഇതറിയുന്ന Ricciന്‍റെ ഭാര്യ മരിയ തനിക്ക് സ്ത്രീധനമായി കിട്ടിയ ബെഡ്ഷീറ്റുകള്‍ (അന്ന്‍ ഒരു ദാരിദ്ര്യ കുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെയധികം വിലമതിക്കുന്നതാണിത്) Pawn Shopല്‍ (പണം കൊടുക്കുന്ന സ്ഥലം) കൊണ്ടുപോയി കൊടുക്കുകയും മുന്‍പ് പണയം വെച്ച Ricciയുടെ സൈക്കിള്‍ തിരിച്ചെടുക്കുവാനുള്ള പണം നേടുകയും ചെയ്യുന്നു... സൈക്കിള്‍ തിരിചെടുത്തതിനെ തുടര്‍ന്ന്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ എല്ലാം മാറാന്‍ തുടങ്ങയാണ് എന്ന്‍ ആ കുടുംബം സന്തോഷിക്കുന്നു... എന്നാല്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം തന്നെ Ricciയുടെ സൈക്കിള്‍ മോഷണം പോകുന്നു... Ricciയും മകന്‍ ബ്രുണോയും ചേര്‍ന്ന്‍ റോമിലെ തെരുവുകളില്‍ നഷ്ടപ്പെട്ട സൈക്കിള്‍ അന്വേഷിച്ചുകൊണ്ട് അലയുകയാണ്... ഒടുവില്‍ സൈക്കിള്‍ മോഷ്ട്ടിച്ച കള്ളനെ അവര്‍ കണ്ടെത്തുന്നു എന്നാല്‍ വെക്തമായ തെളിവില്ലാത്തതിനെ തുടര്‍ന്ന്‍ അവര്‍ക്ക് അയാള്‍ക്കെതിരെ കേസ് കൊടുക്കാന്‍ സാധിക്കാതെ വരുന്നു... സൈക്കിള്‍ അന്വേഷിച്ചുള്ള അവരുടെ യാത്ര അവിടെ അവസാനിച്ചിരിക്കുന്നു എന്നാല്‍ Ricciക്കും മകന്‍ ബ്രുണോയ്ക്കും നന്നായി അറിയാം സൈക്കിള്‍ ഇല്ലാതെ Ricciക്ക് ജോലിയില്‍ തുടരാനാവില്ല എന്ന്‍... ഇനി എന്താണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്നതാണ് ചിത്രം പറയുന്നത്...

Luigi Bartolini യുടെ നോവലിനെ ആസ്പതമാക്കിയാണ്  Cesare Zavattini തിരകഥ ഒരുക്കിയിരിക്കുന്നത്... ഒറ്റ നോട്ടത്തില്‍ വളരെ ലളിതമായൊരു കഥയാണ് ബൈസൈക്കിള്‍ തീവ്സിന്റെത് എന്നാല്‍ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുംതോറും ഒരു കാലഘട്ടത്തിന്റെ ജീവിതത്തെയും, രണ്ടാംലോക മഹായുദ്ധം മാറ്റിമറിച്ച ജീവിതരീതികളെയും നമുക്ക് ഈ ചിത്രത്തില്‍ കാണാവുന്നതാണ്... ഒരു ജോലി കിട്ടുക എന്നത് ഏറ്റവും വലിയ ഭാഗ്യമായാണ് അന്നത്തെ ജനത കണ്ടിരുന്നത് അവരുടെ ദാരിദ്യം നിറഞ്ഞ ജീവിതത്തിനു വെളിച്ചമേകാന്‍ അതിനു മാത്രമേ അന്ന്‍ സാധിക്കുമായിരുന്നുള്ളു...

ഓഡിഷന് തന്‍റെ മകനെയും കൊണ്ട് വന്ന ഒരു ഫാക്ടറി ഫിറ്ററായ Lamberto Maggiorani യെ ആയിരുന്നു ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി സംവിധായകനായ Vittorio De Sica തിരഞ്ഞെടുത്തത് അതുപോലെ ഷൂട്ടിംഗ് കാണാനെത്തിയ ജനനങ്ങള്‍ക്കിടയില്‍ നിന്നുമായിരുന്നു ബ്രുണോയെ അവതരിപ്പിച്ച Enzo Staiola യെ അദ്ദേഹം കണ്ടെത്തിയത് മരിയയെ അവതരിപ്പിച്ചതാകട്ടെ Vittorio De Sica യോട് ഒരു ഇന്റര്‍വ്യൂ നല്‍കുമോ എന്ന്‍ ചോദിചെത്തിയ പത്രപ്രവര്‍ത്തക Lianella Carell ഉം...

1950ല്‍ പ്രത്യേക പുരസ്‌കാരം നല്‍കി അക്കാദമി അവാര്‍ഡ്‌സ് ചിത്രത്തെ അംഗീകരിക്കുകയുണ്ടായി, റിലീസ് ചെയ്ത നാലുവര്‍ഷങ്ങള്‍ക്ക് ശേഷം Sight & Sound  മാഗസിന്‍ എക്കാലത്തെയും മഹത്തരമായ സിനിമയായി ബൈസൈക്കിള്‍ തീവ്സിനെ തിരഞ്ഞെടുക്കുകയുമുണ്ടായി...

എല്ലാ അര്‍ത്ഥത്തിലും ഒരു ക്ലാസ്സിക്‌ തന്നെയാണ് ഈ ചിത്രം, ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്‌ ബൈസൈക്കിള്‍ തീവ്സ്...

90.Birdman

Birdman or (The Unexpected Virtue of Ignorance) (2014) : Simply amazing.


Language: English
Genre: Comedy - Drama
Director: Alejandro González Iñárritu
Writers: Alejandro González Iñárritu, Nicolás Giacobone
Stars: Michael Keaton, Zach Galifianakis, Edward Norton, Emma Stone

റിഗ്ഗന്‍ തോംസണ്‍ കോമിക് ബുക്ക്‌ സൂപ്പര്‍ഹീറോ ആയ ബേര്‍ഡ്മാന്‍റെ  ചലച്ചിത്രാവിഷ്കാരത്തില്‍ ബേര്‍ഡ്മാന്‍ ആയി അഭിനയിച്ചുകൊണ്ട് പ്രശസ്തിയിലെത്തിയ നടനാണ്.. എന്നാല്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിന്‍റെ മദ്ധ്യവയസ്സില്‍ എത്തി നില്‍കുമ്പോഴും അയാള്‍ ആ  കഥാപാത്രത്തിന്‍റെ പേരില്‍ മാത്രമാണ് ലോകത്തിനു മുന്നില്‍ നില്‍ക്കുന്നത്, റിഗ്ഗന്‍ തോംസണ്‍ എന്ന വെക്തിയെ അല്ലെങ്കില്‍ നടനെകാളുപരി ലോകം അറിയുന്നത് ബേര്‍ഡ്മാനെയാണ്... ഇതയാളില്‍ കടുത്ത മാനസിക സങ്കര്‍ഷമുണ്ടാക്കുന്നുണ്ട്... ഇത് കൂടാതെ തനിക്ക് വായിവിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്നും തനിക്ക് ചുറ്റുമുള്ള വസ്തുക്കളെ നിയന്ത്രിക്കാന്‍ സാധികുമെന്നും  അയാളുടെ അവബോധമനസ്സ് ധരിച്ചുവെച്ചിട്ടുണ്ട്... തന്‍റെ സ്വന്തം കഴിവില്‍ അറിയിപ്പെടാന്‍ നന്നേ ആഗ്രഹിക്കുന്ന റിഗ്ഗന്‍ അവസാന ശ്രമം എന്ന രീതിയില്‍ Raymond Carver ന്‍റെ What We Talk About When We Talk About Love എന്ന കഥ ഒരു നാടകമായി ചെയ്യാന്‍ നോക്കുകയാണ്... അതിനിടയില്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്...

ഫിക്ഷന്‍ ഇടകലര്‍ന ഒരു മികച്ച ബ്ലാക്ക്‌ ഹ്യുമര്‍ ചിത്രമെന്നു നമുക്ക് ബേര്‍ഡ്മാനെ വിശേഷിപ്പിക്കാവുന്നതാണ്‌... മൈക്കില്‍ കീറ്റണ്‍ എന്ന നടന്‍റെ മികച്ച പ്രകടനമാണ് ചിത്രത്തിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്ന്‍ തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം ഈ ചിത്രത്തില്‍ പുറത്തെടുത്തിരിക്കുന്നത്... Edward Norton, Emma Stone, Zach Galifianakis, തുടങ്ങിയവരുടെയും പ്രകടനങ്ങള്‍ മികച്ചു നിന്നു എങ്കിലും മൈക്കിളിന്റെ പ്രകടനം ഇവരെക്കാളെല്ലാം മുകളില്‍ നില്‍ക്കുന്നതായിരുന്നു...

ചിത്രത്തിന്‍റെ  സംവിധായകനും, നിര്‍മാതാവും, തിരകഥാകൃത്തുക്കളില്‍ ഒരാളുമായ Alejandro González Iñárritu യുടെ മുന്‍കാല ചിത്രങ്ങള്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല എങ്കിലും ഈ ഒരു ചിത്രം കൊണ്ട് തന്നെ അദ്ധേഹത്തിലെ പ്രതിഭയെ തിരിച്ചറിയുവാന്‍ സാധിച്ചു അത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

ചിത്രത്തിന്‍റെ ക്യാമറ വര്‍ക്ക്‌ മറ്റൊരു വിസ്മയമാണ് ആദ്യവസാന രംഗങ്ങളിലെ കുറച്ചു രംഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു വലിയ ഷോട്ടിലാണ് ചിത്രം എടുത്തിട്ടുള്ളത്‌ എന്ന്‍ പ്രേക്ഷന് അനുഭവപ്പെടുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്...

മികച്ച നടന്‍, മികച്ച തിരകഥ, മികച്ച സഹനടി തുടങ്ങി ഒന്‍പതോളം നാമനിര്‍ദേശങ്ങളാണ് ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ ഈ ചിത്രത്തിനു ലഭിച്ചിട്ടുള്ളത്...

കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയായ ബേര്‍ഡ്മാന്‍, ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്...

Saturday, 7 February 2015

89.No Mercy

No Mercy - "Yongseoneun Eupda" (original title)  (2010) : The name says it all.

Language: Korean
Genre: Crime Thriller
Director: Hyeong-Joon Kim
Writers: Hyeong-Joon Kim
Stars: Sol Kyung-Gu, Ryoo Seung-Bum, Han Hye-Jin

ആദ്യവസാനം വരെ പ്രേക്ഷകരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവ് കൊണ്ട് പ്രേക്ഷകരെ അത്യധികം ഞെട്ടിക്കുന്ന ത്രില്ലര്‍ ചിത്രങ്ങള്‍ ഏതൊരു സിനിമ പ്രേമിയുടെയും ഇഷ്ട ജേണര്‍ ആണ് അതില്‍ കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനം പ്രേക്ഷകര്‍ക്കിടയിലുണ്ട്. അവരുടെ മികവുറ്റ അവതരണ രീതി തന്നെയാണ് അതിനുള്ള കാരണവും... Old Boy, The Chaser തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ആ ശ്രേണിയിലേക്ക് ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി No Mercy.

Oh Eun-Ah എന്ന പെണ്‍കുട്ടിയുടെ മൃദുദേഹം കൈകാലുകള്‍ ചെദിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നു തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡിറ്റെക്റ്റിവ് Min Seo-yeong ഫോറിന്‍സിക്‌ ഡോക്ടര്‍ ആയ Kang Min-Ho  യുടെ സഹായത്തോടെ  Lee Seong-ho എന്ന സാമൂഹ്യപ്രവര്‍ത്തകനാണ് കുറ്റവാളി എന്ന്‍ കണ്ടെത്തുന്നു... ചോദ്യം ചെയ്യലില്‍ Lee Seong-ho കുറ്റസമ്മതം നടത്തുകയും ചെയ്യുന്നു... എന്നാല്‍ കാര്യങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് തകിടം മറിയുന്നതാണ് പിന്നീടു നാം കാണുന്നത്... അമേക്കയില്‍ നിന്നും എത്തിയ Kang Min-Ho  യുടെ മകളെ Lee Seong-ho വിന്‍റെ കൂട്ടാളി തട്ടികൊണ്ടു പോകുന്നു... മകളെ തിരിച്ചു കിട്ടണമെങ്കില്‍ തന്നെ കേസില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് Lee Seong-ho ആവശ്യപ്പെടുന്നു... തുടര്‍ന്ന്‍ മകളെ രക്ഷിക്കുന്നതിനായുള്ള Kang Min-Ho  യുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്...

No Mercy ആ പേരിനെ പൂര്‍ണമായും അന്വര്‍ത്ഥമാക്കുന്ന ചിത്രം എന്ന്‍ ഒറ്റവാക്കില്‍ നമുക്ക് ഈ ചിത്രത്തെ വിശേശിപ്പിക്കാം... ക്ലൈമാക്സ്‌ വരെയും ഒരു സാധാരണ ത്രില്ലര്‍ ചിത്രമായിരുന്നു No Mercy എന്നാല്‍ ക്ലൈമാക്സിലെ അപ്രതീക്ഷിത വഴിത്തിരിവ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ് ഉണ്ടായത്... ക്ഷമിക്കുക എന്നത് മരണത്തെക്കാള്‍ ഭീകരം ആണെന്ന  ചിത്രത്തിലെ വാചകം  സത്യമാണെന്ന് ഒരു നിമിഷം നമുകാര്‍ക്കും തോന്നി പോകും...

Hyeong-Joon Kim ന്‍റെ തിരകഥയെ കുറിച്ചു പറയുവാന്‍ വാക്കുകളില്ല ഒരു കൊറിയന്‍ ത്രില്ലര്‍ ചിത്രത്തില്‍ നിന്നും ഏതൊരു പ്രേക്ഷകനും ആഗ്രഹിക്കുന്ന എല്ലാ ചേരുവകകളും ഇതില്‍ അടങ്ങിയിരിക്കുന്നു... അതിനെ വളരെ മികച്ച രീതിയില്‍ അണിയിചൊരുക്കാനും ചിത്രത്തിന്‍റെ  സംവിധായകന്‍ കൂടിയായ  അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്...

നായകനും പ്രതിനായകനുമായി Sol Kyung-Gu, Ryoo Seung-Bum എന്നിവരുടെ പ്രകടനങ്ങള്‍ വളരെയധികം മികച്ചതായിരുന്നു പ്രത്യേകിച്ചും ക്ലൈമാക്സ്‌ രംഗങ്ങളില്‍ ഇരുവരും മത്സരിച്ചു അഭിനയിക്കുകയായിരുന്നു എന്ന്‍ തന്നെ പറയാം അതുപോലെ  ഡിറ്റക്റ്റിവ് Min Seo-yeong ആയി Han Hye-Jin ഉം വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്...

ചിത്രം കണ്ടതിനു ശേഷം കുറച്ചു നേരത്തേക്ക് ചിത്രം പങ്കുവെച്ച ആശയവും ക്ലൈമാക്സ്‌ രംഗങ്ങളും ഏതൊരു പ്രേക്ഷകനെയും വേട്ടയാടുന്നതാണ് അത് കൊണ്ട് തന്നെ ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരു വിരുന്ന്‍ തന്നെയായിരിക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല...

ചുരുക്കത്തില്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകനാണ് നിങ്ങളെങ്കില്‍ ഒരു കാരണവശാലും ഈ ചിത്രം കാണാതെ പോകരുത്...

Friday, 6 February 2015

88.Someone Like You

Someone Like You (2001) : A sweet, charming romantic comedy.



Language: English
Genre: Romantic Comedy
Director: Tony Goldwyn
Writers: Laura Zigman (novel), Elizabeth Chandler (screenplay)
Stars: Ashley Judd, Greg Kinnear, Hugh Jackman

റൊമാന്റിക്‌ കോമഡി ശ്രേണിയില്‍ പെടുന്ന ചിത്രങ്ങള്‍ - സമയം കളയാന്‍ ഇതിലും നല്ലൊരു ജേണര്‍ എന്‍റെ അഭിപ്രായത്തിലില്ല, പൊതുവായി ഇത്തരം ചിത്രങ്ങളുടെ കഥാഗതി ഏറെ കുറെ ഒന്നായിരിക്കും... (ഹൃദയം തകര്‍ന്നിരിക്കുന്ന നായിക/നായകന്‍, കുറെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു അവയെല്ലാം രസകരമായ രീതിയില്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു ഒടുവില്‍ തന്‍റെ യഥാര്‍ത്ഥ  പ്രണയത്തെ അവള്‍/അവന്‍ കണ്ടെത്തുന്നു) എന്നാല്‍   മുനിര താരങ്ങളുടെ പ്രകടനവും, അവതരണത്തിലെ വെത്യസ്ഥതയുമാണ് ഇത്തരം ചിത്രങ്ങളെ പ്രേക്ഷകനു പ്രിയപ്പെട്ടതാക്കുന്നത് അത്തരത്തില്‍ ഉള്ളൊരു ചിത്രമാണ്‌ Someone Like You.

Jane Goodale  നെ സംബന്ധിച്ച് തന്‍റെ ജീവിതം ഇപ്പോള്‍ വളരെ നല്ല രീതിയില്‍ പൊയ്കൊണ്ടിരിക്കുകയാണ്... വളരെയധികം ജനപ്രീതിയുള്ള ഒരു ടോക്ക് ഷോയുടെ നിര്‍മ്മാതാവ്, സഹപ്രവര്‍ത്തകനായ റെയുമായി കടുത്ത പ്രണയതിലുമാണ് ജെയിന്‍...എന്നാല്‍ അപ്രതീക്ഷിതമായി റെ ജെയിനുമായി പിരിയുന്നതോടെ അവളുടെ ജീവിതം ആകെ താളം തെറ്റുന്നു...
താമസിക്കാന്‍ ഒരിടവും ഇല്ലാതെ വരുന്ന ജെയിന്‍ തന്നോടൊപ്പം ജോലി ചെയ്യുന്ന ഒരു Womanizer ആയ Eddie യോടൊത്ത് താമസം ആരംഭിക്കുന്നു...ഇതിനിടയില്‍ റെ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനായി അവള്‍ പുരുഷന്‍മാരുടെ സ്വഭാവത്തെ കുറിച്ചു പഠിക്കാന്‍ തുടങ്ങുന്നു, കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും അവള്‍ വായിക്കാന്‍ തുടങ്ങുന്നു... താന്‍ മനസിലാക്കിയ  കാര്യങ്ങള്‍ക്ക് ഉത്തമ ഉദാഹരണമായി അവള്‍ Eddie യേയും കാണുന്നു... ഒരു ദിവസം സുഹ്രത്തായ ലിസിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ലിസ് ജോലി ചെയ്യുന്ന മാസികയില്‍ Dr. Marie Charles എന്ന തൂലികാ നാമത്തില്‍ പുരുഷന്മാരുടെ സ്വഭാവത്തെ കുറിച്ച് താന്‍ കണ്ടെത്തിയ നിഗമനങ്ങള്‍ ജെയിന്‍ ഒരു ആര്‍ട്ടിക്കളായി പ്രസിദ്ധികരിക്കുന്നു... ആര്‍ട്ടിക്കിള്‍ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റുകയും Dr. Marie Charles എല്ലാവരുടെയും ആരാധാനപാത്രമാവുകയും ചെയ്യുന്നു...

ജെയിനായി Ashley Judd ഉം Eddie ആയി Hugh Jackman നുമാണ് നമുക്ക് മുന്നിലെത്തുന്നത് ഇരുവരുടെയും സ്ക്രീന്‍ പ്രെസെന്‍സ് തന്നെയാണ് ചിത്രത്തിന്‍റെ ജീവനും... പുതുമകളൊന്നും തന്നെ അവകാശപ്പെടനില്ലാത്ത തിരകഥയിലും ചിത്രം ഒട്ടും തന്നെ പ്രേക്ഷകനില്‍ മടുപ്പ് ഉളവാക്കാത്തതിന്റെ കാരണവും ഇവര്‍ തന്നെ...

ഒന്നരമണിക്കൂര്‍ രസിചിരുന്ന്‍ കാണാന്‍ പറ്റിയ ഒരു കൊച്ചു ചിത്രമാണ്‌ Someone Like You. ഇത്തരം ചിത്രങ്ങളുടെ ആരാധകന്‍ കൂടിയാണ്  നിങ്ങളെങ്കില്‍ ഈ ചിത്രം നിങ്ങളെ ഒട്ടും തന്നെ നിരാശപ്പെടുത്തില്ല എന്നത് തീര്‍ച്ചയാണ്...

Wednesday, 4 February 2015

87.Serpico

Serpico (1973) : One of Al Pacino's Best

Language: English
Genre: Biography - Crime - Drama
Director: Sidney Lumet
Writers: Peter Maas, Waldo Salt, Norman Wexler
Stars: Al Pacino, John Randolph, Jack Kehoe |

അമേരിക്കയിലെ ഏറ്റവും മികച്ച പോലീസ് ഡിപാര്‍ട്ട്‌മെന്റുകളില്‍ ഒന്നായ NYPD-യില്‍ (ന്യൂയോര്‍ക്ക്‌ പോലീസ് ഡിപാര്‍ട്ട്‌മെന്‍റ്) 1960-കളിലും 70-തിന്റെ തുടക്കത്തിലും ശക്തമായി നിലനിന്നിരുന്ന അഴിമതിയും കൈക്കൂലിയും മറ്റും പുറംലോകമറിയാന്‍ കാരണമായത് ഫ്രാങ്ക് സെര്‍പികൊ എന്ന പോലിസ് ഓഫിസറുടെ ശ്രമങ്ങളാണ്.. ഇതുമൂലം ജീവിതത്തില്‍ ഒരുപ്പാട്‌ കഷ്ടതകളും അയാള്‍ക്ക് അനുഭവിക്കേണ്ടി വരികയുണ്ടായി...

ഫ്രാങ്കിന്റെ ജീവിതത്തെക്കുറിച്ച്  Peter Maas എഴുതിയ പുസ്തകത്തെ ആസ്പദമാക്കി Waldo Salt, Norman Wexler എന്നിവരുടെ തിരകഥയില്‍ Sidney Lumet  ഒരുക്കിയ ചിത്രമാണ് 1973ല്‍ അല്‍ പാക്കിനൊ നായകനായി പുറത്തിറങ്ങിയ Serpico എന്ന ചിത്രം. പുസ്തകത്തെ പോലെ തന്നെ ചിത്രവും ഫ്രാങ്കിന്റെ ഔദ്യോഗിക ജീവിതത്തിലെ പന്ത്രണ്ടു വര്‍ഷങ്ങളാണ് ചിത്രീകരിക്കുന്നത് 1960 ജൂണ്‍ 15 മുതല്‍ 1972 വരെയുള്ള കാലഘട്ടമാണിത്...

ഒരു പോലിസ് ഓഫീസര്‍ ആവുക എന്നതായിരുന്നു ഫ്രാങ്ക് സെര്‍പികൊയുടെ ഏറ്റവും വലിയ ആഗ്രഹം തുടര്‍ന്ന്‍ 1960ല്‍ അയാള്‍ NYPD യില്‍ (ന്യൂയോര്‍ക്ക്‌ പോലീസ് ഡിപാര്‍ട്ട്‌മെന്‍റ്)  ജോയിന്‍ ചെയ്യുന്നു...എന്നാല്‍ എല്ലാ തരത്തിലും താളംതെറ്റി കിടക്കുന്ന ഒരു ഡിപാര്‍ട്ട്‌മെന്റിനെയാണ് അയാള്‍ക്ക് കാണാന്‍ സാധിച്ചത്... തെറ്റുകള്‍ക്ക് കൂട്ടു നിന്നും കൈക്കൂലി വാങ്ങുകയും ചെയ്യുന്ന സഹപ്രവര്‍ത്തകരുടെ രീതികളോട് യോജിക്കുവാന്‍ അയാള്‍ക്ക് സാധിക്കുമായിരുന്നില്ല... ഒരു ഡിപാര്‍ട്ട്‌മെന്റ് മുഴുവനും കൈകൂലിക്ക് അടിമകളായി നിന്നപ്പോള്‍ സെര്‍പികൊ  മാത്രം അവരില്‍ നിന്നും വെത്യസ്തനായി നിലകൊണ്ടു... കൈക്കൂലി മേടിക്കാനോ, തെറ്റുകള്‍ക്ക് കൂട്ട് നില്‍ക്കാനോ അയാള്‍ക്ക് സാധിക്കുമായിരുന്നില്ല അത് കൊണ്ട് തന്നെ ആര്‍ക്കും അയാളോടൊപ്പം ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന്‍ മാത്രമല്ല പൂര്‍ണമായും സെര്‍പികൊ ഒറ്റപ്പെടുന്നു... സത്യാവസ്ഥ മേലധികാരികളുടെ മുന്നില്‍ പലവട്ടം അയാള്‍ എത്തിച്ചുവെങ്കിലും ഫലമൊന്നും തന്നെ ഉണ്ടായില്ല എന്ന്‍ മാത്രമല്ല അയാളുടെ ജീവന് തന്നെ അത് വിനയായി മാറുകായാണുണ്ടായത്...സഹപ്രവര്‍ത്തകര്‍ പലപ്പോഴും അയാളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് ഒറ്റയ്ക്ക് തള്ളിവിട്ടു കൊണ്ടിരുന്നു... ഇത്രയൊക്കെ സംഭവിച്ചിട്ടും തോറ്റ് കൊടുക്കാനോ, അവരുടെയൊപ്പം നില്‍ക്കാനോ അയാള്‍ തൈയ്യാറായില്ല സത്യം ഒരിക്കല്‍ പുറത്തു വരും എന്ന വിശ്വാസത്തോടെ അയാള്‍ മുന്‍പോട്ടു നീങ്ങി...

ഫ്രാങ്കിന്‍റെ പന്ത്രണ്ടു വര്‍ഷത്തെ ജീവിതം വളരെ മനോഹരമായി തന്നെ ചിത്രം വരച്ചുകാട്ടുന്നു. സത്യസന്ധനായ ഒരു പോലീസ് ഓഫീസര്‍ ആയി നിലകൊള്ളാന്‍ ശ്രമിച്ചതിനു ഔദ്യോഗിക ജീവിതത്തിലും, വ്യക്തിജീവിതത്തിലും അദ്ദേഹം നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു... ഈ സമയത്തെല്ലാം ഫ്രാങ്ക് അനുഭവിച്ചിരുന്ന മാനസിക പിരിമുറുക്കങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്...

ഒരു മികച്ച ബയോഗ്രഫി, ക്രൈം ചിത്രം ഒരുക്കുന്നതില്‍ സംവിധായകന്‍ Sidney Lumet പൂര്‍ണമായും വിജയിചിരിക്കുന്നു, സെര്‍പികോയുടെ ജീവിതം പുറം ലോകം അറിയുന്നതില്‍ വലിയൊരു പങ്ക് തന്നെ ഈ ചിത്രത്തിനുണ്ട് എന്നത് അതിനു തെളിവാണ്... നിരൂപകര്‍ക്കിടയിലും, അവാര്‍ഡ്‌ ചടങ്ങുകളിലും സിഡ്നിയുടെ സംവിധാന മികവിന് പ്രത്യേകം പ്രശംസ ലഭിക്കുകയും ഉണ്ടായി...

സെര്‍പികൊ ആയുള്ള അല്‍ പാക്കിനോയുടെ പ്രകടനം വളരെ മികച്ചതായിരുന്നു മികച്ച നടനുള്ള ആദ്യത്തെ അക്കാദമി അവാര്‍ഡ്‌ നോമിനേഷനും ഈ ചിത്രം അദ്ദേഹത്തിന് നേടികൊടുത്തു...

Mikis Theodorakis യുടെ സംഗീതവും ചിത്രത്തിന്‍റെ വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്...

മികച്ചൊരു ക്രൈം ഡ്രാമ ചിത്രം കാണാന്‍ ആഗ്രഹിക്കുന ഏതൊരു പ്രേക്ഷകനെയും  Serpico നിരാശനാക്കില്ല എന്നത് തീര്‍ച്ചയാണ്... അല്‍ പാക്കിനോ ആരാധകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണിത്‌...

Tuesday, 3 February 2015

86.American Sniper

American Sniper (2014) :  Keeping Reality Aside, A Great Movie.



Language: English
Genre: Biography - Action - Drama
Director: Clint Eastwood
Writers: Jason Hall, Chris Kyle
Stars: Bradley Cooper, Sienna Miller, Kyle Gallner

അമേരിക്കന്‍ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയയിരുന്ന ഇതിഹാസ തുല്യനായിരുന്ന സ്നൈപ്പര്‍ Chris Kyle ന്‍റെ ജീവിതമാണ് American Sniper പറയുന്നത്. ഇറാഖ് യുദ്ധത്തില്‍ നാലു ടൂറുകള്‍ നടത്തിയ ക്രിസ് 255 തീവ്രവാദികളെയാണ് വധിച്ചത് അതില്‍ 160പേരുടെ മരണം യു.സ്. ഡിഫന്‍സ് ഡിപാര്‍ട്ട്‌മെന്റ് സ്തിഥികരിച്ചവയാണ്. ക്രിസ് തന്നെ എഴുതി 2012 ജനുവരിയില്‍ പുറത്തിറങ്ങിയ American Sniper: The Autobiography of the Most Lethal Sniper in U.S. Military History എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് ജെയിസണ്‍ ഹാളിന്റെ തിരകഥയില്‍ American Sniper ഒരുക്കിയിട്ടുള്ളത്...

ഒരു കൌബോയ്‌ ആവണമെന്ന ആഗ്രഹവുമായി നടന്ന ടെക്സസിലെ ഒരു സാധാരണ മനുഷ്യനായിരുന്നു Chris Kyle. 1998ല്‍ യു സ് എംബസ്സിയിലുണ്ടായ ബോംബ്‌ ആക്രമണം അയാളുടെ ചിന്തകളെയും ജീവിതത്തെയും മാറ്റിമറിക്കുകയാണ് ഉണ്ടായത്. തന്‍റെ  ഇനിയുള്ള ജീവിതം രാജ്യത്തെ സംരക്ഷിക്കുന്നതിനായി മാറ്റി വെക്കാന്‍ തീരുമാനിച്ച ഈ ചെറുപ്പക്കാരന്‍ യു സ് നാവിക സേനയിലെ SEAL വിഭാഗത്തില്‍ ജോയിന്‍ ചെയ്യുകയും ഒരു സ്നൈപ്പെര്‍ ആയി മാറുകയും ചെയ്യുന്നു...ഇതിനിടയില്‍ ടായ എന്ന പെണ്‍കുട്ടിയുമായി കൈല്‍ പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു...അവരുടെ വിവാഹത്തിന്‍റെ അന്ന്‍ തന്നെ തന്‍റെ ആദ്യ യാത്രയ്ക്കായി ആ ചെറുപ്പകാരനും സംഘത്തിലും ഇറാഖിലേക്ക് യാത്ര തിരിക്കേണ്ടി വരുന്നു...താന്‍ ഏറ്റെടുത്ത ദൌത്യതോട് മാത്രമായിരുന്നില്ല ആ ചെറുപ്പകാരന് പോരാടെണ്ടി വന്നത്, യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യത്തോടും ഒപ്പം തിരിച്ചു നാട്ടിലേക്ക് എത്തിയതിനു ശേഷം ഭാര്യയോടും മക്കളോടുമൊത്തുള്ള ജീവിതത്തോട് പൊരുത്തപെടാനും അയാള്‍ക്ക് പോരാടെണ്ടി വരുന്നു...

കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ് എന്ന്‍ നിസംശയം നമുക്ക് പറയുവാന്‍ സാധിക്കും. അമേരിക്കന്‍ സൈനീക ചരിത്രത്തിലെത്തന്നെ ഇതിഹാസ തുല്യനായ ഷാര്‍പ് ഷൂട്ടറുടെ ജീവിതം വളരെയധികം മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ ക്ലിന്റ് ഈസ്റ്റ്‌വുഡിന് സാധിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന സത്യം തല്‍കാലം നമുക്കിവിടെ വിസ്മരിക്കാം, രാജ്യ സ്നേഹം സിരകളില്‍ നിറഞ്ഞു നില്‍ക്കുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് ഒരിക്കലും തന്‍റെ രാജ്യത്തിന്‌ ദുഷ്പേരു കേള്‍ക്കാന്‍ ഇടയുള്ള സംഭവങ്ങള്‍ തന്‍റെ സിനിമയില്‍ ഉള്‍പെടുത്താന്‍ മുതിരിലല്ലോ ? നിരൂപകരില്‍ നിന്നും ചിത്രം ഏറ്റവുമധികം വിമര്‍ശനം ഏറ്റു വാങ്ങിയതും ഇതിന്‍റെ പേരില്‍ തന്നെയായിരുന്നു. ഒരു ചിത്രമെന്ന നിലയില്‍ സമീപിക്കുമ്പോള്‍ വളരെ നന്നായി തന്നെ ക്ലിന്റ് ചിത്രം അണിയിചൊരുക്കിയിട്ടുണ്ടെന്നു പറയാം... സാധാരണ ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാത്ത തീവ്രവാദികളുടെ സ്വഭാവത്തെ ചിത്രത്തില്‍ അദ്ദേഹം എടുത്ത് കാണിക്കുന്നുണ്ട്...
മികച്ച ചിത്രതിനുള്‍പ്പടെ ആറു നോമിനേഷനുകളാണ് ഇത്തവണത്തെ അക്കാദമി അവര്‍ഡില്‍ American Sniperന് ലഭിച്ചിട്ടുള്ളത്.

കൈല്‍ ആയുള്ള ബ്രാഡ്ലീ കൂപ്പറുടെ പ്രകടനം വളരെ നന്നായിരിക്കുന്നു, കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി ശരീരഭാരം നന്നായി കൂട്ടിയിട്ടുണ്ട് അദ്ദേഹം, അതിന്‍റെ ഫലം ചിത്രത്തില്‍ എടുത്ത് കാണുവാനും സാധിക്കുന്നുണ്ട്. ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് ഈ വര്‍ഷത്തെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ്‌ നോമിനേഷനും അദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്...

മികച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു സിനിമപ്രേമിക്കും ധൈര്യമായി ഈ ചിത്രത്തെ സമീപിക്കാം...

Sunday, 1 February 2015

85.Flypaper

Flypaper (2011) : നര്‍മത്തില്‍ പൊതിഞ്ഞ ക്രൈം മിസ്റ്ററി ചിത്രം.


Language: English
Genre: Comedy - Crime - Mystery
Director: Rob Minkoff
Writers: Jon Lucas, Scott Moore
Stars: Patrick Dempsey, Ashley Judd, Tim Blake Nelson

ക്രൈം മിസ്റ്ററി ചിത്രങ്ങള്‍ എന്ന്‍ പറയുമ്പോള്‍ നമ്മുടെയൊക്കെ മനസിലേക്ക് അദ്യം ഓടിയെത്തുന്നത് വളരെയധികം നിഗൂഡത നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാഗതിയും ഓരോ നിമിഷവും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങളും ഒക്കെയാണ്..അടുത്തതായി എന്താണ് സംഭവിക്കുക എന്ന് ടെന്‍ഷനോടെയാണ് ഇത്തരം ചിത്രങ്ങള്‍ നാം കണ്ടിരിക്കുന്നത്... എന്നാല്‍ അവയില്‍ നിന്നുമൊക്കെ വളരെ വെത്യസ്തമാണ് Flypaper. ക്രൈം മിസ്റ്ററി ജേണറില്‍ പെടുന്ന ചിത്രങ്ങളുടെ എല്ലാ സവിശേഷതകളും ഉണ്ടെങ്കിലും അവയെല്ലാം നര്‍മത്തില്‍ പൊതിഞ്ഞാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് അത് തന്നെയാണ് മറ്റ് ചിത്രങ്ങളില്‍ നിന്നും Flypaperനെ വെത്യസ്തമാക്കുന്നതും...

ഒരേ സമയം രണ്ടു സംഘങ്ങളാല്‍ ഒരു ബാങ്ക് കൊള്ളയടിക്കപ്പെടുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൊള്ളയടിക്കാനെത്തിയ മൂവര്‍ സംഘം ഒരു വശത്തും, കോമാളികളായ ഇരുവര്‍ സംഘം മറ്റൊരു വശത്തും... തടവുകാരെപോലും രണ്ടായി വേര്‍തിരിചിരിക്കുകയാണ്... ചെയിഞ്ച്‌ വാങ്ങുന്നതിനായി ബാങ്കിലേക്കെത്തിയ ട്രിപ്പെന്ന ചെറുപ്പകാരനും തടവുകാരില്‍ ഒരാളാണ്.അവിടെ അരങ്ങേറുന്ന അമ്പരപ്പിക്കുന്ന ചില സംഭവങ്ങള്‍; അപ്രതീക്ഷിതമായ മരണങ്ങള്‍, മറ്റ് തടവുകാരുടെ പ്രവര്‍ത്തികള്‍, അങ്ങനെ പലതും അയാളില്‍ പല സംശയങ്ങളും ഉണ്ടാക്കുന്നു. ബുദ്ധിമാന്മാരില്‍ ബുദ്ധിമാനായ ഷെര്‍ലോക്ക് ഹോംസിനെപോലെ അവിടെ അരങ്ങേറുന്ന കടങ്കഥയുടെ ചുരുളഴിക്കുവാന്‍ ഒരുങ്ങുകയാണ് ട്രിപ്പ്...

ബാങ്കില്‍ ഉണ്ടായ മരണങ്ങളുടെ ഉത്തരവാദി ആരാണ് ? കൊള്ളയടിക്കാന്‍ വന്നവര്‍ക്ക് ഇതിലുള്ള പങ്കെന്താണ് ? സംഭവിക്കുന്നതെല്ലാം തികച്ചും യധിര്‍ശ്ചികമാണോ ? ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ പ്രേക്ഷകന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു...

നര്‍മത്തില്‍ പൊതിഞ്ഞെടുത്ത  ശരാശരിക്ക് മുകളില്‍ നില്‍കുന്ന ഒരു   ക്രൈം മിസ്റ്ററി ചിത്രമാണ്  Flypaper. ഒന്നരമണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാം എന്ന്‍ മാത്രമല്ല അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ കൊണ്ടു ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്.

Jon Lucas, Scott Moore എന്നിവരുടെ തിരകഥയെ വളരെ നല്ല രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്, എങ്കിലും ചില പോരായ്മകള്‍ കു‌ടെ നികത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നുവെങ്കില്‍ ചിത്രത്തിന്‍റെ നിലവാരം കുറേക്കൂടി ഉയര്‍നേനെ എന്ന്‍ പറയാതിരിക്കാന്‍ കഴിയില്ല...

വെത്യസ്തത നിറഞ്ഞ മിസ്റ്ററി ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രമൊന്നു കണ്ടു നോക്കുക...